ടി.എം മാത്യൂ, മൈലപ്രയുടെ സംസ്കാര ശുശ്രുഷ നാളെ (നവംബർ 15 ന്)
മൈലപ്ര : അരാംകോ മുൻ ഉദ്യോഗസ്ഥൻ തെക്കേ കോലത്ത് ടി.എം മാത്യൂ (86) നിര്യാതനായി. ചർച്ച് ഓഫ് ഗോഡ് ദൈവസഭ കൗൺസിൽ മെബർ, പത്തനംതിട്ട ഡിസ്ട്രിക്ട് സെക്രട്ടറി, മൈലപ്ര വെസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിടുണ്ട്. സുവിശേഷവേലയോടുള്ള താല്പര്യം നിമിത്തം ജോലി രാജി വെച്ചു മൈലപ്രയിൽ പ്രവർത്തനം ആരംഭിച്ചു, തുടർന്ന് 1990 ചർച്ച് ഓഫ് ഗോഡ് പ്രവർത്തനത്തോടു ചേർന്നു.
മൃതദേഹം നാളെ (നവംബർ 15) ന് മൈലപ്ര വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ കരീലയ്യത്തെ സെമിത്തേരിയിൽ. ഭാര്യ ശോശാമ്മ കുബളാംപൊയ്ക നിറയനൂർ കുടുംബാഗമാണ്. മക്കൾ ബോബി (ബാംഗ്ലൂർ), ബിജു. മരുമക്കൾ. ബെറ്റി, മേഴ്സി.