മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (03)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (03)
പാ. വീയപുരം ജോർജ്കുട്ടി

മരണത്തെക്കുറിച്ചുള്ള ചില ചിന്തകൾ

www.sabhavarthakal.com

1) ജനനം കൊണ്ട് ആരംഭം ഉണ്ടെങ്കിലും മരണം കൊണ്ട് അവസാനമില്ലാത്തവനാണ് മനുഷ്യൻ
2) മരണം ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയാണ്
3) മരണം ആരുടേയും മുഖം നോക്കുന്നില്ല
4) മരണം ആരുടേയും കരച്ചിലിൽ മനസ്സലിയുന്നില്ല
5) മരണം ആരുടേയും പ്രായം പരിഗണിക്കുന്നില്ല
6) ഏത് സ്ഥലത്തു കയറിച്ചെല്ലുവാനും ധൈര്യം കാണിക്കും
7) മരണത്തിന് ആരെയും ഭയമില്ല
8) മരണം ശരീരത്തെയും ആത്മാവിനെയും തമ്മിൽ വേർപെടുത്തുന്നു
9) മരണം ബന്ധുക്കളെയും സ്നേഹിതരെയും എന്നെന്നേക്കുമായി അകറ്റിക്കളയുന്നു
10) മരണം അനേകരുടെ സ്വപ്നങ്ങളെ പൂവണിയിക്കാതെ ഇല്ലായ്മയാക്കുന്നു (ലൂക്കോസ് : 12:16-21)

www.sabhavarthakal.com

11) മരണം അനേകരെ അനാഥരാക്കുന്നു
12) വിജയത്തിന്റെ വെന്നിക്കൊടി പറത്തിയവർ പോലും മരണത്തിന് കീഴടങ്ങേണ്ടി വരുന്നു
13) മരണം അവസരം കാത്തു എല്ലാവരുടെയും വാതിൽക്കൽ നിൽക്കുന്നു (അപ്പോ പ്ര : 5:9,10)
14) മരണം വിശുദ്ധന് പറുദീസയും അശുദ്ധന് യാതനാ സ്ഥലവും ലഭിപ്പാൻ ഇടവരുത്തുന്നു (ഫിലി : 1:2,3, സങ്കീ :9:17)
15) ഒരു ലഗ്ഗേജ്ജും കൂടെ കൊണ്ട് പോകുവാൻ അനുവദിക്കുന്നില്ല (സങ്കീ : 49:16,17)
16) മരണം മനുഷ്യനെ അവന്റെ സ്വന്ത ഭവനത്തിൽ നിന്ന് പുറത്താക്കുന്നു
17) മരണം ഷോർട്ട് നോടീസിൽ കടന്ന് വരും
18) മരണം വിശുദ്ധന് ലാഭവും അശുദ്ധന് നഷ്ടവും ആകുന്നു (ഫിലി : 1:21)
19) മരണം അനശ്വരതയിലേക്ക് ഒരു കവാടം മാത്രമാണ്
20) മരണം ഒരു ഘട്ടത്തിന്റെ അവസാനവും മറ്റൊരു ഘട്ടത്തിന്റെ ആരംഭവും ആകുന്നു
21) ജനനം കരഞ്ഞു കൊണ്ട് പിറക്കുകയും മരണം അനേകരെ കരയിപ്പിച്ചു കൊണ്ട് പറക്കുകയും ചെയ്യുന്നു
നമ്മുടെ മരണവും അടക്കവും നാം ജീവനോടെ കൂടെയിരിക്കുമ്പോൾ വല്ലപ്പോഴുമെങ്കിലും ഭാവനയിൽ ഒന്ന് കാണുവാൻ ശ്രമിക്കണം. അപ്പോൾ നമ്മുടെ ഉന്നതഭാവവും അഹങ്കാരവും നിഗളവും എല്ലാം പമ്പകടക്കും.

www.sabhavarthakal.com

Leave a Comment

Your email address will not be published. Required fields are marked *

17 − 7 =

error: Content is protected !!