“പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ, പരിഹാരം എനിക്കായ് കരുതീട്ടുണ്ട്”, പാ. R. S. വിജയരാജ്

പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ, പരിഹാരം എനിക്കായ് കരുതീട്ടുണ്ട്“, പാ. R. S. വിജയരാജ്

പ്രശസ്ത സംഗീതജ്ഞനും, ‘7 EYES’ എന്ന ക്രൈസ്തവ സംഘടനയുടെ അദ്ധ്യക്ഷനും, വടക്കേ ഇന്ത്യയിൽ സുവിശേഷവേലയിൽ വ്യാപൃതനുമായിരിക്കുന്ന RSV എന്ന പാ. R. S. വിജയരാജുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം.

? സംഗീതത്തിലൂടെ സുവിശേഷീകരണം – ഭാരതത്തിൽ ഇതിന്റെ പ്രസക്തി
സുവിശേഷീകരണത്തിൽ സംഗീതത്തിന് വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. അനേകായിരങ്ങളെ ക്രിസ്തീയ സംഗീത ശുശ്രുഷയിലൂടെ ദൈവാത്മാവ് സ്പർശിച്ചിട്ടുണ്ട്. ഭാരതസുവിശേഷീകരണത്തിലും വചനശുശ്രുഷയോടൊപ്പം സംഗീതശുശ്രുഷയ്ക്കും തുല്യ പ്രാധാന്യമുള്ളത്.

? ആദ്യമായി എഴുതിയ ഗാനം
1979 ൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഞാൻ ഒരു ഗാനം എഴുതുന്നത്. എന്നാൽ 1998 ൽ എഴുതിയ “ഈ ലോക ജീവിതത്തിൽ വൻ ശോധന നേരിടുമ്പോൾ” എന്ന ഗാനമാണ് വിശ്വാസ ഗാനങ്ങളുടെ പരമ്പരയിലെ ഞാൻ ആദ്യമായി എഴുതിയ ഗാനം.

? ‘ആരാധ്യൻ യേശുപരാ’ ഈ ഗാനത്തിന്റെ ഉല്പത്തി
ജീവിതത്തിലെ ഏറ്റവും കയ്‌പേറിയതും, വേദന നിറഞ്ഞതുമായ അനുഭവത്തിലൂടെ കടന്നു പോയപ്പോൾ ദൈവം നൽകി തന്ന വരികളാണ് ഈ ഗാനം. ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥാനത്തു നിന്നും അപ്രതീക്ഷിതമായ തിരിച്ചടി ജീവിതത്തിൽ നേരിട്ടപ്പോൾ എനിക്ക് സഹിക്കുന്നതിലും അപ്പുറമായിരുന്നു അത്. ഞാൻ ആത്മാവിലും ശരീരത്തിലും വളരെ ക്ഷീണിതനായി. നിരാശനായി വളരെ ദിവസങ്ങൾ കഴിച്ചു കൂട്ടി. അപ്പോൾ ദൈവാത്മാവ് എന്നോട് സംസാരിക്കുവാൻ തുടങ്ങി, “നിൻ കൈകൾ എൻ കണ്ണീർ തുടയ്ക്കുന്നതറിയുന്നു ഞാൻ” എന്ന്. അവന്റെ ശബ്ദം എന്നെ ബലപ്പെടുത്തി. ഞാൻ ദൈവത്തിന്റെ സ്പർശനവും, സാന്നിധ്യവും അനുഭവിച്ചു. മാത്രമല്ല എന്റെ ശുശ്രുഷകൾ പൂർവ്വാധികം ശക്തിയോടെ തുടരുവാനും ദൈവം കൃപ നൽകി.

? ഏറ്റവും ഹൃദയവേദനയോടെ എഴുതിയ ഗാനം
“പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ ……..എനിക്കായി കരുതുന്നവൻ ഭാരങ്ങൾ വഹിക്കുന്നവൻ” എന്ന ഗാനമാണ് ഏറ്റവും ഹൃദയവേദനയിൽ, എന്നാൽ ഉറപ്പേറിയ വിശ്വാസ പ്രഖ്യാപനമായി ഞാൻ എഴുതിയ ഗാനം

? ഇതുവരെ എത്ര ഗാനങ്ങൾ എഴുതി
‘ഏഴു വിളക്കിൻ നടുവിൽ’, ‘പ്രാണപ്രിയാ യേശുനാഥാ’, ‘എന്റെ ദൈവത്താൽ എന്റെ ദൈവത്താൽ’, ‘യേശുവേ ഒരു വാക്ക് മതി’, ‘സർവ്വശക്തനാണല്ലോ എന്റെ ദൈവം’, ‘അസാധ്യമായ് എനിക്കൊന്നുമില്ല’, ‘എനിക്കെന്റെ ആശ്രയം യേശുവത്രെ’, ‘എൻ പ്രിയനേ യേശുവേ രക്ഷകാ’, തുടങ്ങിയ ഏകദേശം 250 ഓളം ഗാനങ്ങൾ എഴുതുവാൻ ദൈവം കൃപ നൽകി. ഇതിൽ 130 ൽ അധികം ഗാനങ്ങൾ റെക്കോർഡ് ചെയുവാൻ ഇടയായി.

? സംഗീതശുശ്രുഷ കൂടാതെ കർത്താവിന്റെ വേലയിൽ ഏതെല്ലാം നിലയിൽ പ്രയോജനപ്പെടുന്നു
“7 EYES” എന്ന സംഘടനയ്ക്ക് നേതൃത്വം നൽകുന്നു. വടക്കേ ഇന്ത്യയിലും, വടക്കു കിഴക്കൻ മേഖലയിലും സുവിശേഷപ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കുന്നു. അപ്പോൾ തന്നെ സംഗീതശുശ്രുഷയോടൊപ്പം വചനശുശ്രുഷയിലും, വചനാദ്ധ്യാപനത്തിലും ശ്രദ്ധ ചെലുത്തി വരുന്നു.

? ബാല്യം
ശുശ്രുഷകനായിരുന്ന എന്റെ മുത്തശ്ചൻ പാ. ബഞ്ചമിൻ, തിരുവനന്തപുരം ജില്ലയുടെ തെക്കൻ മേഖലകളിൽ, അനേക സഭകൾ സ്ഥാപിച്ച ഒരു കർത്തൃശുശ്രുഷകനായിരുന്നു. മാത്രമല്ല ശുശ്രുഷകനായിരുന്ന എന്റെ പിതാവിന്റേയും കർശന ശിക്ഷണത്തിലായിരുന്നു എന്റെ ബാല്യം. ആത്മീയ മൂല്യങ്ങൾ ജീവിതത്തിനോട് ചേർത്ത് പിടിച്ചു വളർന്നു വരുവാൻ ദൈവം ഇടയാക്കി.

? മാതാപിതാക്കൾ
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകരയിൽ പാ. രാജയ്യന്റെയും, സില്ലയുടെയും മകനായി ജനിക്കുവാൻ ദൈവം ഭാഗ്യം നൽകി.

? വടക്കേ ഇന്ത്യയിൽ സുവിശേഷീകരണത്തിനു നേരിടുന്ന വെല്ലുവിളികൾ
ബാഹ്യ ശക്തികളേക്കാൾ, ക്രൂശിനു വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുവാൻ സമർപ്പിതരായ വ്യക്തികളുടെ (മിഷണറിമാർ) കുറവാണ് സുവിശേഷീകരണത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കഴിവും സമർപ്പണവുമുള്ള ആയിരങ്ങളുടെ സേവനവും ശുശ്രുഷയും വടക്കേ ഇന്ത്യയിൽ കേന്ദ്രീകരിക്കപ്പെടേണ്ടിയിരിക്കുന്നു.

? സുവിശേഷവേലയിൽ ഏറ്റവും സന്തോഷിച്ച സന്ദർഭം
അതൊരു തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. ദൈവജനം പാടി ആരാധിച്ചു, ദൈവത്തിൽ ശക്തിപ്പെട്ടു വിശ്വാസത്തിൽ വളരുന്നത് കാണുമ്പോൾ ജീവിതത്തിൽ വളരെ സന്തോഷിക്കാറുണ്ട്. ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ അനുഗ്രഹിക്കപെടുന്നതാണ് ഏറ്റവും വലിയ സന്തോഷം.

? കുടുംബം
വത്സയാണ് ഭാര്യ. മക്കൾ : അക്സ, ജെമി, ഡാനി

ക്രൈസ്തവ കൈരളിക്കു ഇനിയും പ്രശസ്തമായ ഗാനങ്ങൾ തന്റെ തൂലികയിലൂടെ ദൈവം നൽകി തരട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയുന്നു.

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

9 − 4 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5584133
Total Visitors
error: Content is protected !!