മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (10)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (10)
പാ. വീയപുരം ജോർജ്കുട്ടി

6) ദൈവകല്പനകളെ നിസ്സാരമായി കാണുന്നത് പാപമാണ് (ലേവ്യ : 22:9, 1 യോഹ : 2:4)
7) ദൈവത്തെ ശപിക്കുന്നത് പാപമാണ് (ലേവ്യ : 24:15)
8) സഹോദരനോട് നിർദ്ദയമായി പെരുമാറുന്നത് പാപമാണ് (ആവ : 15:9)
9) ദൈവത്തിന് നേർച്ച നേർന്നത് നിവർത്തിക്കാതിരിക്കുന്നത് പാപമാണ് (ആവ : 23:21)
10) മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാതിരിക്കുന്നത് പാപമാണ് (1 സാമു : 12:23)
11) മത്സരം ആഭിചാരദോഷം പോലെയും ശാഠ്യം മിഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും പാപമാണ് (1 സാമു : 15:23)
12) കൂലിക്കാരന്റെ കൂലി കൊടുക്കാതിരിക്കുന്നത് പാപമാണ് (ആവ : 24:15)
13) ശാപം ചൊല്ലി ശപിക്കരുത് (ഇയ്യോബ് : 31:30)
14) കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു (സദൃ : 14:21)
15) ഗർവ്വമുള്ള കണ്ണും അഹങ്കാര ഹൃദയവും പാപമാണ് (സദൃ : 21:4)
16) ഏത് അനീതിയും പാപമാണ് (1 യോഹ : 5:17)
17) ഭോഷന്റെ നിരൂപണം പാപം തന്നെ (സദൃ : 24:9)
18) മുഖപക്ഷം കാണിക്കുന്നത് പാപമാണ് (യാക്കോബ് : 2:9)
19) നന്മ ചെയ്വാനറിഞ്ഞിട്ടും ചെയ്യാത്തവന് അത് പാപം തന്നെ (യാക്കോ : 4:17, ഗലാ : 6:10, റോമർ : 12:13, തീത്തോസ് : 3:8)
20) വാക്ക് അധികം പെരുകിയാൽ പാപം ഉണ്ടാകും (സദൃ : 10:19, സങ്കീ : 17:3, 39:1, യാക്കോ : 3:2-12)
21) ബലഹീനമനസ്സാക്ഷിയെ ദണിപ്പിക്കുന്നത് പാപമാണ് (1 കോരി : 8:12)
ഒരു പാപി തന്റെ പാപങ്ങളെ ഏറ്റു പറഞ്ഞു യേശുക്രിസ്തുവിനെ സ്വന്ത രക്ഷിതാവും കർത്താവുമായി അംഗീകരിക്കുമ്പോൾ അവൻ രക്ഷിക്കപെടുന്നു. ഈ അവസരം അവന്റെ ആത്മാവിന്റെ രക്ഷയാണ് നടക്കുന്നത്. എന്നാൽ യേശുക്രിസ്തു മടങ്ങി വന്ന്, അവന്റെ ശരീരത്തിൽ രൂപാന്തരം വരുന്നത് വരെയും അല്ലെങ്കിൽ മരണം വരെയും അവന്റെ പാപശരീരത്തിൽ തന്നെയാണ് അവൻ വസിക്കുന്നത്. (റോമർ : 8:23) യോഹന്നാൻ പറയുന്നത്. “നമുക്ക് പാപം ഇല്ല എന്ന് നാം പറയുന്നു എങ്കിൽ നമ്മെ തന്നെ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി” (1 യോഹ : 1:8) വിശുദ്ധ പൗലോസ് ഇത് സംബന്ധിച്ച് പറയുമ്പോൾ, “എന്നിൽ, എന്ന് വച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്ന് ഞാൻ അറിയുന്നു; നന്മ ചെയ്യുവാനുള്ള താല്പര്യം എനിക്കുണ്ട്; പ്രവർത്തിക്കുന്നതോ ഇല്ല … ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നത് ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ” (റോമർ : 7:18-20)
യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച വ്യക്തി (റോമർ : 10:9), അനുദിനവാർത്തമാനകാലയളവിൽ പാപസ്വഭാവത്തിൽ നിന്നു വിടുതൽ പ്രാപിച്ചു, ആത്മാവിനാൽ ജഡത്തിന്റെ പ്രവർത്തികളെ മരിപ്പിച്ചുകൊണ്ട് (റോമർ : 8:13, കൊലോ : 3:5, 8-10, ഗലാ : 6:14, റോമർ : 6:1,2; 6:14; 1 കോരി : 9:27, റോമർ : 12:1, 13:13,14) ജീവിക്കുകയും ഭയത്തോടും വിറയലോടും കൂടെ രക്ഷയ്ക്കായി പ്രവർത്തിക്കുകയും ചെയ്യണം (ഫിലി : 2:12) ഇങ്ങനെ കർത്താവിനെ കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കായി യേശുക്രിസ്തു വീണ്ടും പ്രത്യക്ഷനാകയും ചെയ്യും (എബ്രാ : 9:28)

Leave a Comment

Your email address will not be published. Required fields are marked *

2 × 4 =

error: Content is protected !!