പാ. ടി. എസ് എബ്രഹാമിന് വിശ്വാസ സമൂഹത്തിന്റെ അന്ത്യാഞ്ജലി

പാ. ടി. എസ് എബ്രഹാമിന് വിശ്വാസ സമൂഹത്തിന്റെ അന്ത്യാഞ്ജലി

കുമ്പനാട് : ഐപിസി മുൻ അന്തർദേശീയ പ്രസിഡന്റും ഐപിസി സ്ഥാപകൻ പാ. കെ. ഇ. എബ്രഹാമിന്റെ സീമന്ത പുത്രനുമായ പാ. ടി. എസ്. എബ്രഹാമിന്റെ (93) സംസ്കാര ശുശ്രുഷകൾ ഫെബ്രുവരി 13 ന് കുമ്പനാട് ഐപിസി ഹെബ്രോൻ സെമിത്തേരിയിൽ നടത്തപ്പെട്ടു. ശുശ്രുഷകൾക്ക് പാസ്റ്റർമാരായ എം. വി. വര്ഗീസ്, ടി. ജെ. എബ്രഹാം, കെ. വൈ. തോമസ് എന്നിവർ നേതൃത്വം നൽകി. ഫെബ്രുവരി 5 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാ. ടി. എസ്. എബ്രഹാമിന് സമൂഹത്തിന്റെ നാനാ തുറയിൽപ്പെട്ട ആയിരക്കണക്കിനാളുകൾ യാത്രയയപ്പ് നൽകി.  മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കേന്ദ്ര സംസ്ഥാന മന്ത്രിമാർ, എം. പി, എം. എൽ. എ മാർ വിവിധ രാഷ്ട്രീയ, സഭാ നേതൃത്വങ്ങൾ, എന്നിവർ നേരിട്ടെത്തി അനുശോചനം അറിയിച്ചു. അന്തർദേശീയ സെക്രട്ടറി പാ. ഡോ. കെ. സി. ജോൺ, കേരള സ്റ്റേറ്റ് പ്രസിഡന്റ് പാ. കെ. സി. തോമസ് എന്നിവരുടെ നേതൃത്വത്തിൽ ജനറൽ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ അനുശോചനവും പ്രത്യാശയും അറിയിച്ചു.

ഐ.പി.സി സ്ഥാപകൻ പരേതനായ പാ. കെ. ഇ. എബ്രഹാമിന്റെ മൂത്ത മകൻ കുമ്പനാട് ഹെബ്രോൻ ബംഗ്ലാവിൽ, തെക്കേപറമ്പിൽ അവിരാ തരകൻ സ്റ്റീഫൻ എബ്രഹാം (പാ. ടി. എസ്. എബ്രഹാം – 94) ഫെബ്രുവരി 5 ന് ഹെബ്രോൻപുരത്തു വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ ചരിത്രത്തിലെ ടി. എസ്. യുഗത്തിനാണ് ഇതോടെ തിരശീല വീണത്. ഐപിസി യുടെ കേരളത്തിലെ ശൈശവാവസ്ഥയ്ക്ക് ശേഷം വളർച്ചയുടെ ഓരോ പടവുകളിലും പാ. ടി. എസ്. വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. വ്യക്തമായ ലക്ഷ്യബോധം, നേതൃപാടവം, എന്നിവ പാ. ടി. എസ്. എബ്രഹാമിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കി. 6 വർഷക്കാലം ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ ജനറൽ പ്രസിഡന്റ്, 6 വർഷങ്ങൾ ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് സെക്രട്ടറിയായി ദീർഘമായ 17 വർഷങ്ങൾ, PYPA യുടെ സ്ഥാപക സെക്രട്ടറി, ഐപിസി കുമ്പനാട് ഡിസ്ട്രിക്റ്റിന്റെ സ്ഥാപക ശുശ്രുഷകൻ, തുടങ്ങിയ നിലകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന പാ. ടി. എസ്., കഴിഞ്ഞ ദീർഘ നാളുകളിലായി വാർധിക്യ സഹജമായ രോഗങ്ങളാൽ ക്ഷീണാവസ്ഥയിലായിരുന്നു. ഹെബ്രോൻ ബൈബിൾ കോളേജ്, ഇന്ത്യ ബൈബിൾ കോളേജ്, ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ (6 വർഷങ്ങൾ പ്രസിഡന്റായിരുന്നു) തുടങ്ങിയവയുടെ നേതൃനിരയിൽ നിന്ന് പ്രവർത്തിച്ചു. ‘A brief history of India Pentecostal Church of God’, ‘യഹൂദനും പലസ്തീനും’, ‘പുതിയനിയമ സർവ്വേ’, ‘വേദപുസ്തകഭൂമിശാസ്ത്രം’, ‘പെന്തക്കോസ്തു പ്രസ്ഥാനം’, ‘വേദപുസ്തക വിജ്ഞാനം’, ‘പെന്തക്കോസ്തു ശുശ്രുഷകർക്ക് ഒരു മാർഗ്ഗദർശി’, ‘IPC 75 വർഷങ്ങൾ’, ഉൾപ്പടെ അനേക പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവാണ് പാ.  ടി. എസ്. എബ്രഹാം. സഭയുടെ നാവായ ‘സീയോൻ കാഹളത്തിന്റെ’ ചീഫ് എഡിറ്ററായിരുന്നു. സഭാസ്ഥാനം സ്ഥിതി ചെയ്യുന്ന ഹെബ്രോൻപുരത്തെ, ഐ.പി.സി. യുടെ എല്ലാ വളർച്ചയ്ക്കും കഴിഞ്ഞ അനേക ദശകങ്ങൾ പാ. ടി. എസ് നേർസാക്ഷിയായിരുന്നു. ഐപിസി യുടെ ഹെബ്രോൻ ബൈബിൾ കോളേജ് സ്ഥാപനം, ചരിത്ര പ്രസിദ്ധമായ ഐപിസി ഭരണഘടന ഭേദഗതികൾ, ഹെബ്രോൻപുരം കൺവൻഷന്റെ വിപുലീകരണം എന്നിവയെല്ലാം ടി. എസ്. കാലഘട്ടത്തിന്റെ ചരിത്ര മുഹൂർത്തങ്ങളാണ്.

കുമ്പനാട് പൂഴിക്കാലയിൽ കുടുംബാംഗം പരേതയായ സിസ്. മേരി എബ്രാഹമാണ് ഭാര്യ. പാ. ടി. വത്സൻ എബ്രഹാം (ഐപിസി മുൻ ജനറൽ സെക്രട്ടറി), ആനി ജേക്കബ്, സ്റ്റാർല ലൂക്ക് (ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ മുൻ വൈസ് പ്രസിഡന്റ്), ഷേർലി ചാക്കോ (യു.എസ്) എന്നിവരാണ് മക്കൾ. പരേതനായ ഉമ്മൻ എബ്രഹാമാണ് സഹോദരൻ.

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

2 × two =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5607289
Total Visitors
error: Content is protected !!