മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (05)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (05)
പാ. വീയപുരം ജോർജ്കുട്ടി

www.sabhavarthakal.com

3) കൗമാരം : W.H.O. (World Health Organization) യുടെ കണക്കനുസരിച്ചു പത്തു വയസ്സ് മുതൽ 19 വയസ്സ് വരെയുള്ള പ്രായമാണ് കൗമാരമായി പരിഗണിക്കുന്നത്. ഇത് ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള സമയമാണ്. ശാരീരികമായും മാനസികമായും വൈകാരികമായും മാറ്റം സംഭവിക്കുന്ന കാലഘട്ടം. ഈ സമയത്താണ് വികാരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നത്. താഴെ കുറിക്കുന്ന ചില സ്വഭാവരീതികൾ ഇതിന് തെളിവാണ് :
1) സ്വന്തം കഴിവിൽ അമിതമായി ആശ്രയിക്കും
2) അമിതമായി സംശയങ്ങൾ
3) ആശയക്കുഴപ്പങ്ങൾ
4) തനിക്ക് ചുറ്റുമുള്ളവരോട് ശക്തമായി പ്രതികരിക്കും
5) മാതാപിതാക്കളിൽ നിന്ന് അകലുവാൻ ശ്രമിക്കും
6) വികാരങ്ങളുടെ വേലിയേറ്റം
7) മദ്യം, പാൻപരാഗ്, പോലുള്ളത് ഉപയോഗിച്ച് തുടങ്ങും
8) അനുകരണം
9) ഫാഷൻ ഭ്രമം
10) പരസ്പര വിരുദ്ധമായ പ്രവർത്തനങ്ങൾ

www.sabhavarthakal.com

11) പ്രശ്നങ്ങളിൽ ചിന്തിക്കാതെ എടുത്ത് ചാടും
12) സമപ്രായക്കാരുടെ ഇടയിൽ അംഗീകരണത്തിനായുള്ള ശ്രമം
13) ആചാരങ്ങളെ ചോദ്യം ചെയ്യും
14) എതിർലിംഗത്തെ ആകർഷിക്കുവാനുള്ള വസ്ത്രധാരണവും പ്രവർത്തനങ്ങളും
15) കുറ്റബോധം
16) അംഗീകാരം കിട്ടുന്നില്ല എന്ന ചിന്ത
17) എതിർക്കുന്ന മനോഭാവം
18) സ്വാതന്ത്ര്യം കൂടുതൽ ആഗ്രഹിക്കും
19) ഉപദേശം ഇഷ്ട്ടമല്ല
20) ആത്മഹത്യ പ്രവണത വർദ്ധിക്കും (കടപ്പാട്)

www.sabhavarthakal.com

4) യൗവനം : മനുഷ്യജീവിതത്തിലെ ഏറ്റവും ശക്തിയും ചൈതന്യവുമുള്ള ഒരു കാലഘട്ടമാണ് യൗവനം. ശരിയായ നിയന്ത്രണമില്ലെങ്കിൽ പെട്ടെന്ന് തകർന്ന് പോകുവാൻ ഇടയാകുന്നതും യൗവനത്തിലാണ്. ഏതു സാഹചര്യങ്ങളെയും ശക്തിയായി നേരിടുവാൻ വേണ്ട പ്രചോദനം ലഭിക്കുന്ന കാലം, ഏതു ദുർഘടങ്ങളെയും കീഴടക്കുവാൻ വെമ്പൽ കൊള്ളുന്ന കാലം. മുൻപും പിൻപും ചിന്തിക്കാതെ, ഗുണദോഷങ്ങളെ വേണ്ട വണ്ണം ഉൾക്കൊള്ളാതെയും വരും വരായ്കളെ വിവേചിക്കാതെയും, എന്തിനും ഏതിനും എടുത്തു ചാടുന്ന കാലഘട്ടം.
ശരീരത്തെ യതോചിതം ഉപയോഗിക്കാതെ അപഥസഞ്ചാരികളായി നാശത്തിന്റെ പടുകുഴിയിൽ ചെന്ന് ചാടുന്ന കാലഘട്ടവും ഇത് തന്നെ. എന്നാൽ ശരിയായ ആത്മനിയന്ത്രണം പാലിച്ചു, വെല്ലുവിളികളെ അതിജീവിച്ചു, പ്രതികൂലമാകുന്ന ജീവിതത്തിന്റെ പടവുകളെ ചവിട്ടി കയറി ഉദ്ദേശ്യലക്ഷ്യത്തിൽ എത്തുവാൻ കഠിനപ്രയത്നം ചെയ്യുന്നവർക്കും ജീവിതത്തിൽ എന്തെങ്കിലുമായിത്തീരണം എന്ന് ലക്ഷ്യമുള്ളവർക്കും അത് നേടിയെടുക്കുവാൻ പറ്റിയ കാലം.
ഭാവിയിൽ നാം എവിടെ എത്തുമെന്നും എന്തായി തീരുമെന്നും നിശ്ചയിക്കുന്നത് യൗവനകാലത്തു നാം എവിടെ നില്ക്കുന്നു എന്നുള്ളതിനെ ആശ്രയിച്ചാകുന്നു.
കൊടും വനത്തിൽ അകപ്പെട്ട്, അവിടെ വന്യ മൃഗങ്ങൾ ഉണ്ടെന്ന് പോലും ചിന്തയില്ലാതെ, അലക്ഷ്യമായി മുന്നോട്ട് കുതിക്കുകയും ക്രൂരമൃഗങ്ങളാൽ വധിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യരെ പോലെ ചിലർ യൗവനത്തിൽ ദിശ തെറ്റി മോശമായ കൂട്ടുകെട്ടിൽ പെട്ട് മദ്യത്തിനും മയക്ക്മരുന്നിനും അടിമപ്പെട്ട് കൊട്ടേഷൻ സംഘങ്ങളിലെ അംഗങ്ങളായി തീർന്ന് മോഷണവും കവർച്ചയും കുലപാതകവും നടത്തി അതിൽ നിന്ന് ലഭിക്കുന്ന വൻ തുകകൾ ധാരാളത്വത്തിന് ചിലവാക്കി ഒടുവിൽ ജയിലിലും മരണത്തിലും ജീവിതത്തെ കൊണ്ടെത്തിക്കുകയും തീയിൽ ജീവിതം ഹോമിക്കുന്ന ശലഭം കണക്കെ തങ്ങളെ തന്നെ നശിപ്പിക്കുകയും ചെയ്യുന്നു.

www.sabhavarthakal.com

Leave a Comment

Your email address will not be published. Required fields are marked *

three × 3 =

error: Content is protected !!