മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (24)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (24)
പാ. വീയപുരം ജോർജ്കുട്ടി

5)
ബന്ധങ്ങൾ കാത്തു സൂക്ഷികാതെ ജീവിക്കുന്നവർ
ഭൂമിയിൽ ചിലർ യിശ്മായേല്യ ജീവിതം നയിക്കുന്നവരാണ്. “അവന് യിശ്മായേൽ എന്ന് പേര് വിലക്കണം; അവൻ കാട്ട്കഴുതയെ പോലെയുള്ള മനുഷ്യനായിരിക്കും. അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവന് വിരോധമായും വിരിക്കും; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരെ പാർക്കും” (ഉല്പത്തി : 16:11,12)
ആരും പെട്ടെന്ന് സ്വർഗത്തിൽ നിന്നോ ഭൂമിയുടെ അടിയിൽ നിന്നോ പൊട്ടിമുളച്ചു വന്നവരല്ല. നമ്മുടെ ജനനം തന്നെ മാതാപിതാക്കളാൽ ബന്ധപ്പെട്ടതാണ്. സ്വന്തം മാതാപിതാക്കളിൽ നിന്ന് ജനിച്ച സഹോദരി സഹോദരന്മാരുമായും നാം ബന്ധപ്പെട്ടിരിക്കുന്നു. പിതാവിന്റെ ഭവനക്കാർ, മാതാവിന്റെ ഭവനക്കാർ, സഭാജനങ്ങൾ, അയല്പക്കകാർ, ബന്ധുജനങ്ങൾ, സ്നേഹിതർ, ദേശനിവാസികൾ, സഹപാഠികൾ, ആദിയായ എല്ലാ ബന്ധങ്ങളും നാം കാത്തു സൂക്ഷിക്കേണ്ടവരാണ്. എല്ലാവരോടും പിണങ്ങി ജീവിച്ചത് കൊണ്ട് നാം എന്ത് നേടുവാനാണ് ?
“കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകല മനുഷ്യരോടും സമാധാനമായിരിപ്പിൻ” (റോമർ : 12:18) “സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ട് ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ട് കൊൾവിൻ” (റോമർ : 12:10) “സഹോദരപ്രീതി നിലനിൽക്കട്ടെ, അതിഥിസല്ക്കാരം മറക്കരുത്” (എബ്രാ : 13:1)
“നിന്റെ സഹോദരൻ ദരിദ്രനായി തീർന്ന് നിന്റെ അടുക്കൽ വച്ച് ക്ഷയിച്ചു പോയാൽ നീ അവനെ താങ്ങേണം … അവനോട് പലിശയും ലാഭവും വാങ്ങരുത്; നിന്റെ ദൈവത്തെ ഭയപ്പെടേണം” (ലേവ്യ : 25:35,36)

“നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്തു ഏതു പട്ടണത്തിലെങ്കിലും ദരിദ്രനായ സഹോദരൻ നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ ദരിദ്രനായ സഹോദരന്റെ നേരെ നിന്റെ ഹൃദയം കഠിനമാക്കാതെയും കൈ അടയ്ക്കാതെയും, നിന്റെ കൈ അവന് വേണ്ടി തുറന്ന് അവന് വന്ന ബുദ്ധിമുട്ടിന് ആവശ്യമായത് വായ്പ കൊടുക്കേണം. നീ അവന് കൊടുത്തേ മതിയാവൂ; കൊടുക്കുമ്പോൾ ഹൃദയത്തിൽ വ്യസനം തോന്നരുത്; നിന്റെ ദൈവമായ യഹോവ നിന്റെ സകല പ്രവർത്തികളിലും സകല പ്രയത്നത്തിലും അത് നിമിത്തം നിന്നെ അനുഗ്രഹിക്കും” (ആവ : 15:7-10, 22:1-3, 23:19,20, ലേവ്യ : 19:17, നെഹെ : 5:7, സെഖേ : 7:9)
“ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരന് മുട്ടുളത് കണ്ടിട്ട് അവനോട് മനസ്സലിവ് കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും ? കുഞ്ഞുങ്ങളെ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവർത്തിയിലും സത്യത്തിലും തന്നെ സ്നേഹിക്കുക” (1 യോഹ : 3:17)

Leave a Comment

Your email address will not be published. Required fields are marked *

14 − 5 =

error: Content is protected !!