മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (11)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (11)
പാ. വീയപുരം ജോർജ്കുട്ടി

2) മരണം വാതിൽക്കൽ നില്ക്കുന്നു
അപ്പോസ്തോലനായ വിശുദ്ധ പത്രോസ്, അനന്യാസിന്റെ ഭാര്യ സഫീരയോട് പറയുമ്പോൾ (അപ്പൊസ്ത : 5:9,10), “ഇതാ നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ട്; അവർ നിന്നെയും (മരണത്താൽ) പുറത്തു കൊണ്ട് പോകും എന്ന് പറഞ്ഞു. ഉടനെ അവൾ അവന്റെ കാൽക്കൽ വീണു പ്രാണനെ വിട്ടു”
മരണം ഏതു മനുഷ്യന്റെയും വാതിൽക്കൽ നിൽക്കുന്നു. ചില വർഷങ്ങൾക്ക് മുൻപ് മലയാള മനോരമയിൽ വന്ന ഒരു വാർത്ത ഇപ്രകാരമായിരുന്നു : “ഹൃദയം മാത്രം സമ്മതിച്ചില്ല”. ക്ലാഗൻഫർട്ട് (ഓസ്ട്രിയ) മ്യുണിക്ക് സ്വദേശിയായ ഡോ. ജോസഫ് സ്ട്രെഗ്ഗൽ ഹൃദ്രോഗ ചികിത്സാവിദഗ്ദനാണ്. ഇവിടെ നടന്ന ഡോക്ടർമാരുടെ സമ്മേളനത്തിൽ അദ്ദേഹം അവതരിപ്പിച്ച വിഷയം ഹൃദ്രോഗം തടയുന്നതിനെകുറിച്ചായിരുന്നു താനും. പക്ഷെ പ്രസംഗിച്ചുകൊണ്ടിരിക്കവേ താൻ ഹൃദ്രോഗം മൂലം പെട്ടെന്ന് നിര്യാതനായി.
മരണം നിശ്ചയമാണ്, എന്നാൽ സമയം നിശ്ചയമില്ല. “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്ക് നിയമിച്ചിരിക്കുന്നു” (എബ്രാ : 9:27). “ആത്മാവിനെ തടുപ്പാൻ ആത്മവിന്മേൽ അധികാരമുള്ള ഒരു മനുഷ്യനുമില്ല; മരണദിവസത്തിന്മേൽ അധികാരമുള്ളവനുമില്ല” (സഭാ : 8:8) “കേട്ടോ, വിളിച്ചു പറക എന്ന് ഒരുത്തൻ പറയുന്നു; എന്തു വിളിച്ചു പറയേണ്ടു എന്ന് ഞാൻ ചോദിച്ചു; സകല ജഡവും പുല്ലുപോലെയും അതിന്റെ ഭംഗിയെല്ലാം വയലിലെ പൂ പോലെയും ആകുന്നു. യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുലുണങ്ങുന്നു. പൂ വാടുന്നു; അതേ ജനം പുല്ലു തന്നെ. പുലുണങ്ങുന്നു, പൂ വാടുന്നു” (യെശ : 40:6-8)
സങ്കീ : 90:5,6 – “അവർ രാവിലെ മുളച്ചു വരുന്ന പൂ പോലെയാകുന്നു. അത് രാവിലെ തഴച്ചു വളരുന്നു; വൈകുന്നേരം അത് അരിഞ്ഞു വാദി പോകുന്നു”
1 ദിന 29:15 – “ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴൽ പോലെയത്രേ; യാതൊരു സ്ഥിരതയുമില്ല”
സങ്കീ : 102:11 – “എന്റെ ആയുസ്സ് ചാഞ്ഞു പോകുന്ന നിഴൽ പോലെയാകുന്നു; ഞാൻ പുല്ലു പോലെ ഉണങ്ങിപോകുന്നു”
ഇയ്യോബ് : 8:9 – “നാം ഇന്നലെ ഉണ്ടായവരും ഒന്നുമറിയാത്തവരുമല്ലോ; ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴലത്രേ”
ഇയ്യോബ് : 7:6 – “എന്റെ നാളുകൾ നെയ്തോടത്തിലും വേഗതയുള്ളത്”
ഇയ്യോബ് : 7:7 – “എന്റെ ജീവൻ ഒരു ശ്വാസം മാത്രം എന്നോർക്കേണമേ”
ഇയ്യോബ് : 9:25 – “എന്റെ ആയുഷ്കാലം ഒട്ടാളനെക്കാൾ വേഗം പോകുന്നു”

Leave a Comment

Your email address will not be published. Required fields are marked *

4 × four =

error: Content is protected !!