മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (22)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (22)
പാ. വീയപുരം ജോർജ്കുട്ടി

“ഒരുത്തൻ ധനവാനായി തീർന്നാലും അവന്റെ ഭവനത്തിന്റെ മഹത്വം വർദ്ധിച്ചാലും നീ ഭയപ്പെടരുത്. അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ട് പോകയില്ല; അവന്റെ മഹത്വം അവനെ പിൻചെല്ലുകയില്ല” (സങ്കീ : 49:16,17)
ഭൗതിക നന്മ മാത്രം ലക്‌ഷ്യം വച്ച് ജീവിതം നയിച്ച ലോത്ത് നേടിയതെല്ലാം തീയ്ക്ക് ഇരയായിത്തീരേണ്ടി വന്നു (ഉല്പ : 13:10-13)
ശപഥാർപ്പിത വസ്തു വ്യവസ്ഥ തെറ്റിച്ചു എടുത്തതിനാൽ ആഖാനേയും അവന്റെ കുടുംബത്തെയും കല്ലുകൊണ്ട് എറിയുകയും തീയിലിട്ട് ചുട്ടുകളയുകയും ചെയ്തു (യോശുവ : 7:16-26) എലീശായുടെ ഭൃത്യനായ ഗേഹസി ചതിവിൽ ധനം സംബാധിച്ചതിനാൽ കുഷ്ടരോഗിയായി മാറ്റപ്പെട്ടു. (2 രാജ : 5:20-27)
ധനവാനായ യുവാവ് തന്റെ ധനം നിമിത്തം യേശുക്രിസ്തു പറഞ്ഞത് അനുസരിക്കാതെ പിന്മാറിപോയി (ലുക്കോ : 18:18-23) യേശുക്രിസ്തുവിന്റെ ശിഷ്യനായിരുന്ന യൂദാ മുപ്പത് വെള്ളിക്കാശിന് വേണ്ടി ഗുരുവിനെ ഒറ്റികൊടുക്കുകയും ഒടുവിൽ കെട്ടി ഞാണ് മരിക്കുകയും ചെയ്‌തു (ലുക്കോ : 22:3-6,47). അനന്യാസും സഫീറയും നിലം വിറ്റിട്ട് പരിശുദ്ധമാവിനോട് വ്യാജം കാണിച്ചു മരിക്കേണ്ടി വന്നു (അപ്പൊ : 5:1-10)
“ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവൻ, താൻ ഇടാത്ത മുട്ട പൊരുന്നിരിക്കുന്ന തീത്തരിപക്ഷിയെപ്പോലെയാകുന്നു; അവന്റെ മദ്ധ്യയായുസ്സിങ്കൽ അത് അവനെ വിട്ട് പോകും. ഒടുക്കം അവൻ ഭോഷനായിരിക്കും” (യിരെ : 17:11) “ധനവാനാകേണ്ടതിന് പണിപ്പെടുരത്; അതിനായുള്ള ബുദ്ധി വിട്ട് കളയുക. നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നത് എന്തിന് ? അത് ഇല്ലാതെയായിപ്പോകുമല്ലോ. കഴുകൻ ആകാശത്തേക്ക് എന്ന പോലെ അത് ചിറകെടുത്തു പറന്നുകളയും” (സദൃ : 23:4,5)
“അല്ലയോ ധനവാന്മാരെ, നിങ്ങളുടെ മേൽ വരുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവീൻ” (യാക്കോബ് : 5:1) “സമ്പത്തു എന്നേക്കും ഇരിക്കുന്നതല്ലല്ലോ” (സദൃ : 27:24)

ധനവാനായ ഒരു മനുഷ്യനോട് സംസാരിക്കുമ്പോൾ ദൈവം അവനോട് ചോദിക്കുന്നത് (ലൂക്കോസ് : 12:20,21), “മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോട് ചോദിക്കും. പിന്നെ നീ ഒരുക്കി വച്ചത് ആർക്കാകും എന്ന് പറഞ്ഞു. ദൈവവിഷയമായി സമ്പന്നമാകാതെ തനിക്ക് തന്നെ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെയാകുന്നു”. “ഇഹലോകത്തിലേക്ക് നാം ഒന്നും കൊണ്ട് വന്നിട്ടില്ല; ഇവിടെ നിന്ന് യാതൊന്നും കൊണ്ട് പോകുവാൻ കഴിയുന്നതുമല്ല. ഉണ്മാനും ഉടുക്കാനും ഉണ്ടെങ്കിൽ എന്ന് നാം വിചാരിക്ക. ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപോകുവാൻ ഇടവരുന്ന മൗഢ്യവും, ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇത് ചിലർ കാംക്ഷിച്ചിട്ട് വിശ്വാസം വിട്ടുഴുന്നു ബഹുദുഃഖങ്ങൾക്ക് അധീനരായി തീർന്നിരിക്കുന്നു” (1 തിമോ : 6:7-10).
“വിട്ടകലും ഞാൻ ഒരു നാളിൽ
ഉണ്ടെന്ന് തോന്നുന്ന സകലത്തെയും”

Leave a Comment

Your email address will not be published. Required fields are marked *

19 + fifteen =

error: Content is protected !!