“തിരഞ്ഞെടുപ്പുകൾ അത്യാവശ്യമാണ്, എന്നാൽ അത് ആത്മീയർക്കും വിശുദ്ധന്മാർക്കും ചേരുന്ന രീതിയിൽ വേണം നടത്തപെടുവാൻ” – പാ. ഡോ. ബേബി വർഗീസ് (Former General Vice President, IPC)

തിരഞ്ഞെടുപ്പുകൾ അത്യാവശ്യമാണ്, എന്നാൽ അത് ആത്മീയർക്കും വിശുദ്ധന്മാർക്കും ചേരുന്ന രീതിയിൽ വേണം നടത്തപെടുവാൻ” – പാ. ഡോ. ബേബി വർഗീസ്  (Former General Vice President, IPC)

1965 ൽ സുവിശേഷവേല ആരംഭിച്ച്, ജൂൺ 25, 1967 ന് ഇടയശുശ്രുഷയ്ക്ക് തുടക്കം കുറിക്കുകയും, അര നൂറ്റാണ്ട് പിന്നിടുന്ന ഈ സന്ദർഭത്തിൽ ഐപിസി ജനറൽ വൈസ് പ്രസിഡന്റായി രണ്ട് തവണ സേവനം അനിഷ്ഠിക്കുകയും  ചെയ്ത പാ. ഡോ. ബേബി വർഗീസുമായി ‘സഭാവാർത്തകൾ.കോം‘ ന് വേണ്ടി പാ. റെജി യോഹന്നാൻ (ഡാളസ്) നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം.      

? കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ പെന്തക്കോസ്തു സമൂഹത്തിൽ വന്ന മാറ്റങ്ങൾ

52 വർഷങ്ങൾക്ക് മുൻപ് ഞാൻ യാക്കോബായ സമൂഹത്തിൽ നിന്നും പെന്തക്കോസ്തു വിശ്വാസത്തിലേക്ക് വരുവാൻ കാരണം അന്നുണ്ടായിരുന്ന ദൈവമക്കൾ എന്ന് അഭിമാനിക്കുന്ന പെന്തെക്കോസ്തുകാരുടെ അതിവിശുദ്ധവിശ്വാസവും, ക്രിസ്തുവിലുള്ള പ്രത്യാശയും, വിശുദ്ധ ജീവിതവും, ക്രിസ്തുവിന് ചേരാത്ത എല്ലാറ്റിൽ നിന്നും വേർപെട്ട് തങ്ങളെ തന്നെ മറ്റുള്ളവരുടെ മുൻപിൽ ജീവിതവും കൊണ്ടും, വാക്കുകൾ കൊണ്ടും, പ്രവർത്തികൾ കൊണ്ടും, സമൂഹത്തിൽ ജീവിച്ചവർ ആയിരുന്നത് കൊണ്ടാണ്. അവരുടെ വസ്ത്രധാരണവും, ജീവിത ശൈലിയും എല്ലാം മാതൃകാപരമായിരുന്നു. എല്ലാ നിലയിലും മാതൃകാപരമായ ജീവിതം നയിച്ചവരായിരുന്നത് കൊണ്ട് സമൂഹം അവരെ “വിശ്വാസികൾ” എന്നാണ് വിളിച്ചിരുന്നത്. ആരാധനയിൽ സന്തോഷം അവർ സംഭരിക്കുമായിരുന്നു. അന്ന് വിദേശങ്ങളിലേക്കുള്ള കുടിയേറ്റം ദൈവമക്കൾക്ക് വിരളമായിരുന്നു.എവിടെ ചെന്നാലും പെന്തെക്കോസ്തുകാർ എന്ന് പറയുന്നതിൽ അവർ അഭിമാനം കൊണ്ടിരുന്നു.

ദൈവം പിതാക്കന്മാരുടെ പ്രാർത്ഥന കേട്ട് രണ്ടും മൂന്നും നാലും തലമുറകളിലേക്ക് നന്മകൾ നൽകിയപ്പോൾ, കാലത്തിനൊത്തു കോലം തുള്ളുന്നവർ ആയി പലരും മാറി. പെന്തെക്കോസ്തുകാർ എന്ന് പറയുമ്പോൾ തന്നെ അതിന്റെ അനുഭവം ഇല്ലാത്തവരാണ് ഇന്ന് പലരും. ആരാധന ഇന്നൊരു ചടങ്ങായി ചെയുന്നു എന്നലാതെ  ആരാധനയിലെ മാഹാത്മ്യം അനുഭവിക്കുവാൻ അവർക്ക് കഴിയുന്നില്ല.

* അന്നത്തെ വിശുദ്ധിയും വേർപാടും ഇന്നില്ല.

* അന്നത്തെ വസ്ത്രധാരണകളും ഇന്നത്തെ രീതികളും തമ്മിൽ വ്യത്യാസം.

* അന്നത്തെ ദൈവമക്കൾ തമ്മിൽ തമ്മിൽ ഉണ്ടായിരുന്ന സ്നേഹവും, ആദരവും അടുപ്പവും ഇന്ന് വെറും നാമമാത്രമായി.

* അന്ന് FAITH HOME കൾ ഉണ്ടായിരുന്നു, ഇന്നത് നാമമാത്രമായിരിക്കുന്നു.

* ഇന്ന് ദൈവസന്നിധിയിൽ സമയങ്ങൾ ചിലവഴിക്കുവാൻ കഴിയുന്നില്ല.

* കർത്താവിന്റെ വരവിന്റെ പ്രത്യാശ നഷ്ട്ടപെട്ടു കൊണ്ടിരിക്കുന്നു.

? സഭാ പരിപാലനം തിരഞ്ഞെടുക്കുവാനുള്ള കാരണം

1) ദൈവനിയോഗം

2) എവിടെയെല്ലാം ദൈവം എന്നെ അയച്ചുവോ അവിടെയെല്ലാം ദൈവമക്കളെ നൽകി തന്നത് ദൈവത്തിന് എന്നോടുള്ള കരുണയായി ഞാൻ മനസ്സിലാക്കി.

3) കഴിഞ്ഞ അര നൂറ്റാണ്ട് കാലയളവിൽ പലവിധമായ പ്രതികൂലങ്ങളുടെയും അപവാദങ്ങളുടെയും മധ്യത്തിൽ മാതൃകയോടെ പിടിച്ചു നിൽക്കുവാൻ ദൈവം കൃപ ചെയ്തത് സഭാപരിപാലനം ദൈവം എന്നെ ഏല്പിച്ചു എന്ന ദൃഢ നിശ്ചയം ഉള്ളത് കൊണ്ടാണ്.

4) ആദായ സൂത്രമായിട്ടല്ല, മറിച്ചു വിശ്വാസത്താലാണ് ഞാൻ സഭാപരിപാലനം തിരഞ്ഞെടുത്തത്.

5) യഥാർത്ഥ കർത്തൃദാസനായി, ആടുകൾക്ക് (വിശ്വാസികൾക്ക്) വേണ്ടി ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ജീവിക്കണം എന്ന സമർപ്പണവും തീരുമാനവും ആണ് സഭാപരിപാലനം തിരഞ്ഞെടുക്കുവാനുള്ള കാരണം.

?  മാതാപിതാക്കൾ

മാവേലിക്കര താലൂക്കിൽ അറുനൂറ്റിമംഗലം എന്ന ഗ്രാമത്തിൽ പുന്നയ്ക്കതെക്കേതിൽ പരേതരായ പാ. ജി. ബേബി, മേരി ദമ്പതികളുടെ എട്ടു മക്കളിൽ മൂത്ത മകനായി ജനിക്കുവാൻ ദൈവം ഭാഗ്യം നൽകി.

? IPC യിൽ കഴിഞ്ഞ നാളുകളിലും, നിലവിലും വഹിക്കുന്ന ഉത്തരവാദിത്വങ്ങൾ

കേരളത്തിലും, വടക്കേ ഇന്ത്യയിലും, നേപ്പാളിലും, അമേരിക്കയിലും സഭാശുശ്രുഷയിൽ ആയിരിക്കാൻ ദൈവം അവസരം നൽകി. IPC Midwest region ന്റെ ചുമതലകളും, IPC Western region ന്റെ Vice president മായി ചുമതലകൾ വഹിച്ചിട്ടുണ്ട്. IPC Family conference ന്റെ ചുമതല വഹിപ്പാനും, IPC General vice president ആയി കഴിഞ്ഞ 2 ഭരണസമിതികളിൽ ഉത്തരവാദിത്വങ്ങളിൽ ആയിരിപ്പാനും ദൈവം ഇടയാക്കി.

നിലവിൽ IPC General Council Member, IPC Nepal Region President, IPC Ebenezer Church, Dallas ന്റെ Senior ശുശ്രുഷകനായും സേവനം അനിഷ്ഠിക്കുന്നു.

2018 ൽ നടത്തപെടുന്ന 16 മത് IPC family Conference ന്റെ President ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഇതിന് പുറമെ PYCD (Pentecost Youth Conference, Dallas), PCNAK, World Malayalee Pentecostal Conference എന്നിവയുടെ President ആയി സേവനം അനിഷ്ഠിപ്പാനും ദൈവം സാവകാശം നൽകി.

? IPC ജനറൽ വൈസ് പ്രസിഡണ്ട് ആയിരുന്നു കൊണ്ട് ചെയ്തെടുക്കുവാൻ കഴിഞ്ഞ കാര്യങ്ങൾ

Vice President ന്റെ ചുമതലകൾ വഹിച്ചപ്പോൾ തന്നെ ഞങ്ങൾക്ക് കൗണ്സിലായിട്ട് അനുഗ്രഹിക്കപ്പെട്ട കൺവൻഷനുകൾ നടത്തുവാനും, വന്ന ഏവർക്കും ആഹാരം നൽകുവാനും കഴിഞ്ഞതിൽ ഞങ്ങൾ കൃതാർത്ഥരാണ്. IPC Mission Board കളിൽ കൂടി അനേക Charity പ്രവർത്തനം ചെയ്യുവാനും ദൈവം ഇടയാക്കി. IPC സഭകളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിലും വിശേഷാൽ നേപ്പാളിലെ പ്രവർത്തനങ്ങൾ വിപുലമാക്കുവാൻ ദൈവം ഇടയാക്കി. ആ കാലയളവിൽ ഒരു കൗൺസിൽ മീറ്റിങ് പോലും മുടങ്ങാതെ പങ്കെടുക്കുവാനും, പ്രസ്ഥാനത്തിന് വേണ്ടി അനേക സ്ഥലങ്ങൾ വാങ്ങുവാനും, കെട്ടിടങ്ങൾ നിർമ്മിക്കുവാനും അവസരം ലഭിച്ചു.

? അമേരിക്കയിൽ പാർക്കുന്നത് ഇന്ത്യയിലെ ഉത്തരവാദിത്വങ്ങൾ ചെയ്തെടുക്കുവാൻ തടസ്സമുണ്ടാകാറുണ്ടോ

ഞാൻ അമേരിക്കയിൽ പറക്കുന്നത് കൊണ്ട് ഇന്ന് വരെയും ഒരു ഉത്തരവാദിത്വങ്ങളും നിർവഹിക്കപ്പെടാതെ പോയിട്ടില്ല. ചില വർഷങ്ങളിൽ 10 പ്രാവശ്യത്തോളം ഇന്ത്യയിലോട്ട് യാത്ര ചെയേണ്ടതായി വന്നിട്ടുണ്ട്. ഒന്നിനും ഒരു മുടക്കവും ദൈവം വരുത്തിയിട്ടില്ല.

? സുവിശേഷവൃത്തിയിൽ സഭാപരിപാലനം കൂടാതെ വ്യാപൃതനായിരിക്കുന്ന മേഖലകൾ ?

നേപ്പാളിലും, ഇന്ത്യയിലും, അമേരിക്കയിലും, മെക്സിക്കോയിലും, ആഫ്രിക്കയിലും, പോർട്ടോറിക്കോയിലും, കർത്താവിന്റെ വേലയിൽ വ്യാപൃതനായിരിക്കുവാൻ ദൈവം കൃപ തരുന്നു.

? ജീവിതത്തിൽ കടപ്പെട്ടിരിക്കുന്ന വ്യക്തികൾ

സർവശക്തനായ ദൈവത്തോട് ആണ് ഞാൻ എല്ലാറ്റിനും കടപ്പെട്ടിരിക്കുന്നത്. എന്റെ മാതാപിതാക്കൾ, ഭാര്യ, മക്കൾ, കുടുംബാംഗങ്ങൾ, IPC എബനേസർ അറുനൂറ്റിമംഗലം, ഡാളസ് സഭകളിലെ വിശ്വാസികൾ, എന്റെ ഗുരുക്കന്മാരായ പാസ്റ്റർമാരായ കെ. ഇ. എബ്രഹാം, ടി. എസ്. എബ്രഹാം, പി. ടി. ചാക്കോ, പി. എം. സാമുവേൽ, ടി. ജി. ഉമ്മൻ, സി. കെ. ദാനിയേൽ, വി. ടി. ജോസഫ്, കെ. ജെ. സാമുവേൽ, ജോർജ് വര്ഗീസ് എന്നിവരോടും, പാസ്റ്റർമാരായ ടി. കെ. ഫിലിപ്പ് (വെണ്മണി), കെ. ടി. തോമസ് (ഡൽഹി), പി. എൻ. കുരിയൻ (ഡൽഹി), ഡൽഹി ചാക്കോച്ചായൻ, പി. എം. ഫിലിപ്പ്, ടി. എ. ചെറിയാൻ മറ്റ് എന്റെ ആത്മീയ സഹോദരി സഹോദരന്മാരോടും ഞാൻ കടപ്പെട്ടിരിക്കുന്നു.

? സുവിശേഷ ജീവിതത്തിൽ ഏറ്റവും ദുഖിക്കേണ്ടി വന്ന സന്ദർഭം

മനസാ, വാചാ, കർമണാ അറിയാത്ത അപവാദങ്ങൾ കേട്ട സന്ദർഭങ്ങളിൽ അല്ലാതെ സുവിശേഷ ജീവിതത്തിൽ ഇന്ന് വരെ ദുഖിക്കേണ്ടുന്ന അവസരങ്ങൾ ഉണ്ടായിട്ടില്ല.

? 2017 ലെ IPC ഫാമിലി കോൺഫെറെൻസിനെ കുറിച്ച്

ദൈവഹിതമായാൽ 2018 ജൂലൈ 19 – 22 വരെയായിരിക്കും 16 – മത് ഐപിസി നോർത്ത് അമേരിക്കൻ ഫാമിലി കോൺഫറൻസ് ക്രമീകരിച്ചിരിക്കുന്നത്. ഡാളസിലുള്ള Hyatt Regencyയിൽ വച്ച് നടത്തപെടുന്ന മീറ്റിങ്ങുകളുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

? കുടുംബം

സൂസി വര്ഗീസാണ് ഭാര്യ. ഡോ. നാൻസി, ഡോ. ബെറ്റ്‌സി, പാ. ഡോ. ജെയ്‌സൺ വര്ഗീസ് എന്നിവരാണ് മക്കൾ.

? IPC യിലെ രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെ കുറിച്ച്

ഐപിസി യിൽ രാഷ്ട്രീയ തിരെഞ്ഞെടുപ്പ് ഇല്ല. എന്നാൽ ഒരു സ്ഥാനത്തേക്ക് ഒന്നിലധികം വ്യക്തികളുടെ പേര് വന്നാൽ ചീട്ടിട്ട് എടുക്കുന്ന പ്രവണത അന്നും ഇന്നും ഉണ്ട്. ഒന്നിലധികം പേരുകൾ ഒരു സ്ഥാനത്തേക്ക് വരുന്നതിനാൽ അവരവരുടെ ജയം ഉറപ്പാകേണ്ടതിന് അവരാൽ ആവോളം അധ്വാനിക്കുനത് സ്വാഭാവികമാണ്. ജയത്തിന് വേണ്ടി ഒരു ആത്മീയനേ അനാത്മീയനായും, ഒരു നീതിമാനെ ചെളി വാരി എറിയുന്നതിലും, അപവാദങ്ങൾ പ്രചരിപ്പിക്കുന്നതിലും, തരാം താഴ്ത്തുന്നതും ആത്മീയർക്ക് ചേർന്നതല്ല. തിരഞ്ഞെടുപ്പുകൾ അത്യാവശ്യമാണ്, അത് ആത്മീയർക്കും വിശുദ്ധന്മാർക്കും ചേരുന്ന രീതിയിൽ വേണം നടത്തപെടുവാൻ.

? ഇനിയും ഒരു അവസരം ലഭിച്ചാൽ IPC യിൽ ചെയ്തെടുക്കുവാൻ ആഗ്രഹിക്കുന്ന സ്വപ്ന പദ്ധതി

IPC എന്ന മഹാ പ്രസ്ഥാനത്തെ നീതിയിലും വിശുദ്ധിയിലും, ആത്മീയതയിലും, വിശ്വാസത്തിലും, എന്നാൽ ആവോളം നടത്തുവാൻ ശ്രദ്ധിക്കും. IPC ക്ക് സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വയം പര്യാപ്തത കൈവരിച്ച ലോക്കൽ സഭകൾ, വിശ്രമിക്കുന്ന ശുശ്രുക്കന്മാർക്കുള്ള സഹായങ്ങൾ, കേരളത്തിലെ എല്ലാ സെന്ററുകളിലും കൺവെൻഷൻ സെന്ററുകൾ, ഐപിസി യുടെ കടബാധ്യതകൾ ഇല്ലാതാക്കുക, ഇന്ത്യയിലെ എല്ലാ പിൻ കോഡുകളിലും സുവിശേഷം പ്രചരിപ്പിക്കുക, ഐപിസി യെ ഒരു അന്താരാഷ്ട്ര പ്രസ്ഥാനമായി വളർത്തുക, കോടതി വ്യവഹാരങ്ങൾ ഇല്ലാതാക്കി ആത്മീക രീതിയിൽ പ്രശ്നപരിഹാരങ്ങൾ ഉണ്ടാക്കുക, എന്നിവയാണ് ഒരു അവസരം ലഭിച്ചാൽ എന്റെ മനസിലുള്ള സ്വപ്ന പദ്ധതികൾ.

കഴിഞ്ഞ അര നൂറ്റാണ്ട് കാലം ലോകമെമ്പാടും സുവിശേഷ ഘോഷണത്തിൽ വ്യാപൃതനായിരിക്കുന്ന പാ. ഡോ. ബേബി വര്ഗീസിനെ ദൈവം ഇനിയും ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും, ആശംസിക്കുകയും ചെയുന്നു. 

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

10 − six =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5450370
Total Visitors
error: Content is protected !!