മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (02)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (02)
പാ. വീയപുരം ജോർജ്കുട്ടി

മരണം സാർവത്രികമാണ്

www.sabhavarthakal.com

പണ്ട് കേട്ട ഒരു സമരഗാനം (തൊഴിലാളികൾ പാടിയത്) ഇപ്രകാരമായിരുന്നു. “മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ല, കരയാൻ ഞങ്ങൾക്ക് മനസ്സില്ല.” എന്നാൽ ഒരു ക്രിസ്തീയ ഗാനത്തിന്റെ ചില വരികൾ ഇപ്രകാരമാണ് : “എല്ലാരും പോകണം, എല്ലാരും പോകണം, മണ്ണാകും മായ വിട്ട്, വെറും മണ്ണാകും മായ വിട്ട്.” അതേ മനസ്സുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാവരും ഈ മണ്ണാകും മായ വിട്ട് പോകേണ്ടി വരും.

www.sabhavarthakal.com

വലിയവനും – ചെറിയവനും
ധനവാനും – ദരിദ്രനും
പണ്ഡിതനും – പാമരനും
ഉടമയും – അടിമയും
മുതലാളിയും – തൊഴിലാളിയും
കുബേരനും – കുചേലനും
പാശ്ചാത്യനും – പൗരസ്ത്യനും
വെളുത്തവനും – കറുത്തവനും
ജ്ഞാനിയും – ഭോഷനും
കൊട്ടാരവാസിയും – കൂടാരവാസിയും
വൃദ്ധനും – ബാലനും
യുവാവും – യുവതിയും
പുരുഷനും – സ്ത്രീയും
നഗരവാസിയും – ഗ്രാമവാസിയും
ബലവാനും – ബലഹീനനും
വിശുദ്ധനും – അശുദ്ധനും
നീതിമാനും – ദുഷ്ടനും
ഭക്തനും – അഭക്തനും
ആത്മീകനും – അനാത്മികനും
യഹൂദനും – യവനനും
തിരുമേനിയും – അയ്മേനിയും
ഡോക്ടറും – രോഗിയും
രാജാവും – പ്രജയും
ദൈവവിശ്വാസിയും – നിരീശ്വരവാദിയും

www.sabhavarthakal.com

ഇങ്ങനെ എല്ലാ വിഭാഗത്തിൽപ്പെട്ടവരും മരണത്തെ അഭിമുഖരിക്കേണ്ടിവരും.
രാജാക്കന്മാർ മരിക്കുമ്പോൾ നാടുനീങ്ങി എന്നും തിരുമേനിമാർ മരിക്കുമ്പോൾ കാലം ചെയ്തു എന്നും ഹൈന്ദവാചാര്യന്മാർ മരിക്കുമ്പോൾ സമാധിയായി എന്നും രാഷ്ട്രീയ നേതാക്കന്മാർ മരിക്കുമ്പോൾ വിടവാങ്ങി എന്നും ഉന്നതന്മാർ മരിക്കുമ്പോൾ അന്തരിച്ചു എന്നും ദൈവമക്കൾ മരിക്കുമ്പോൾ കർത്താവിൽ നിദ്ര പ്രാപിച്ചു എന്നും സാധാരണക്കാർ മരിക്കുമ്പോൾ മരിച്ചു (നിര്യാതരായി) എന്നും ദോഷികൾ (ദ്രോഹികൾ) മരിക്കുമ്പോൾ ചത്ത് പോയി എന്നും പറയും. ഏതു രീതിയിൽ പറഞ്ഞാലും ഇതെല്ലാം ഒന്ന് തന്നെയാണ്.

Leave a Comment

Your email address will not be published. Required fields are marked *

17 + thirteen =

error: Content is protected !!