എംപവറിങ് ദി യൂത്ത് പ്രോഗ്രാം പ്രൊഫ. പി. ജെ. കുര്യൻ ഉത്ഘാടനം ചെയ്തു
കോട്ടയം : യുവജനങ്ങൾക്ക് വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ നൈപുണ്യം നേടുവാൻ ക്രിസ്ത്യൻ ഓറിയൻറ്റേഷൻ സെന്റർ എംപവറിങ് ദി യൂത്ത് എന്ന പേരിൽ പ്രത്യേക പദ്ധതി ആവിഷ്കരിച്ചു. ഇന്ത്യയിലും വിദേശത്തും വിദ്യാഭ്യാസ തൊഴിൽ മേഖലകളിലുള്ള അവസരങ്ങൾ പരിചയപ്പെടുത്തുന്നതോടൊപ്പം മത്സരപരീക്ഷകളിൽ മികവ് നേടുവാൻ പ്രത്യേക പരിശീലനവും ഇവർ നൽകുന്നു. ഈ പദ്ധതിയുടെ ഉത്ഘാടനം ജനുവരി 20 ന് വൈകിട്ട് 5 ന് കോട്ടയം കഞ്ഞിക്കുഴി ഐപിസി ഫിലദൽഫ്യാ ചർച്ചിൽ നടന്നു. രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി. ജെ. കുര്യൻ ഉത്ഘാടനം ചെയ്ത മീറ്റിങ്ങിൽ മഹാത്മാ ഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് മുഖ്യാതിഥി ആയിരുന്നു. വിദ്യാഭ്യാസ വിചക്ഷണനും ചങ്ങനാശ്ശേരി എസ്. ബി. കോളേജ് മുൻ പ്രൊഫസ്സറുമായിരുന്ന ഡോ. ജോർജ് മാത്യു അദ്ധ്യക്ഷനായിരുന്നു. പത്തനംതിട്ട ജില്ലാ പഞ്ചായത്തു മുൻ പ്രസിഡന്റ് ഡോ. സജി ചാക്കോയും, ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ആശംസകൾ അറിയിച്ചു.