“സുവിശേഷീകരണത്തിൽ, നമ്മൾ പങ്ക് വയ്ക്കുന്ന വാക്കുകളേക്കാൾ വ്യക്തിയെയാണ് സമൂഹം വീക്ഷിക്കുന്നത്”, – പാ. റെജി. കെ. തോമസ് (Director – Indian Evangelical Mission, Mavelikara)

സുവിശേഷീകരണത്തിൽ, നമ്മൾ പങ്ക് വയ്ക്കുന്ന വാക്കുകളേക്കാൾ വ്യക്തിയെയാണ് സമൂഹം വീക്ഷിക്കുന്നത്“, – പാ. റെജി. കെ. തോമസ് (Director – Indian Evangelical Mission, Mavelikara)

ഇന്ത്യൻ ഇവാഞ്ചലിക്കൽ മിഷന്റെ സംസ്ഥാന ഡയറക്ടറും, ‘സ്നേഹനാദം’ മാസികയുടെ ചീഫ് എഡിറ്ററും, I.E.M. ചിൽഡ്രൻസ് ഹോം മാനേജറുമായ റെജി കൊമ്പാടി കിഴക്കേതിൽ തോമസ് എന്ന പാ. റെജി. കെ. തോമസുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം.

? I.E.M. ആരംഭിക്കുവാനുള്ള സാഹചര്യം
സുവിശേഷം മറ്റുള്ളവരുമായി പങ്ക് വയ്ക്കുവാൻ യുവതീയുവാക്കളെ ഒരുക്കിയെടുക്കുവാനായി പാ. G. U. മത്തായി സ്ഥാപക പ്രസിഡന്റായി ആരംഭിച്ച സ്ഥാപനമാണ് മാവേലിക്കരയിലുള്ള ഇന്ത്യൻ ഇവാഞ്ചലിക്കൽ മിഷൻ (I.E.M.). ഗവൺമെന്റ് അംഗീകരിച്ച 7 ബോർഡ് മെമ്പറുമാർ അടങ്ങുന്ന മിഷൻ ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്ത സ്ഥാപനമാണ് ഐ.ഇ.എം. I.E.M. ചിൽഡ്രൻസ് ഹോം, I.E.M. ബൈബിൾ കോളേജ്, I.E.M. ക്രിസ്ത്യൻ ബിലീവേഴ്‌സ് അസംബ്ലി, ഓഡിറ്റോറിയം, ക്യാമ്പുകൾ, കൺവൻഷനുകൾ, സംഗീത കൂടിവരവുകൾ തുടങ്ങിയ പ്രവർത്തങ്ങൾ ഇതിനോടനുബന്ധമായി ഈ ക്യാമ്പസിൽ നടന്നു വരുന്നു.

? IEM ന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ
ഇന്ത്യൻ ഇവാഞ്ചലിക്കൽ മിഷൻ (I.E.M.), ഒരു മിഷൻ ഓറിയന്റഡ് ഓർഗനൈസേഷൻ ആണ്. സുവിശേഷം മറ്റുള്ളവരുമായി പങ്ക് വയ്ക്കുവാൻ യുവതീയുവാക്കളെ ഈ സ്ഥാപനം പരിശീലിപ്പിക്കുന്നു. കർത്താവിന്റെ വേലയിൽ വിവിധ നിലയിൽ പ്രയോജനപ്പെടുവാൻ വേണ്ടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്. പ്രധാനമായും ഭാരത സുവിശേഷീകരണത്തിനായി ധാരാളം പേരെ ഒരുക്കിയെടുക്കുന്ന ഒരു പരിശീലന കളരിയാണ് ഈ ക്യാമ്പസ്. എല്ലാ വർഷവും നടത്തപെടുന്ന I.E.M. ലീഡർഷിപ്പ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പ്രോഗ്രാമിൽ കൂടി ധാരാളം സഹോദരി സഹോദരന്മാർ ആത്മീക സന്തോഷം പ്രാപിച്ചു വരുന്നു. മറ്റ് പെന്തക്കോസ്തു സഭകൾ പ്രാദേശിക സഭകൾ സ്ഥാപിച്ചു സുവിശേഷീകരണത്തിൽ സജീവമായി പങ്കെടുക്കുമ്പോൾ, ഭാവിയിൽ ഭാരതത്തിന്റെ സ്ഥിതിഗതികൾക്ക് അനുസരിച്ചു സുവിശേഷം പങ്ക് വയ്ക്കുവാനുള്ള ക്രമീകരണമാണ് ഈ സ്ഥാപനം മുഖാന്തരം നടത്തി വരുന്നത്.

?) ഈ പ്രവർത്തനോടനുബന്ധമായി നിലവിൽ വഹിക്കുന്ന ഉത്തരവാദിത്വങ്ങൾ എന്തെല്ലാം
I.E.M. പ്രവർത്തനങ്ങളുടെ ഡയറക്ടർ, I.E.M. ലീഡർഷിപ്പ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, I.E.M. സെമിനാരി അദ്ധ്യാപകൻ, ചിൽഡ്രൻസ് ഹോമിന്റെ ലോക്കൽ മാനേജർ, ഓർഫനേജ് കൺട്രോൾ ബോർഡ് അംഗീകൃത അംഗം, ഇവാൻജലിക്കൽ മിഷൻ ബോർഡ് മെമ്പർ, കഴിഞ്ഞ 20 ൽ പരം വർഷങ്ങളായി നടന്ന് വരുന്ന I.E.M. ക്രിസ്ത്യൻ ബിലീവേഴ്‌സ് അസംബ്ലിയുടെ സഭാശുശ്രുഷകനായും, പ്രവർത്തിച്ചു വരുന്നു.

? സുവിശേഷീകരണത്തിൽ I.E.M. നേരിടുന്ന വെല്ലുവിളികൾ
വ്യത്യസ്തരായ മതസ്ഥർ പാർക്കുന്ന സമൂഹത്തിൽ സുവിശേഷീകരണം ഒരു വെല്ലുവിളിയാണ്. നമ്മൾ പങ്ക് വയ്ക്കുന്ന വാക്കുകളേക്കാൾ വ്യക്തിയെയാണ് അവർ വീക്ഷിക്കുന്നത്. സുവിശേഷീകരണത്തിൽ ദൈവസഭകൾ, അവരുടെ കൂടെ നിൽക്കുന്നവരെ ഈ മനോഭാവത്തിലേക്ക് നയിക്കുക എന്ന വലിയ ദൗത്യം ഏറ്റെടുക്കുവാൻ തയാറാകണം.

? ‘സ്നേഹനാദം’ മാസികയെ കുറിച്ച്
കഴിഞ്ഞ 30 ൽ പരം വർഷങ്ങളായി പ്രസിദ്ധീകരിക്കുന്ന മനോഹരമായ മാസികയാണ് ‘സ്നേഹനാദം’. ഈടുറ്റ ലേഖനങ്ങൾ, പംക്തികൾ, തുടങ്ങിയവ ഉൾകൊള്ളുന്ന ക്രൈസ്തവ കൈരളിക്ക് അഭിമാനിക്കുവാൻ തക്ക പ്രസിദ്ധീകരണമാണ് ഇത്. ഈ മാസികയുടെ ചീഫ് എഡിറ്ററായി പ്രവർത്തിക്കുവാൻ ദൈവം കൃപ തരുന്നു.

? I.E.M. പ്രവർത്തനം കൂടാതെ പാസ്റ്റർ ഉൾപ്പെട്ടിരിക്കുന്ന മറ്റ് സുവിശേഷ പ്രവർത്തനങ്ങൾ
വിവിധ ടീം പ്രവർത്തങ്ങൾ, അനേക മിഷൻ പ്രവർത്തനങ്ങളുടെ അഡ്വൈസറി ബോർഡ് ചെയർമാനായും പ്രവർത്തിച്ചു വരുന്നു.

? മാതാപിതാക്കൾ
പത്തനംതിട്ട ജില്ലയിൽ മഞ്ഞാടി കൊമ്പാടി കിഴക്കേതിൽ പരേതനായ കെ. കെ. തോമസിന്റെയും, ലീലാമ്മ തോമസിന്റെയും മകനായി ജനിക്കുവാൻ ദൈവം ഭാഗ്യം നൽകി. കഴിഞ്ഞ 25 വർഷമായി ഇപ്പോൾ മാവേലിക്കരയിൽ താമസിക്കുന്നു.

? ഈ പ്രവർത്തനത്തിൽ ഏറ്റവും സന്തോഷിച്ച സന്ദർഭം
I.E.M. ലീഡർഷിപ്പ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന 2007 ൽ ആരംഭിച്ച സുവിശേഷീകരണ പഠന സംവിധാനത്തിൽ ഇപ്പോൾ ഏകദേശം 1830 ലീഡേഴ്സിനെ പരിശീലിപ്പിക്കുവാൻ സാധിച്ചു. അവരിൽ നല്ല പങ്കും ഇന്ന് കർത്താവിന്റെ വേലയിൽ ആയിരിക്കുന്നു എന്നതാണ് ഏറ്റവും സന്തോഷം നൽകുന്ന വസ്തുത.

? I.E.M. ന്റെ സ്വപ്ന പദ്ധതികൾ എന്തെല്ലാം
ഇപ്പോൾ I.E.M. ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം എല്ലാ വർഷമാണ് നടത്തപ്പെടുന്നത്. അത് എല്ലാ മാസവും നടത്തപ്പെടേണം എന്നാണ് പ്രാർത്ഥനയും, ആഗ്രഹവും.

? കുടുംബം
ഈരേഴ സ്കൂൾ അദ്ധ്യാപകയായ ബ്യൂള റെജിയാണ് ഭാര്യ. ബ്ലസ്സൻ ഡാനിയൽ, ബെൻ ജോയൽ റെജി എന്നിവരാണ് മക്കൾ.

മികച്ച സംഘാടകനും, പ്രഭാഷകനുമായ പാ. റെജിയെ ദൈവം ഇനിയും ദൈവരാജ്യത്തിന്റെ കെട്ടുപണിക്കായി ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയുന്നു.

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

3 × 2 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5609096
Total Visitors
error: Content is protected !!