“സുവിശേഷവേലയ്ക്ക് പോകാത്തവർക്ക് മറ്റുള്ളവരെയും, മക്കളെ അയയ്ക്കാത്തവർക്ക് മറ്റുള്ളവരുടെ മക്കളെയും അയ്യക്കണമെന്ന് പറയുവാനും അവകാശമില്ല” – ബ്രദർ പി. ജി. വർഗീസ് (Founder, I.E.T.)

സുവിശേഷവേലയ്ക്ക് പോകാത്തവർക്ക് മറ്റുള്ളവരെയും, മക്കളെ അയയ്ക്കാത്തവർക്ക് മറ്റുള്ളവരുടെ മക്കളെയും അയ്യക്കണമെന്ന് പറയുവാനും അവകാശമില്ല” – ബ്രദർ പി. ജി. വർഗീസ് (Founder, I.E.T.)

കഴിഞ്ഞ നാല് ദശകങ്ങളായി കുടുംബമായി ഭാരത സുവിശേഷീകരണത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുകയും, 2800 ലധികം സുവിശേഷക പ്രവർത്തകരുള്ള ഇന്ത്യൻ ഇവാൻജലിക്കൽ ടീം (IET), സൗത്ത് ഏഷ്യൻ ലീഡേഴ്സ് ട്രെയിനിങ് & ഡവലപ്മെന്റ് സെന്റർ (SALTDC), എന്നിവയുടെ സ്ഥാപകനും, ഇന്ത്യൻ മെസെൻജർ എന്ന ക്രിസ്തീയ ന്യൂസ് ലെറ്റെറിന്റെ എഡിറ്ററുമായ ബ്രദർ പി. ജി. വർഗീസുമായിസഭാവാർത്തകൾ.കോം’ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം.

? ഭാരതത്തിലുള്ള ക്രൈസ്തവർക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ ദൈവചന വെളിച്ചത്തിൽ എങ്ങനെ നോക്കി കാണുന്നു

‘ആർക്കും പ്രവർത്തിച്ചു കൂടാത്ത നാഴിക വരുന്നു’ എന്ന യേശുകർത്താവിന്റെ വാക്ക് മലയാള സഭ മറന്ന് കളഞ്ഞു എന്ന അഭിപ്രായക്കാരനാണ് ഞാൻ. എതിർപ്പുകൾ കൂടി വരുമ്പോൾ നാം ഭയന്ന് മാറി നിൽക്കുകയോ, മാറ്റി നിർത്തുകയോ ചെയ്യരുത്. യഹൂദന്മാർ എതിർത്തപ്പോൾ, കൊല്ലുവാൻ ശ്രമിച്ചപ്പോൾ, യേശു മരപ്പണി ചെയുവാൻ മടങ്ങി പോയില്ല. ശിഷ്യന്മാർ മീൻ പിടിക്കുവാനോ, പൗലോസ് ദമസ്കൊസിലേക്കോ മടങ്ങി പോയില്ല. സഭാ നേതൃത്വങ്ങൾ സുവിശേഷവേലയ്ക്കുള്ള ആഹ്വാനം നടത്തുകയും, മുന്നോട്ട് വരുന്നവരെ സഭകൾ ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയ സഭകൾ സ്ഥാപിക്കുന്നതിനായി ഒരുക്കിയെടുക്കുകയും ചെയ്യണം. കുറഞ്ഞത് 5 വർഷമെങ്കിലും അവർ പ്രവർത്തിക്കട്ടെ. വിളി കേട്ടവർ പിടിച്ചു നിൽക്കും. അല്ലാത്തവർ മടങ്ങി പോകും. തുറന്ന വാതിലുകളാണ് ഞാൻ കാണുന്നത്. നമുക്ക് പോകാം, നമ്മുടെ മക്കളെ അയയ്ക്കാം, പോകാത്തവർക്ക് മറ്റുള്ളവരെ അയയ്ക്കുവാൻ അവകാശമില്ല. മക്കളെ അയയ്ക്കാത്തവർക്ക് മറ്റുള്ളവരുടെ മക്കളെ അയ്യക്കണമെന്ന് പറയുവാനും അവകാശമില്ല.

? കഴിഞ്ഞ നൂറ്റാണ്ടിൽ മലയാളീ പെന്തക്കോസ്തു സമൂഹത്തിന് ആത്മീകമായി സംഭവിച്ച  മാറ്റങ്ങൾ

ഇന്ന് ഇന്ത്യയിൽ എവിടെയും പെന്തക്കോസ്തു സഭകൾ ഉണ്ട്. ഇതിൽ മലയാളീ ദൈവദാസന്മാരുടെ സഹകരണം, പ്രവർത്തനം, സംഭാവന, ഇവ ആർക്കും വിസ്മരിക്കുവാൻ സാധിക്കുകയില്ല. ഇന്ത്യയിലെ ക്രോസ്സ് കൾച്ചറൽ മിഷനറിമാരിൽ 80 ശതമാനം പേരും മലയാളികളാണ്. ഇവരിൽ 80 ശതമാനം പേരും പെന്തെകൊസ്റ്റ്കാരാണ്. 1970 വരെയുള്ള പെന്തക്കോസ്തു സഭകളുടെ വളർച്ച ഈടുറ്റതായിരുന്നെങ്കിലും പരിമിതികളുണ്ടായിരുന്നു. വിദ്യാഭ്യാസമുള്ള ദൈവദാസന്മാരുടെ കുറവും, സാമ്പത്തിക പ്രയാസങ്ങളും പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. 1970 മുതൽ സഭകളിൽ ഉണർവ് ഉണ്ടാകുവാൻ തുടങ്ങി. ഗൾഫിലേക്കും അമേരിക്കയിലേക്കും ചേക്കേറിയ വിശ്വാസികൾ കൈതുറന്നു പ്രവർത്തനങ്ങളെ സഹായിക്കുവാൻ തുടങ്ങി. ചെറുപ്പക്കാർ വടക്കേ ഇന്ത്യയിലേക്ക് സുവിശേഷത്തിന്റെ തീപന്തവുമായി എത്തിച്ചേർന്നു. പെന്തെക്കോസ്തിന്റെ അനുഭവമുള്ള ഒട്ടനവധി സ്വതന്ത്ര സഭകൾ രൂപീകൃതമായി. 1990 ശേഷം പെന്തെക്കോസ്തിന്റെ തോടിനുള്ളിൽ നിന്നും പുറത്തു വന്ന ‘ന്യൂ ജനറേഷൻ’ എന്ന് പരിഹാസ രൂപേണ വിളിക്കുന്ന സ്വതന്ത്ര പ്രവർത്തനങ്ങൾ കേരളത്തിൽ രൂപപ്പെട്ടു. അവർ അക്രൈസ്തവരെ കൂട്ടമായി ആകർഷിച്ചു.

പെന്തക്കോസ്തു സഭകളിൽ പോലും ഒട്ടനവധി പേർ ഈ ന്യൂ ജനറേഷനുകളുടെ പകർപ്പുകളായി.

? ഭാരതത്തിൽ ഇനിയും ഒരു ഉണർവിന് സാധ്യത ഉണ്ടോ

എന്റെ ദർശനം, 2025 ആകുമ്പോഴേക്കും ഭാരതത്തിൽ പെന്തക്കോസ്തു സഭകളുടെ മൂന്നാമത്തെ ഉണർവും, സഭാവിസ്ഫോടനവും ഉണ്ടാകും എന്നാണ്. (ഒന്നാമത്തെ പെന്തക്കോസ്തു ഉണർവ് : പെന്തക്കോസ്തു സഭകളുടെ ജന്മം, രണ്ടാമത്തെ ഉണർവ് : ന്യൂ ജനറേഷൻ സഭകളുടെ കടന്നു വരവ്)

പക്ഷെ മാതൃസഭകൾ ഈ ഉണർവിനെ എതിർക്കും. ഊതികെടുത്തുവാനും, ആക്രമിക്കുവാനും, പരിഹസിക്കുവാനും ശ്രമിക്കും. പാശ്ചാത്യ രാജ്യങ്ങളിൽ കത്തോലിക്കാ സഭയിൽ നിന്നും ലൂഥറൻ സഭയുണ്ടായി. കാതോലിക്കാ സഭ ഇവരെ നശിപ്പിക്കുവാൻ ശ്രമിച്ചു. ലൂഥറൻ സഭയിൽ നിന്നും മാനസാന്തരം പ്രസംഗിക്കുന്ന മെതഡിസ്റ് സഭയുണ്ടായി. ലൂഥറൻ സഭ ഇവരെ നശിപ്പിക്കുവാൻ നോക്കി. മെതഡിസ്റ് സഭയിൽ നിന്നും ബാപ്റ്റിസ്റ് സഭയുണ്ടായി. മെതഡിസ്റ് സഭ ഇവരെ നശിപ്പിക്കുവാൻ നോക്കി. ബാപ്റ്റിസ്റ്റ് സഭകൾക്ക് ശേഷം പെന്തക്കോസ്തു സഭകൾ ഉണ്ടായി. ബാപ്റ്റിസ്റ്റ് സഭകൾ ഉൾപ്പടെ സകല സഭകളും ഇവരെ ഊതി കെടുത്തുവാൻ നോക്കി. പെന്തക്കോസ്തു സഭകളിൽ നിന്നും ന്യൂ ജനറേഷൻ സഭകൾ തുടങ്ങി. പെന്തക്കോസ്തുക്കാർ ഇവരെ ദുരുപദേശക്കാരെന്ന് പറഞ്ഞു ആക്ഷേപിക്കുന്നു. ഇനി മൂന്നാമത്തെ ഉണർവുമായി ബന്ധപെട്ടു പെന്തക്കോസ്തു സഭകളിൽ നിന്നും പുതിയ സഭ രൂപീകൃതമായാൽ ആരൊക്കെ അവരെ ആക്രമിക്കുമെന്ന് കാത്തിരുന്ന് കാണാം.

? IET ആരംഭിപ്പാനുള്ള മുഖാന്തരം

ഇന്ത്യൻ ഇവാഞ്ചലിക്കൽ ടീം ഞാൻ ആരംഭിച്ചതല്ല. ദൈവം ആരംഭിച്ചതാണ്. വിശദീകരിക്കാം :

ഒരു യാക്കോബായ കുടുംബത്തിൽ ജനിച്ച ഞാൻ യൗവനത്തിൽ പട്ടാളത്തിൽ ചേർന്നു. 29 – മത്തെ വയസ്സിൽ കാശ്മീരിൽ വച്ച് രക്ഷാ ദൂത് കേട്ടു. എന്നെ രക്ഷിക്കുവാൻ കർത്താവിന് കൃപ തോന്നുകയും ചെയ്തു. കശ്മീരിലെ മഞ്ഞു മൂടാത്ത ആയിരകണക്കിന് പർവ്വതങ്ങളിൽ കൃഷി യോഗ്യമായ സ്ഥലങ്ങളിൽ പർവതവാസികൾ താമസിക്കും. വീട്ടു മുറ്റത്തു മഴയില്ലാത്ത ദിവസങ്ങളിൽ ആളുകൾ അടുപ്പുണ്ടാക്കി ആഹാരം ഉണ്ടാക്കുന്നത് പതിവാണ്. ദൂരെ നിന്നും തീനാളങ്ങൾ പോലെയാണ് ഇവ ദൃശ്യമായത്. അപ്പോൾ ദൈവാത്മാവ് എന്നോടും ഭാര്യ ലില്ലിയോടും സംസാരിച്ചു. ഈ ക്രിസ്മസിനും ഇവിടുത്തെ ജനങ്ങൾ ‘ക്രിസ്തുമസ്’ എന്നോ, ക്രിസ്തുമസ് സന്ദേശം എന്തെന്നോ കേട്ടിട്ടില്ല. ഇവർക്കും സുവിശേഷം കേൾക്കുവാൻ അവകാശമുണ്ടെന്നുള്ള ബോധ്യം ഞങ്ങളെ അലട്ടി. ആ സമയം ഞങ്ങൾ കുടുംബമായി 1972 ജനുവരി ഒന്നാം തിയതി ഒരു പുതുവത്സര ആരാധനയിൽ പങ്കെടുത്തു. യോശുവ : 1 : 16 ലെ വചനങ്ങളായ “നീ ഞങ്ങളോട് കല്പിക്കുന്നതൊക്കെയും ചോദ്യം ചെയ്യാതെ ഞങ്ങൾ ചെയ്യും, നീ ഞങ്ങളെ അയക്കുന്നിടത്തൊക്കെയും ചോദ്യം ചെയ്യാതെ ഞങ്ങൾ പോകും” എന്നതായിരുന്നു അന്നത്തെ പ്രസംഗ ഭാഗങ്ങൾ. 1972 ഒക്ടോബർ 30 ന് ഞങ്ങൾ കുടുംബമായി കട്ട്റയിലെത്തി. അവിടെ ദൈവം ഒരു ഉണർവയച്ചു. ആരംഭത്തിൽ തന്നെ അനേകർ സ്നാനപ്പെട്ടു. അത്ഭുതങ്ങളുടെ പ്രവാഹമായിരുന്നു ദൈവം ആ സമയങ്ങളിൽ അയച്ചത്. വീടുകൾ തോറും സന്ദർശിച്ചു സുവിശേഷം അറിയിച്ചു.

ഒരിക്കൽ എന്നെ കൊല്ലുവാനായി പർവ്വതത്തിലൂടെ സ്ഥലവാസികൾ ഓടി അടുക്കുന്നു എന്ന്  ഞാൻ മനസ്സിലാക്കിയപ്പോൾ ഞാൻ പ്രാർത്ഥിച്ചു, ‘കർത്താവെ ഞാൻ മരിക്കുകയാണെങ്കിൽ, എന്റെ ഓരോ തുള്ളി രക്തത്തിനും ഓരോ ആത്മാവിനെ എഴുനേൽപ്പിക്കണം, അല്ല ഞാൻ രക്ഷപെടുകയാണെങ്കിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം പ്രവർത്തകരെ തയാറാക്കിയെടുക്കും’. അന്നാണ് ഇന്ത്യൻ ഇവൻജലിക്കൽ ടീം പിറവിയെടുത്തത്.

ജമ്മു കശ്മീരിലെ അദ്ഭുതമായിരുന്നു ഈ സഭാവളർച്ചയും, മിഷൻ വളർച്ചയും. ഞാൻ ജോലി രാജി വച്ചതിനു ശേഷം കട്ട്റായിലും സമീപ പ്രദേശങ്ങളിലും പ്രവർത്തനം വിപുലമാക്കി. 1977 ൽ പത്താൻകോട്ടിൽ ബൈബിൾ സ്കൂൾ ആരംഭിച്ചു. അവിടെ നിന്നും ഗ്രാജുവെറ്റ് ചെയ്ത വിദ്യാർഥികൾ വടക്കേ ഇന്ത്യയിൽ മുഴുവൻ ചെന്നെത്തി. അങ്ങനെ ഇന്ത്യയിലാകമാനം IET യുടെ പ്രവർത്തനം വ്യാപിച്ചു.          

? ഇന്ത്യൻ ഇവാൻജലിക്കൽ ടീമിനെ മറ്റു പെന്തക്കോസ്തു പ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് എന്തെല്ലാം ഘടകങ്ങളാണ്

ഇന്ത്യൻ ഇവാൻജലിക്കൽ ടീമിനെ ‘അപ്പോസ്തോല പ്രവർത്തികൾ 29 അധ്യായം’ മുതൽ കാണുന്ന സഭയെന്ന് വിശേഷിപ്പിക്കാം

* മറ്റൊരു സഭയുടെയും വേലക്കാരനെ എടുത്തിട്ടില്ല.

* മറ്റൊരു പ്രസ്ഥാനത്തിന്റെയും സഭ എടുത്തിട്ടില്ല.

* മറ്റൊരു പ്രവർത്തനത്തിനും ദോഷം ചെയ്തിട്ടില്ല.

* സീനിയർ ലീഡർമാർ തങ്ങളുടെ സ്വത്ത് വിവരം എഴുതി കൊടുക്കുന്നു.

* ഇന്നേ വരെ വഴക്കുണ്ടായിട്ടില്ല.

* പിരിഞ്ഞു പോയവരും ഭിന്നതയുണ്ടാക്കിയിട്ടില്ല.

* സുവിശേഷ വേലക്കാർക്ക് മാസത്തിൽ 3 ദിവസത്തെ അതാതു സംസ്ഥാനങ്ങളിൽ ബൈബിൾ ക്ലാസുകൾ.

* ലീഡർമാർക്ക് വർഷത്തിൽ 2 പ്രാവശ്യം ബൈബിൾ ക്ലാസ്സ്

* വർഷത്തിലൊരിക്കൽ ലീഡർമാർക്ക് ‘കുടുംബ ജീവിതം’ സെമിനാർ.

* സുവിശേഷകരുടെ മക്കൾക്ക് അതാതു സ്റ്റേറ്റുകളിൽ ബൈബിൾ ക്യാമ്പുകൾ.

* ഒരു സുവിശേഷകൻ മരിച്ചു കഴിഞ്ഞാൽ, ആ കുടുംബത്തിന്റെ പരിപാലനം.

* സുവിശേഷകന്റെ ഭാര്യ മരിച്ചു പോകുകയോ, രോഗിയായി തീരുകയോ ചെയ്താൽ കാര്യമായ കുടുംബ സഹായം.

? വിദ്യാഭാസം, ജോലി

കോന്നി, കൂടലിലാണ് ഞാൻ ജനിച്ചത് എങ്കിലും അഞ്ചലിൽ പാണയം എന്ന ഗ്രാമത്തിലാണ് വളർത്തപ്പെട്ടത്. അഞ്ചൽ ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം, പന്തളം പോളിടെക്നിക്കിൽ പഠിച്ചു. രണ്ടാം വർഷം കഴിഞ്ഞപ്പോൾ ഒളിച്ചോടി. 1961 – 1972 വരെ ഇന്ത്യൻ ആർമിയിൽ ജോലി ചെയ്തു. ശേഷം ’77 വരെ കട്ടറയിലും, ’86 വരെ പത്തൻകോട്ടും,2004 വരെ ഡൽഹിയിലും പിന്നീട് ഇൻഡോറിൽ 3 വര്ഷം പ്രവർത്തിച്ചതിന് ശേഷം ഇപ്പോൾ വീണ്ടും ഡൽഹിയിൽ ആയിരിക്കുന്നു.

? IET യുടെ പ്രധാന പ്രവർത്തനങ്ങൾ

സുവിശേഷീകരണം, സഭാസ്ഥാപനം, ദൈവദാസന്മാർക്കുള്ള പരിശീലനം, ബൈബിൾ സ്കൂളുകൾ, ബൈബിൾ കോളേജ്, നേതൃത്വ പരിശീലനം, കുട്ടികളുടെ ശാക്തീകരണം, ചിൽഡ്രൻസ് ഹോമുകൾ, വിദ്യാഭ്യാസ പദ്ധതികൾ, യുവജനക്ഷേമ പദ്ധതികൾ, കമ്മ്യൂണിറ്റി ഡെവലപ്മെന്റ്, ദുരിതാശ്വാസ പദ്ധതികൾ തുടങ്ങിയവയാണ് പ്രധാന പ്രവർത്തനങ്ങൾ.

? മാതാപിതാക്കൾ

കൊല്ലം ജില്ലയിൽ അഞ്ചലിനടുത് പാണയം എന്ന ഗ്രാമത്തിൽ കല്ലിമേൽ ബംഗ്ലാവിൽ പരേതരായ ജി. പാപ്പി, സാറാമ്മ പാപ്പി എന്നിവരാണ് മാതാപിതാക്കൾ.

? സുവിശേഷ ജീവിതം നിമിത്തം ഏറ്റവും സന്തോഷിച്ച സന്ദർഭം                                 

1997 ൽ ഞാനും മറ്റ് 3 സഹപ്രവർത്തകരും കൂടി വടക്കേ ഇന്ത്യ ഒട്ടാകെ സുവിശേഷമറിയിക്കുവാൻ മോട്ടോർ സൈക്കിളിൽ യാത്ര ആരംഭിച്ചു. മോശ, നെബോ പർവതത്തിൽ നിന്ന് കൊണ്ട് വാഗ്ദത്ത ദേശം കണ്ടത് പോലെ, ഹിമാചലിലെ ഉയർന്ന പർവതത്തിൽ നിന്നും കൊണ്ട് ഇന്ത്യ ദേശം ഞാൻ കണ്ടു. അപ്പോൾ 1972 ലെ ഒരു സംഭവം ഓർമ്മ വന്നു. ഞാൻ പട്ടാളത്തിൽ നിന്നും അവധിക്ക് നാട്ടിൽ വന്നപ്പോൾ എല്ലാ വിഭാഗം ആളുകളിൽ നിന്നും നിരാശപ്പെടുത്തുന്ന വാക്കുകൾ മാത്രമാണ് ലഭിച്ചത്. ഞാനും എന്റെ കുടുംബവും ഒരു ആരാധനയിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോൾ, ആ സഭയിലെ ശുശ്രുഷകൻ സഭാ മദ്ധ്യേ ഇങ്ങനെ പറഞ്ഞു, ‘ഇന്ന് രാവിലെ ഞാൻ പ്രാർത്ഥിക്കുമ്പോൾ ഒരു ദർശനം കണ്ടു. കേരളത്തിൽ നിന്നും ഒരു അശ്വമേധത്തെ അഴിച്ചു വിടുന്നു. ആ കുതിര തമിഴ്നാട്, ആന്ധ്രാ, ഒറീസ്സ, ബംഗാൾ, എന്നിങ്ങനെ ഓരോ സ്റ്റേറ്റും ഓടി കയറി പോകുന്നു. ഹിമാലയ പർവതം വരെ ആ കുതിരയെ പിടിച്ചു കെട്ടുവാൻ ആരും ധൈര്യപ്പെട്ടില്ല. ചെറുപ്പക്കാരനായ സഹോദരാ, നിങ്ങൾ ദൈവം അഴിച്ചു വിടുന്ന അശ്വമേധമാണ്. നിന്റെ ഉടയവനായ യേശുകർത്താവിന് വേണ്ടി ദേശം പിടിച്ചടക്കികൊൾക. രാജാവിന്റെ പട നിനക്കു കാവലാണ്.’ വളരെ ധൈര്യപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്ത സന്ദർഭമായിരുന്നു അത്. എന്നാൽ മോട്ടോർ സൈക്കിൾ യാത്രയിൽ ഹിമാലയത്തിൽ നിന്നും ഇന്ത്യ മുഴുവനായി മോശ കണ്ടത് പോലെ കണ്ടപ്പോൾ ഈ പ്രവചനം ഓർത്തു. ഞാൻ വളരെ സന്തോഷിച്ചു.

? ജീവിതത്തിൽ കടപ്പെട്ടിരിക്കുന്ന വ്യക്തികൾ

എന്നെ ആത്മീക മകനായി വളർത്തിയെടുത്ത ഉധംപൂർ മിഷനറി പി. എം. തോമസ്, ഭാര്യ ക്രിസ്റ്റി, എ. ജെ. ജോസഫ് (തിരുവനന്തപുരം), വി. എസ്. വര്ഗീസ് (വെച്ചൂച്ചിറ), എൻ. മത്തായി (എറണാകുളം), ഇടയാറന്മുള പി. ജെ. സാമുവേൽ (കുവൈറ്റ്), ഡോ. ഗ്രേസ് (സിംഗപ്പൂർ), കെ. കെ. വര്ഗീസ് (സിംഗപ്പൂർ), കെ. വി. സാമുവേൽ & വിക്ടർ ഐസക്ക് (മലേഷ്യ), സി. കുഞ്ഞമ്മൻ (പുനലൂർ), പി. ഡി. ജോൺസൺ (തിരുവനന്തപുരം), വി. ജെ. ജേക്കബ് (ചെന്നിത്തല), ഉദയനക്ഷത്രം എ. എ. ഫിലിപ്പോസ്, ഡൽഹിയിലെ എം. കെ. ചാക്കോ, പി. പി. ജോബ്, കെ. വി. പിള്ള, തോമസ് സാമുവേൽ (ബാംഗ്ലൂർ), എന്നിവരെല്ലാം സ്നേഹം കൊണ്ടും, ഉപദേശം കൊണ്ടും എന്നെ സ്വാധീനിച്ച മലയാളികളാണ്. വിദേശീയരിൽ ജോൺ ഓസ്റ്റീന്റെ പേര് പറയാതിരുന്നാൽ നന്ദികേടായിരിക്കും.

? ഗ്രന്ഥകർത്താവ് എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ (മറ്റു സുവിശേഷ പ്രവർത്തനങ്ങൾ)

ഏകദേശം 80 ലക്ഷം പ്രതികൾ വിറ്റഴിഞ്ഞ “അത്ഭുതങ്ങളുടെ താക്കോൽ”, “ക്രിസ്തുവിന് വേണ്ടി ഹിമാലയൻ സാനുക്കളിൽ” – (സാക്ഷ്യം), “ദൈവം തിരെഞ്ഞെടുത്ത മനുഷ്യൻ ഏലിയാവ്”, “ഗുരുപാദങ്ങളിൽ ഒരു വേദപഠനം – യോഹ 20, 21”, “വിശ്വാസത്താൽ അത്ഭുതങ്ങൾ സൃഷ്ടിക്കുക”, “പഠിച്ചുയരുക” – (വിദ്യാർത്ഥികൾക്കായി), “കുടുംബസമാധാനം”, “വിവാഹ ജീവിതം”, “ഇതാ ഞാൻ താങ്ങുന്ന ദാസൻ”, തുടങ്ങിയ പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിക്കുവാൻ ദൈവം അവസരം നൽകി.

“സ്വർഗ്ഗം സന്തോഷിക്കുന്നു”, “അറിഞ്ഞിട്ടും അറിയാതെ”, “ചിറകിൻ മറവിൽ”, “അവൻ വരും നാൾ” തുടങ്ങിയ 4 സിനിമകൾ സുവിശേഷ ജീവിതാനുഭവങ്ങൾ അടിസ്ഥാനമാക്കി പുറത്തിറക്കുവാൻ ഇടയായി.

? മലയാളീ പെന്തക്കോസ്തു സമൂഹത്തോട് ഉപദേശം 

ഭാരത സുവിശേഷീകരണം മലയാള സഭയുടെ ചുമതലയാണ്. നാം വളരെ താമസിച്ചു പോയി. ഒരു സഭയ്ക്കും സംഘടനയ്ക്കും ഒറ്റയ്ക്ക് ഭാരത സുവിശേഷീകരണം ചെയ്തു തീർക്കുവാൻ സാധ്യമല്ല. പക്ഷെ ഒന്നിച്ചു നാം ശ്രമിച്ചാൽ നമുക്ക് അത് സാധ്യമാണ്. വരിക ഭാരതം സുവിശേഷീകരിക്കാം.

? സുവിശേഷ ജീവിതത്തിൽ സ്വപ്നമായി അവശേഷിക്കുന്ന പദ്ധതികൾ എന്തെല്ലാമാണ്

86 വയസ്സ് വരെ ജീവിച്ചിരിക്കുവാൻ എനിക്ക് ആഗ്രഹമുണ്ട്. അപ്പോഴേക്കും IET യിലെ സഭകളിൽ 10 ലക്ഷം വിശ്വാസികളെ കാണണം. ഇപ്പോൾ 2 ലക്ഷം വിശ്വാസികളെ ഉള്ളൂ. എന്റെയും ലില്ലിയുടെയും കുടുംബങ്ങളിൽ നിന്നും 500 ദൈവ വേലക്കാരെങ്കിലും എഴുന്നേൽക്കണം. ‘ദമ്പതികൾ – കരയുന്ന മക്കൾ’ എന്നിവയെ അടിസ്ഥാനമാക്കി ഒരു സിനിമ പുറത്തിരിക്കണം, മരിക്കുന്ന അന്നും സുവിശേഷ വേല ചെയ്യണം, ട്രാക്ടുകൾ കൊടുക്കണം, സുവിശേഷം പ്രസംഗിക്കണം.

? കുടുംബം     

എന്റെ കൂടെ സുവിശേഷ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ലില്ലിയാണ് ഭാര്യ. എബി, ആനീ, ബ്ലെസ്സൻ, ഗ്രേസ്, റെയ്, എന്നിവരാണ് മക്കൾ.

ഞാൻ ദിവസവും മലയാളത്തിലും, ഇംഗ്ലീഷിലും, ഹിന്ദിയിലും 5 മിനിറ്റിന്റെ ഒരു സന്ദേശം വാട്ട്സാപ്പിലൂടെ അയയ്ക്കുന്നു. ആവശ്യമുള്ളവർ പേരും, സ്ഥലപ്പേരും വാട്ട്സ്ആപ്പ് സന്ദേശമായി അയയ്ക്കുക. No. +91 786 102 7777

പ്രസംഗത്തിൽ കൂടി മാത്രമല്ല പ്രവർത്തിയിൽ കൂടിയും ലോക രക്ഷകനെ വിശേഷാൽ ഭാരതത്തിൽ വരച്ചു കാട്ടുന്ന ബ്രദർ പി. ജി. വര്ഗീസിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയുന്നു. 

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

18 − seventeen =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5444412
Total Visitors
error: Content is protected !!