മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (06)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (06)
പാ. വീയപുരം ജോർജ്കുട്ടി
www.sabhavarthakal.com

വളരെ കരുതലോടെ ജീവിക്കേണ്ട കാലഘട്ടമാണ് യൗവനം. മനുഷ്യജീവിതത്തെ പക്ഷിമൃഗാതികളോട് തുലനം ചെയുന്ന കഥ കേട്ടിട്ടുണ്ട്. അത് ഇപ്രകാരമാണ് : ആദ്യം മനുഷ്യന്റെ ആയുസ്സ് മുയലിന്റേതാണ്; ചാടി, ഓടി, കളിച്ചു നടക്കുന്ന ബാല്യകാലം. അത് കഴിഞ്ഞാൽ കുതിരയുടെ ആയുസ്സാണ്; അത് യൗവനത്തിന്റെ ശക്തിയെയാണ് പ്രതിനിധാനം ചെയുന്നത്. പിന്നെ കഴുതയുടെ ആയുസ്സ്; അത് ഭാരം ചുമക്കുന്ന കുടുബസ്ഥനെയാണ് കാണിക്കുന്നത്. അത് കഴിഞ്ഞാൽ കുരങ്ങിന്റെ ആയുസ്സ്; കുരങ്ങൻ മരത്തിൽ ചാടി ചാടി നടക്കുന്നത് പോലെ ഓരോ മക്കളുടെ വീട്ടിലും മാറി മാറി താമസിക്കുന്ന മാതാപിതാക്കളുടെ അവസ്ഥ. തുടർന്ന് പട്ടിയുടെ ആയുസ്സാണ്; എല്ലാറ്റിനും കുരയ്ക്കുക തന്നെ പണി. ചൂടുവെള്ളം കൊടുത്താലും പച്ചവെള്ളം കൊടുത്താലും വഴക്ക് തന്നെ. ഒടുവിൽ മൂങ്ങയുടെ ആയുസ്സാണ്; രാത്രിയിൽ ഉറങ്ങാതെ മൂളലും ഞരക്കവും, മാത്രം. ഇത് കഥയാണെങ്കിലും, യൗവനക്കാർക്ക് കൊടുത്തിരിക്കുന്നത് കുതിരയുടെ ആയുസ്സാണ്. ഈ സമയത്തു വായിൽ കടിഞ്ഞാണും മുഖത്തു പട്ടയും ഇല്ലാതെ കുതിരയെ നിയന്ത്രിക്കാൻ പ്രയാസ്സമുള്ളതുപോലെ യുവതീയുവാക്കളെ നിയന്ത്രിക്കുന്നത് വളരെ ദുഷ്കരമാണ്.

www.sabhavarthakal.com

അസ്ഥികളിൽ പോലും യൗവനം നിറഞ്ഞുനിൽക്കുന്ന കാലം (ഇയ്യോബ് : 20:11), ദേഹം യൗവനചൈതന്യത്താൽ പുഷ്ടി വച്ചിരിക്കുന്ന കാലം (ഇയ്യോബ് : 33:25)
സഭാപ്രസംഗി വിളിച്ചു പറയുന്നത്, “യൗവനക്കാരാ, നിന്റെ യൗവനത്തിൽ സന്തോഷിക്ക; യൗവനകാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്ക് ഇഷ്ട്ടമുള്ള വഴികളിലും നിനക്ക് ബോധിച്ചവണ്ണവും നടന്ന് കൊൾക; എന്നാൽ ഇവ ഒക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്ക് വരുത്തും എന്നറിക. ആകയാൽ നിന്റെ ഹൃദയത്തിൽ നിന്ന് വ്യസനം അകറ്റി, നിന്റെ ദേഹത്തിൽ നിന്ന് തിന്മ നീക്കിക്കളക; ബാല്യവും യൗവനവും മായ അത്രേ” (സഭാ : 11:9,10)
ഇയ്യോബ് പറയുന്നത് (ഇയ്യോബ് : 13:26), “എന്റെ യൗവനത്തിലെ അകൃത്യങ്ങൾ എന്നെ അനുഭവിക്കുമാറാകുന്നു”. ദാവീദ് പറയുന്നത് (സങ്കീ : 25:7), “എന്റെ ബാല്യത്തിലെ പാപങ്ങളെയും (the sins of my youth) എന്റെ ലംഘനങ്ങളെയും ഓർക്കരുതേ” എഫ്രയീം പറയുന്നത്, “എന്റെ യൗവനത്തിലെ നിന്ദയല്ലോ വഹിക്കുന്നത് എന്നിങ്ങനെ എഫ്രയീം വിലപിക്കുന്നത് നല്ലവണ്ണം കേട്ടിരിക്കുന്നു” മരുക്കമില്ലാത്ത കാളകുട്ടിയെപോലെ ശിക്ഷ പ്രാപിക്കുകയും ചെയ്തു (യിരെ : 31:18-20)

www.sabhavarthakal.com

“യിസ്രായേൽ മക്കളും യഹൂദമക്കളും ബാല്യം (youth) മുതൽ എനിക്ക് അനിഷ്ടമായുള്ളത് പ്രവർത്തിച്ചിരിക്കുന്നു” (യിരെ : 32:30) ‘യൗവനകാലം ഓർക്കാതെ ദൈവത്തെ കോപിപ്പിച്ചത് കൊണ്ട് നിന്റെ നടപ്പിന് തക്കവണ്ണം നിനക്ക് പകരം ചെയ്യുമെന്ന് യഹോവയുടെ അരുളപ്പാട്’ (യെഹെ : 16:22,43). “”മനുഷ്യന്റെ മനോനിരൂപണം ബാല്യം മുതൽ (from his youth) ദോഷമുള്ളത്” (ഉല്പത്തി : 8:21). “നിന്റെ ശുഭകാലത്തു ഞാൻ നിന്നോട് സംസാരിച്ചു; നീയോ ഞാൻ കേൾക്കയില്ല എന്ന് പറഞ്ഞു; എന്റെ വാക്ക് അനുസരിക്കാതിരുന്നത് ബാല്യം മുതൽ നിനക്കുള്ള ശീലം” (യിരെ : 22:21)
യൗവനകാലം നന്നാക്കുവാൻ ചില നിർദേശങ്ങൾ തിരുവചനം നല്കി തരുന്നുണ്ട്. “നിന്റെ യൗവനകാലത്തു നിന്റെ സൃഷ്ട്ടാവിനെ ഓർത്തുകൊൾക” (സഭാ : 12:1) “ബാലൻ (young man) തന്റെ നടപ്പിനെ നിർമ്മലമാക്കുന്നത് എങ്ങനെ ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നെ” (സങ്കീ : 119:9) “ഞാൻ നിന്നോട് പാപം ചെയ്യാതിരിക്കേണ്ടതിന് നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു” (സങ്കീ : 119:11) “ആരും നിന്റെ യൗവനം തുഛീകരിക്കരുത്” (1 തിമോ : 4:12) “യൗവനമോഹങ്ങളെ വിട്ട് ഓടേണം” (2 തിമോ : 2:22), “മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുതിട്ട് മരണത്തെ പെറുന്നു” (യാക്കോബ് : 1:15). “മോഹങ്ങൾ ജനിക്കുമാറ് ജഡത്തിനായി ചിന്തിക്കരുത്” (റോമർ : 13:14) “കാമുകിയായവളോ (സുഖഭോഗിയായവളോ) ജീവിച്ചിരിക്കുകയിൽ തന്നെ ചത്തവൾ” (1 തിമോ : 5:6)
“നിന്റെ യൗവന ശക്തി അന്യന്മാർക്കും നിന്റെ ആണ്ടുകൾ ക്രൂരനും കൊടുക്കരുത്” (സദൃ : 5:9) “കണ്ടവർ നിന്റെ സമ്പത്തു തിന്ന് കളയരുത്; നിന്റെ പ്രയത്ന ഫലം വല്ലവന്റെയും വീട്ടിൽ ആയിപ്പോകരുത്” (സദൃ : 5:10). “പരസ്ത്രീയുടെ സൗന്ദര്യത്തെ നിന്റെ ഹൃദയത്തിൽ മോഹിക്കരുത്; അവൾ കണ്ണിമ കൊണ്ട് നിന്നെ വശീകരിക്കയുമരുത്” (സദൃ : 6:24,25) “നിന്റെ വഴിയേ അവളോട് അകറ്റുക; അവളുടെ വീടിന്റെ വാതിലിനോട് അടുക്കരുത്” (സദൃ : 5:8).

www.sabhavarthakal.com

“യൗവനക്കാരുടെ കൂട്ടത്തിൽ ബുദ്ധിഹീനനായ ഒരു യുവാവ് … അവളുടെ വീട്ടിലേക്കുള്ള വഴിയേ നടന്നു ചെല്ലുന്നു” (സദൃ : 7:6-9) “അവളുടെ കാലുകൾ മരണത്തിലേക്ക് ഇറങ്ങി ചെല്ലുന്നു; അവളുടെ കാലടികൾ പാതാളത്തിലേക്ക് ഓടുന്നു” (സദൃ : 5:5) “സ്ത്രീയോട് വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ; അങ്ങനെ ചെയ്യുന്നവൻ സ്വന്ത പ്രാണനെ നശിപ്പിക്കുന്നു. പ്രഹരവും അപമാനവും അവന് ലഭിക്കും; അവന്റെ നിന്ദ മാഞ്ഞു പോകുകയുമില്ല” (സദൃ : 6:32,33)
മോഹം എല്ലായ്‌പോഴും നമ്മുടെ ചിന്തയെ ഉണർത്തും; ചിന്ത നമ്മെ പ്രലോഭനത്തിലേക്ക് വഴി നടത്തും; പ്രലോഭനം ഭാവനയിലേക്ക് നയിക്കും; ഭാവന വികാരങ്ങൾ ഉണർത്തി വിടും; വികാരങ്ങൾ ഇന്ദ്രിയങ്ങളിൽ പ്രവർത്തിച്ചു അറിയുവാനുള്ള താല്പര്യമായി അതിനെ വളർത്തിയെടുക്കും. പിന്നീടത് ഉറച്ച തീരുമാനത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കും. തീരുമാനം പ്രവർത്തിയിലേക്ക് വഴി നടത്തും. പ്രവർത്തി പതിവ് പെരുമാറ്റരീതിയായും സ്വഭാവമായും മാറ്റപ്പെടും.

www.sabhavarthakal.com

Leave a Comment

Your email address will not be published. Required fields are marked *

five × one =

error: Content is protected !!