‘സഫലമീ യാത്ര…’ – (74)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
കൊയ്ത്തു കാലം
“കൊയ്ത്തു വളരെയുണ്ട്, സത്യം – വേലക്കാരോ ചുരുക്കം ; ആകയാൽ കൊയ്ത്തിന്റെ യജമാനനോട് കൊയ്ത്തിലേക്ക് വേലക്കാരെ അയയ്ക്കേണ്ടതിന് യാചിപ്പിൻ എന്ന് പറഞ്ഞു, ” മത്തായി : 12:37, 38
ഡൈറ്റ് എൽ. മൂഡി, എക്കാലത്തെയും വലിയ സുവിശേഷ പ്രസംഗകരിൽ അഗ്രഗണ്യൻ. ഒരിക്കൽ വലിയ സുവിശേഷ യോഗത്തിനായി അമേരിക്കയിലെ വലിയ നഗരത്തിലെത്തി ഗായകരിൽ പ്രധാന വ്യക്തിയോട് കൂടി നഗരത്തിലെ ഒരു തെരുവിലെത്തി പരസ്യയോഗം നടത്തി. ഒരു ചെറിയ പ്രസംഗ ശേഷം കൺവെൻഷൻ നടക്കുന്ന ഇടത്തേക്ക് ജനത്തെ ക്ഷണിച്ചു.
ക്രമീകരിച്ച സമയത്തേക്കാൾ വളരെ നേരത്തെ ഹാൾ നിറഞ്ഞു കവിഞ്ഞു. വലിയ ആത്മീയ ദാഹത്തോടെ ജനം തിങ്ങി നിറഞ്ഞു. യോഗം തീരാറായപ്പോഴാണ് സംഘാടകർ മിക്കവരും എത്തിയത്. പ്രസംഗം അവസാനിപ്പിച്ച സ ശേഷം, മൂഡി അവരോടായി പറഞ്ഞു, ഇനി നമുക്ക് എപ്രകാരം പുരുഷാരത്തിന് സുവിശേഷം എത്തിക്കാം എന്ന് ചിന്തിക്കാം., ചർച്ച ചെയ്യാം” എവിടെ എപ്പോൾ കൊയ്ത്തു നടക്കുന്നു എന്ന് കർത്താവ് പറയുന്നു.
മത്തായി : 9:36 “അവൻ പുരുഷാരത്തെ ഇടയാനില്ലാത്ത ആടുകളെ പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ട് അവരെ കുറിച്ച് മനസ്സലിഞ്ഞു” അടുത്ത അദ്ധ്യായം ആദ്യം യേശു അവരെ ചെറു കൂട്ടമായി അയയ്ക്കുന്നു.
ലോക ജനസംഖ്യയിൽ പത്തു ശതമാനം മാത്രമാണ് ക്രിസ്തുശിഷ്യർ. ഇരുപത്തഞ്ചു ശതമാനം ജനങ്ങൾ ഇന്നും യേശുവിനെ അറിഞ്ഞിട്ടില്ല. അതേക്കുറിച്ചുള്ള ചർച്ചകൾ നടത്തുവാനുള്ള കാലം കഴിഞ്ഞു. പ്രാർത്ഥിക്കുക; പോകുക.
നിങ്ങൾ ഇന്ന് ആദ്യം കാണുന്ന വ്യക്തി, കുടുംബം. നിങ്ങളുടെ ദൗത്യത്തിന്റെ വയലായി മാറ്റുക.