“ഇരട്ട പദവികളെ കുറിച്ചുള്ള സ്റ്റേറ്റ് PYPA യുടെ തീരുമാനം തിടുക്കത്തിലുള്ളതായി പോയി”, – ഇവാ : അജു അലക്സ് (വൈസ് പ്രസിഡന്റ്, PYPA കേരള സ്റ്റേറ്റ്)

ഇരട്ട പദവികളെ കുറിച്ചുള്ള സ്റ്റേറ്റ് PYPA യുടെ തീരുമാനം തിടുക്കത്തിലുള്ളതായി പോയി“, – ഇവാ : അജു അലക്സ് (വൈസ് പ്രസിഡന്റ്, PYPA കേരള സ്റ്റേറ്റ്)

യുവജനമദ്ധ്യേ ശക്തമായ ആത്മീയ നേതൃത്വം നല്കുന്ന മികച്ച സംഘാടകനും, PYPA കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റുമായ ഇവാ : അജു അലക്സ്, ഇരട്ട പദവി സംബന്ധിച്ച് PYPA സ്റ്റേറ്റ് കമ്മിറ്റിയുടെ വിവാദപരമായ തീരുമാനത്തിനിടെ സഭാവാർത്തകൾ.കോം‘ മായി നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം

? ഇന്നത്തെ കാലഘട്ടത്തിൽ PYPA യുടെ പ്രസക്തി

ആധുനിക യുവതലമുറയുടെ ആത്മീക – ധാർമ്മിക ഉന്നമനത്തിനുള്ള വഴി കാണിക്കാനുള്ള ഉത്തരവാദിത്വമാണ് പി.വൈ.പി.എ യ്ക്കുള്ളത്. പലപ്പോഴും ഇതിൽ സ്വാർത്ഥ താൽപര്യങ്ങൾ വരുമ്പോൾ സേവനത്തിനായി രക്ഷിക്കപ്പെട്ടവരെന്ന പി.വൈ.പി.എ യുടെ ലക്ഷ്യത്തിൽ നിന്നും മാറുന്ന അവസ്ഥയാണ്.

? നിലവിലുള്ള PYPA കേരള സംസ്ഥാന ഭരണസമിതിക്ക്, ചെയ്തെടുക്കുവാൻ കഴിഞ്ഞ കാര്യങ്ങൾ

സ്ഥിരം നടക്കുന്ന പരിപാടികളല്ലാതെ കാര്യമായ മുന്നേറ്റം നടത്തുവാൻ പി.വൈ.പി.എ യ്‌ക്ക് കഴിഞ്ഞിട്ടില്ല. ഇനിയുള്ള ദിവസങ്ങൾ കൂടുതൽ പ്രവർത്തനങ്ങളിലേക്ക് പോകുവാൻ കൂട്ടായ ശ്രമം ആവശ്യമാണ്

? PYPA നേരിടുന്ന വെല്ലുവിളികൾ

ന്യൂ ജനറേഷൻ സഭകളുടെ അതിപ്രസരം നമ്മുടെ യുവജനങ്ങളെ ബാധിക്കാതെ ശ്രദ്ധിക്കാനുള്ള കടമ സഭയ്ക്കുണ്ട്. പി.വൈ.പി.എ. യും ആ ഉത്തരവാദിത്വം ഏറ്റെടുക്കണം.

? ഐപിസി നേതൃത്വത്തിനു PYPA യോടുള്ള സഹകരണം

സഭയുടെ പുത്രിക സംഘടനയെന്ന നിലയിൽ സഭാ നേതൃത്വത്തിന് വിധേയപ്പെട്ടാണ് പി.വൈ.പി.എ പ്രവർത്തിക്കുന്നത്. എന്നാൽ സഭയ്ക്ക് എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ തിരുത്തൽ ശക്തിയാകാനുള്ള ആർജ്ജവവും പി.വൈ.പി.എ കാണിക്കണം.

? PYPA യുടെ പ്രവർത്തനങ്ങൾ വിശദീകരിക്കാമോ

താലന്ത് പരിശോധന, ക്യാംപ്, വാർഷീകം തുടങ്ങി സ്ഥിരം പരിപാടികൾ. ഇതിനപ്പുറമായി പ്രവർത്തനങ്ങളുടെ വിശാലതയ്ക്കായി പ്രാർത്ഥിയ്ക്കുകയും പ്രവർത്തിക്കുകയും ചെയുന്നു.

? PYPA യുടെ പ്രവർത്തനങ്ങളുടെ മേലുള്ള വിമർശനങ്ങളെ എങ്ങനെ നോക്കി കാണുന്നു

പ്രവർത്തനങ്ങൾ ഉണ്ടാകുമ്പോൾ വിമർശനങ്ങൾ സ്വാഭാവികമാണ്. വിമർശനങ്ങളെ, നേതൃത്വം കൈകാര്യം ചെയ്യുന്ന രീതികളിൽ മാറ്റം വരണം. ഉദാഹരണത്തിനായി കഴിഞ്ഞ പി.വൈ.പി.എ കമ്മിറ്റിയിൽ ഇരട്ട പദവികളെ കുറിച്ചുള്ള തീരുമാനം തിടുക്കത്തിലുള്ളതായി.

? ഇരട്ട പദവി വിഷയത്തെ ചൊല്ലി P.Y.P.A. യിൽ ഉയർന്ന വിവാദത്തെ കുറിച്ച്

ഇരട്ട പദവി വഹിക്കുന്നത് സംബന്ധിച്ച് സ്റ്റേറ്റ് പി.വൈ.പി.എ എടുത്ത തീരുമാനം തിടുക്കത്തിലുള്ളതാണ്. ആ കമ്മറ്റിയിൽ ഞാൻ പങ്കെടുത്തിട്ടില്ല. ചിലരെ ലക്ഷ്യം വച്ചുള്ള ഇത്തരം വില കുറഞ്ഞ നീക്കങ്ങൾ സംഘടനയെ തളർത്താനെ ഉപകരിക്കൂ. ആദരണീയനായ നമ്മുടെ ഇപ്പോഴത്തെ IPC സ്റ്റേറ്റ് പ്രസിഡന്റ്, പാസ്റ്റർ K. C. തോമസ് 1992 ൽ പി.വൈ.പി.എ പ്രസിഡന്റായിരിക്കുമ്പോൾ രൂപീകരിച്ച ഐക്യ പെന്തക്കോസ്ത് യൂത്ത് ഫെലോഷിപ്പിന്റെ പ്രസിഡന്റായി തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അത് വലിയ ആത്മീയ മുന്നേറ്റത്തിന് മുഖാന്തിരമായി. അത് പി.വൈ.പി.എ യെ തളർത്തുന്നതാണെന്ന ബോധ്യം സ്റ്റേറ്റ് പി.വൈ.പി.എ യ്ക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. PYC പോലുള്ള ഐക്യ പ്രവർത്തനങ്ങളെ പി.വൈ.പി.എ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. പി.വൈ.പി.എ യോടും സഭയോടുമുള്ള കൂറ് വിട്ട് മറ്റ് പ്രവർത്തനങ്ങളിൽ സജീവമാകുമ്പോഴാണ് അത്തരക്കാരെ തിരുത്തേണ്ടത്. പലപ്പോഴും പ്രവർത്തനങ്ങളിൽ, പുറത്ത് നിന്നുള്ള എതിർപ്പുകളെക്കാൾ കൂടുതൽ അകത്തു നിന്നുള്ള കുത്തുകളാണ് വേദനയോടെ ഏൽക്കേണ്ടി വരുന്നത്. അത് പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുവാനേ ഇടവരുത്തൂ.

? ഐപിസി യിലെ തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കുറിച്ച് യുവജന പ്രധിനിധി എന്ന നിലയിലുള്ള അഭിപ്രായം 

സഭാരാഷ്ട്രീയത്തിലെ അതിപ്രസരം പി.വൈ.പി.എ യെ ബാധിക്കുന്നത് അടുത്ത തലമുറയോട് ചെയ്യുന്ന അപരാധമാണ്. ദുഷ്പ്രവണതകളെ തിരുത്തുന്ന ശക്തിയായിരുന്നു, കഴിഞ്ഞ കാലങ്ങളിൽ പി.വൈ.പി.എ.

? PYPA യുടെ ലോക്കൽ യൂണിറ്റുകളെ കുറിച്

IPC യുടെ എല്ലാ ലോക്കൽ സഭകളിലും പുത്രികാ സംഘടന എന്ന നിലയിൽ പി.വൈ.പി.എ സജീവമാണ്. ഈ വർഷം ഒരു ലക്ഷം അംഗങ്ങൾ എന്നതാണ് സ്റ്റേറ്റ് പി.വൈ.പി.എ യുടെ ലക്ഷ്യം.

? നിലവിലും, കഴിഞ്ഞ കാലങ്ങളിലും വഹിക്കുന്ന ഉത്തരവാദിത്വങ്ങൾ

PYPA ലോക്കൽ സെക്രട്ടറി, PYPA ലോക്കൽ പ്രസിഡന്റ്, തിരുവല്ല സെൻറർ പബ്ലിസിറ്റി കൺവീനർ, തിരുവല്ല സെൻറർ സെക്രട്ടറി, പത്തനംതിട്ട മേഖല ട്രഷറർ, പത്തനംതിട്ട മേഖല ജോയിന്റ് സെക്രട്ടറി, PYPA സ്റ്റേറ്റ് ട്രഷറർ, PYPA സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എന്നീ ഉത്തരവാദിത്വങ്ങൾ വഹിക്കുവാൻ ദൈവം അവസരം നൽകി. സഭാ പ്രവർത്തനങ്ങളിലും സജീവമാണ്.

? PYPA യിലെ സ്വപ്ന പദ്ധതികൾ എന്തെല്ലാം          

PYPA യുടെ നേരിട്ടുള്ള ഉത്തരവാദിത്വത്തിൽ അവസരം ലഭിച്ചാൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്നു. ഇന്നു കാണുന്നതിൽ നിന്നും കാലോചിതമായ മാറ്റങ്ങൾ ഉണ്ടാകണം. സഭയുടെ അടിസ്ഥാന പ്രമാണങ്ങൾ വിടാതെ തന്നെ ഇതുണ്ടാകണം. യുവജനങ്ങളുടെ ഇടയിൽ ആത്മീയ ഉണർവിന്റെ മുന്നേറ്റം ഉണ്ടാക്കും. യുവജനങ്ങളെ മിഷൻ ഓറിയന്റഡായി വളർത്തിയെടുക്കും. കുടുതൽ സുവിശേഷകരെ കണ്ടെത്തുന്നതോടൊപ്പം സഭാ വളർച്ചയുടെ പ്രധാന പങ്കാളിയായി പി.വൈ.പി.എ മാറും.

ഏല്പിക്കപെട്ട ഉത്തരവാദിത്വങ്ങൾ ദൈവനാമ മഹത്വത്തിനായി വിശ്വസ്തതയോടെ നിർവഹ്‌ഹിക്കുന്ന ഇവാ : അജു അലക്സിന്, ഇനിയും ശക്തമായ നേതൃത്വം നൽകുവാൻ ദൈവം ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയുന്നു.

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

3 − two =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5613822
Total Visitors
error: Content is protected !!