“സ്വന്തമായി സംഘടന ഉള്ളവർ നേതൃത്വത്തിൽ വന്നാൽ, സംഘടന വളരുകയും, ശാരോൻ പ്രസ്ഥാനം തളരുകയും ചെയ്യും” – പാ. ബിജു ജോസഫ് (C.E.M, മുൻ പ്രസിഡന്റ്)

സ്വന്തമായി സംഘടന ഉള്ളവർ നേതൃത്വത്തിൽ വന്നാൽ, സംഘടന വളരുകയും, ശാരോൻ പ്രസ്ഥാനം തളരുകയും ചെയ്യും” – പാ. ബിജു ജോസഫ് (C.E.M, മുൻ പ്രസിഡന്റ്)

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജന വിഭാഗമായ ‘ക്രിസ്ത്യൻ ഇവാന്ജലിക്കൽ മൂവ്മെന്റ്’ (C.E.M.)ന്റെ 2015-17 കാലയളവിലെ അദ്ധ്യക്ഷനായിരുന്ന പാ. ബിജു ജോസഫുമായി സഭാവാർത്തകൾ.കോം നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം.

? ആധുനിക തലമുറയിൽ CEM ന്റെ പ്രസക്തി

1957 ൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ സ്ഥാപകൻ പാ. പി. ജെ. തോമസും തന്റെ സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച യുവജന പ്രസ്ഥാനമാണ് CEM. യുവജനങ്ങളെ സുവിശേഷ വേലയ്ക്കു സജ്ജരാകുക, യുവജനങ്ങളെ ആത്മീകമായി വളർത്തുക, യുവജനങ്ങളുടെ കഴിവുകൾ കണ്ടെത്തി അവയെ പരിഭോഷിപ്പിക്കുക, സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് ഒരു കൈതാങ്ങാകുക, ഇവയാണ് CEM ന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.

?ശാരോൻ പ്രസ്ഥാനത്തിന്റെ യുവജന സംഘടന എന്ന നിലയിൽ സമൂഹത്തോടുള്ള പ്രതിബദ്ധത

“നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു” എന്ന യേശുവിന്റെ വാക്കുകൾ ഇവിടെ പ്രസക്തതമാണ്. വർധിച്ചു വരുന്ന സാമൂഹിക തിന്മകൾക്കെതിരെ പോരാടേണ്ടുന്ന ചുമതല യുവജങ്ങൾക്കുണ്ട്. മദ്യം, മയക്കുമരുന്ന്, ആത്‍മഹത്യ, സ്ത്രീധനം, പീഡനങ്ങൾ, കുലപാതകങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങളില്ലേക്ക് നയിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ, തീവ്രവാദം, വിവാഹമോചനം, തുടങ്ങിയ വിഷയങ്ങളിൽ, ബൈബിൾ നമുക്ക് നൽകുന്ന കാഴ്ചപാടുകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കേണ്ടതുണ്ട്.

? 2015-17 ലെ CEM ന്റെ പ്രവർത്തന സമിതിയെക്കുറിച്‌ 

CEM കമ്മിറ്റിയുടെ കൂട്ടായ പ്രവർത്തനമാണ് ദൈവം ഞങ്ങളിൽ കൂടി ചെയ്തെടുത്ത്. അതിൽ വ്യക്തിക്ക് പ്രസക്തിയില്ല. കൂടെ പ്രവർത്തിച്ച CEM എക്സിക്യൂട്ടീവ് കമ്മിറ്റിയിലെയും, ജനറൽ കമ്മിറ്റിയിലെയും പ്രവർത്തകർ ഒറ്റക്കെട്ടായിട്ടാണ് പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ട് പോയത്.

? ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ നേതൃത്വവും CEM ഉം തമ്മിലുള്ള ബന്ധം

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ ഇന്ന് പ്രവർത്തിക്കുന്ന എല്ലാ ദൈവദാസന്മാരും CEM ൽ കൂടി വളർന്നു വന്നവരാണ്. അത് കൊണ്ട് അവർ CEM പ്രവർത്തകർക്ക് നല്കുന്ന പ്രോത്സാഹനം വളരെയാണ്. കഴിഞ്ഞ ചില വര്ഷങ്ങളായി യുവജന പ്രവർത്തകർ പറയുന്ന കാര്യങ്ങൾ സഭ നേതൃത്വം കേൾക്കുവാനും കാലോചിത മാറ്റങ്ങൾ വരുത്തുവാനും തയാറായിട്ടുണ്ട്. ഏകാധിപത്യ പ്രവണത ഇപ്പോൾ പ്രസ്ഥാനത്തിൽ  ഇല്ല.

? യുവജന പ്രവർത്തകൻ എന്ന നിലയിൽ ശാരോൻ പ്രസ്ഥാനത്തിൽ വരുത്തേണ്ടുന്ന മാറ്റങ്ങൾ

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിനോട് പ്രതിബദ്ധത (കൂറ്) ഉള്ളവർ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വരണം. സ്വന്തമായി സംഘടന ഉള്ളവർ നേതൃത്വത്തിൽ വന്നാൽ  സംഘടന വളരുകയും, ശാരോൻ പ്രസ്ഥാനം തളരുകയും ചെയ്യും. കഴിവും ദൈവകൃപയും ഉള്ള അനുഗ്രഹീത ദൈവദാസന്മാർ ഈ പ്രസ്ഥാനത്തിലുണ്ട്. അവരെ കണ്ടു പിടിച്ചു നേതൃത്വത്തിലേക്ക് കൊണ്ടുവരുവാനുള്ള ക്രമീകരണങ്ങൾ ചെയ്യണം. ഇപ്പോഴത്തെ നേതൃത്വം അത് ചെയ്യും എന്ന് എനിക്ക് വിശ്വാസമുണ്ട്.

? ബാല്യം

പെരുമ്പാവൂർ മേച്ചേരിൽ വീട്ടിൽ, പാ. എബ്രഹാം ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും നാലു മക്കളിൽ മൂത്ത മകനായി ജനിക്കുവാൻ ദൈവം ഭാഗ്യം ചെയ്തു. ഗ്രേസ് ബൈബിൾ കോളേജ്, ഹരിയാനയിലെ പഠനത്തിന് ശേഷം, മണക്കാല ഫെയ്ത് തീയോളോജിക്കൽ സെമിനാരിയിൽ നിന്നും 2001 ൽ BD. ഗ്രാജുവെറ്റ് ചെയുവാൻ ദൈവം അവസരം നൽകി.

 ? കർത്താവിനെ കണ്ടു മുട്ടുവാനുള്ള മുഖാന്തരം

ഒരു പാസ്റ്ററുടെ മകനായി ജനിച്ചത് കൊണ്ട് ദൈവമകൻ  ആകുകയില്ലലോ. പത്താമത്തെ വയസ്സിൽ ഞാൻ പങ്കെടുത്ത ഒരു VBS മദ്ധ്യേ കർത്താവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ചു. പാ. ജോൺ ഫിലിപ്പ് (കാനം) ത്തെയാണ് ദൈവം അതിനായി ഉപയോഗിച്ച ദൈവപുരുഷൻ.

? നിലവിലുള്ള സഭാശുശ്രുഷ

2004 മുതൽ തൃശൂർ ടൗണിൽ താമസിച്ചു സുവിശേഷ വേല ചെയുന്നു. ഇവിടെ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ഒരു പുതിയ കൂടിവരവ് ആരംഭിക്കുവാൻ ദൈവം അവസരം തന്നു.

? സ്വപ്ന പദ്ധതികൾ

CEM നു സ്വന്തമായി തൃശ്ശൂരിനും കോട്ടയത്തിനും മദ്ധ്യേ 5 ഏക്കർ സ്ഥലവും, ഒരു ക്യാമ്പ് സൈറ്റും

സുവിശേഷ വേലക്കാർ താമസിച്ചു പ്രവർത്തിക്കാത്ത ഇന്ത്യയിലെ പഞ്ചായത്തുകളിലോ, വില്ലേജുകളിലോ, 5 സെന്റ് സ്ഥലവും വീടും വാങ്ങിച്ചു, ആ സ്ഥലത്തു താമസിച്ചു പ്രവർത്തിക്കുവാൻ സമർപ്പണമുള്ളവരെ അവിടെ  ആക്കുകയും, സാമ്പത്തികമായി സഹായിക്കുകയും ചെയുക. (സുവിശേഷ വിരോധികൾ ഉള്ള സ്ഥലങ്ങൾ ആണ്ണെങ്കിൽ താമസിച്ചു പ്രാര്ഥിക്കുവാനുള്ള സാഹചര്യം ഒരുക്കുക)

കേരളത്തിലെ എല്ലാ കവലകളിലും പരസ്യ യോഗങ്ങൾ നടത്തുക.

? മറ്റു പെന്തെകോസ്തു യുവജന സംഘടനകളുമായി ചേർന്ന് ഐക്യതയ്ക്ക് വേണ്ടി മുൻകൈയെടുക്കുമോ

ഈ കാലഘട്ടത്തിൽ വളരെ അനിവാര്യമായ ഒന്നാണ് മറ്റു യുവജന സംഘടനകളുമായി ചേർന്ന് ഐക്യതയോട് കൂടിയുള്ള പ്രവർത്തങ്ങൾ. പ്രത്യേകിച്ച് സുവിശേഷീകരണ രംഗത്ത് സമൂഹത്തിലെ മൂല്യച്യുതിക്കെതിരെയുള്ള ബോധവത്കരണ രംഗത്തും.

? കർത്താവിന്റെ വേലയിൽ ഏതെല്ലാം നിലയിൽ പ്രയോജനപ്പെടുന്നു

നിലവിൽ മണ്ണുത്തിയിലുള്ള ഹാർവെസ്റ് തെയോളോജിക്കൽ കോളേജിൽ ദൈവവചനം പഠിപ്പിക്കുന്നു. എനിക്കേറ്റവും ഇഷ്ട്ടമുള്ള പ്രവർത്തനം പരസ്യയോഗങ്ങൾ നടത്തുകയെന്നുള്ളതാണ്. കേരളത്തിലെ 12 ജില്ലകളിൽ  പരസ്യ യോഗങ്ങളിൽ പ്രസംഗിച്ചു. ഇനി ആലപ്പുഴ, കൊല്ലം ജില്ലകളിൽ കൂടി കർത്താവിനെ ഉയർത്തുവാൻ 2017 ൽ ദൈവം അവസരം തരുമെന്ന് പ്രത്യാശിക്കുന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ മലബാറിലും, തൃശ്ശൂരിലുമായി നടത്തപെടുന്ന VBS ൽ ആയിരത്തോളം കുട്ടികൾ പങ്കെടുക്കാറുണ്ട്.

? മറക്കാനാവാത്ത അനുഭവങ്ങൾ

CEM ന്റെ പ്രവർത്തനവുമായി ബന്ധപെട്ടു ഞാനും, സെക്രട്ടറി പാ. ജോർജ്  മുണ്ടകനും, ട്രഷറർ പാ. സോവി മാത്യൂവും കൂടി തിരുവനന്തപുരം ജില്ലയിൽ ചെന്നപ്പോൾ ഒരു  മാതാവ്, എന്റെ അടുക്കൽ വന്നിട്ട് 119 സങ്കീർത്തനം മനഃപാഠമായിട്ടുള്ള തന്റെ മകന്, ശാരോൻ ജനറൽ കൺവെൻഷൻ മദ്ധ്യേ ഒരു അവസരം നൽകുമോ എന്ന് ചോദിച്ചു. ഏകദേശം 20 മിനിറ്റ് ആവശ്യമാണ്ണെങ്കിലും തന്റെ മകനുമായി, കൺവെൻഷന് വരുവാൻ ആവശ്യപ്പെട്ടു. എനിക്ക് പ്രസംഗിക്കുവാനുള്ള സമയവും കൂടി ഞാൻ ആ മകന് നൽകി. സന്നിഹിതരായിരുന്ന മുഴുവൻ ജനത്തെയും കോരിത്തരിപ്പിച്ചു കൊണ്ട് ആ 9 വയസ്സുകാരൻ 119 സങ്കീർത്തനം മനഃപാഠമായി  പറഞ്ഞു. ജനം എല്ലാം എഴുനേറ്റു നിന്ന് ആ കുട്ടിയെ അഭിനന്ദിച്ചു. അതിലൂടെ, വന്ന ജനത്തിന് മുഴുവൻ ദൈവവചനം മനഃപാഠം ആകേണ്ടുന്നതിന്റെ ആവശ്യകതെയും, പ്രയോജനവും ബോദ്ധ്യപെട്ടു എന്ന് പലരും നേരിട്ട് എന്നോട് അനുഭവം പങ്കു വച്ചു. ഇതല്ലേ ഏറ്റവും വലിയ സന്ദേശം.

Pr. BJ 1

കൂടാതെ വിവാഹ പ്രായമായി നിൽക്കുന്ന പെൺകുട്ടികളുടെ മാതാപിതാക്കൾ, സാമ്പത്തിക പരാധീനത കാരണം കഷ്ടത അനുഭവിക്കുന്ന ശുശ്രുഷകന്മാർ എന്നിവർ പലപ്പോഴും സാമ്പത്തിക സഹായം ചോദിച് എന്നെ സമീപിച്ചിട്ടിട്ടുണ്ട്. ഫണ്ടിൽ ആവശ്യത്തിന് പണമില്ലാതിരുന്നപ്പോൾ നിസ്സഹായനായി നിന്നതും നിരാശരായി പോയവരുടെ മുഖവും ഒരിക്കലും മറക്കുവാൻ പറ്റില്ല.

? യുവജനങ്ങളോടുള്ള ഉപദേശം

പ്രലോഭനങ്ങളെ അതിജീവിക്കുക. ക്രിസ്തുവിനു വേണ്ടി ജീവിക്കുകയും, ക്രിസ്തുവിൽ മരിക്കുകയും ചെയുക.

? കുടുംബം

ബ്ലെസിയാണ് ഭാര്യ, മക്കൾ അനുഗ്രഹ, മാത്യു എന്നിവർ വിദ്യാർത്ഥികളാണ്.

യുവജനങ്ങളുടെ ഇടയിൽ, ഈ കാലഘട്ടത്തിൽ കർത്താവിനു വേണ്ടി നിലകൊള്ളുന്ന ധീരമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ പാ. ബിജു ജോസഫിന് ഇടയാകട്ടെ എന്ന് ആശംസിക്കുന്നു.

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

11 + nine =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5454465
Total Visitors
error: Content is protected !!