മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (21)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (21)
പാ. വീയപുരം ജോർജ്കുട്ടി

3) സമ്പാദിക്കുവാൻ മാത്രം ജീവിക്കുന്നവർ
“ഞാൻ പിന്നെയും സൂര്യന് കീഴെ മായ കണ്ടു. ഏകാകിയായ ഒരുത്തനുണ്ട്; അവന് ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്റെ പ്രയത്നത്തിന് ഒന്നിനും അവസാനമില്ല; അവന്റെ കണ്ണിന് സമ്പത്തു കണ്ടു തൃപ്തി വരുന്നതുമില്ല; എന്നാൽ താൻ ആർക്ക് വേണ്ടി പ്രയത്നിച്ചു സുഖാനുഭവം ത്യജിക്കുന്നു ? ഇതും മായയും വല്ലാത്ത കഷ്ടപ്പാടും അത്രേ” (സഭാ : 4:7,8) “ദ്രവ്യ പ്രിയന് ദ്രവ്യം കിട്ടിയിട്ടും ഐശ്വര്യ പ്രിയന് ആദായം കിട്ടിയിട്ടും തൃപ്തി വരുന്നില്ല. അതും മായ അത്രേ” (സഭാ : 5:10) “ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല” (സഭാ : 5:12)
ധനം നമുക്ക് ആവശ്യമാണ്. ധനം ഇല്ലാതെ ജീവിക്കുവാൻ പ്രയാസമാണ്. “ദൈവം ധനവും ഐശ്വര്യവും അത് അനുഭവിച്ചു തന്റെ ഓഹരി ലഭിച്ചു തന്റെ പ്രയത്നത്തിൽ സന്തോഷിപ്പാൻ അധികാരവും കൊടുത്തിരിക്കുന്ന ഏത് മനുഷ്യനും അത് ദൈവത്തിന്റെ ദാനം തന്നെ” (സഭാ : 5:19) “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു” (1 തിമോ :5:8)
“അനവധി സമ്പത്തിലും സത്‌കീർത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലത്” (സദൃ : 22:1) “ന്യായരഹിതനായ വലിയ വരവിനേക്കാൾ നീതിയോടുള്ള അല്പം നല്ലത്” (സദൃ : 16:8) “അനേക ദുഷ്ടന്മാർക്കുള്ള സമൃദ്ധിയേക്കാൾ നീതിമാനുള്ള അല്പം ഏറ്റവും നല്ലത്” (സങ്കീ : 37:16) “ബഹുനിക്ഷേപവും അതിനോട് കൂടെ കഷ്ടതയും ഉള്ളതിനേക്കാൾ യഹോവാഭക്തിയോട് കൂടെ അല്പധനം ഉള്ളത് നന്ന് (സദൃ : 15:16)
“തന്റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ” (സദൃ : 28:6) “രണ്ട് കൈയും നിറയെ അദ്ധ്വാനവും വൃഥാ പ്രയത്നവും ഉള്ളതിനേക്കാൾ ഒരു കൈ നിറയെ വിശ്രാമം അധികം നല്ലത്” (സഭാ : 4:6,7,8) സ്വർഗ്ഗീയം ഭൗതീകത്തെക്കാൾ നല്ലത് (എബ്രാ : 11:16)
“സമ്പത് വർദ്ധിച്ചാൽ അതിൽ മനസ്സ് വയ്ക്കരുത്” (സങ്കീ : 62:10) ചിലർ ദൈവത്തെ തങ്ങളുടെ ശരണമാക്കാതെ ദ്രവ്യസമൃദ്ധിയിൽ ആശ്രയിക്കുന്നു (സങ്കീ : 52:7) വേറെ ചിലർ തങ്ങളുടെ സമ്പത്തിൽ ആശ്രയിക്കുകയും ധനസമൃദ്ധിയിൽ പ്രശംസിക്കുകയും ചെയ്യുന്നു (സങ്കീ : 49:6) “തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും” (സദൃ : 11:28) ധനവാൻ തന്റെ ധനത്തിൽ പ്രശംസിക്കരുത് (യിരെ : 9:23)
“സകല ദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞു കൊൾവിൻ; ഒരുത്തന് സമൃദ്ധി ഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന് ആധാരമായിരിക്കുന്നത്” (ലൂക്കോ : 12:15) നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്ക് സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശാവയ്ക്കണം (1 തിമോ : 6:17) “ക്രോധദിവസത്തിൽ സമ്പത് ഉപകരിക്കുന്നില്ല” (സദൃ : 11:4)

Leave a Comment

Your email address will not be published. Required fields are marked *

12 + 8 =

error: Content is protected !!