മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (25)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (25)
പാ. വീയപുരം ജോർജ്കുട്ടി

“നിങ്ങൾ അന്യോന്യം കടിക്കുകയും തിന്നുകളയുകയും ചെയ്താലോ ഒരുവനാൽ ഒരുവൻ ഒടുങ്ങിപ്പോകാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ” (ഗലാ : 5:15) “നാം അന്യോന്യം പോരിന് വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ട് വൃഥാഭിമാനികൾ ആകരുത്” (ഗലാ : 5:26) “സഹോദരന്മാരെ, അന്യോന്യം ദുഷിക്കരുത്; തന്റെ സഹോദരനെ ദുഷിക്കുകയും വിധിക്കുകയും ചെയുന്നവൻ ന്യായപ്രമാണത്തെ ദുഷിക്കുകയും ന്യായപ്രമാണത്തെ വിധിക്കുകയും ചെയുന്നു” (യാക്കോ : 4:11)
“നീ ഇരുന്ന് നിന്റെ സഹോദരന് വിരോധമായി സംസാരിക്കുന്നു; നിന്റെ അമ്മയുടെ മകനെ കുറിച്ച് അപവാദം പറയുന്നു. ഇവ നീ ചെയ്തു ഞാൻ മിണ്ടാതിരിക്കുകയാൽ ഞാൻ നിന്നെ പോലെയുള്ളവനെന്ന് നീ നിരൂപിച്ചു; എന്നാൽ ഞാൻ നിന്നെ ശാസിച്ചു നിന്റെ കണ്ണിൻ മുൻപിൽ അവയെ നിരത്തി വയ്ക്കും” (സങ്കീ : 50:20,21) ” …. സഹോദരന് ഇടർച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നത് നല്ലത്” (റോമർ : 14:21) “യഹൂദന്മാർക്കും യവന്മാർക്കും ദൈവസഭയ്ക്കും ഇടർച്ചയില്ലാത്തവരാകുവിൻ” (1 കോരി :10:32)
“സഹോദരന് ഇടർച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ മാത്രം ഉറച്ചു കൊൾവിൻ” (റോമർ :14:13) ഇടർച്ച വരുത്തുന്നവർക്ക് അയ്യോ കഷ്ട്ടം (മർക്കോസ് : 9:42-50, മത്തായി :18:6-9) സഹോദരന്റെ അനർത്ഥ ദിവസം കണ്ട് രസിക്കരുത് (ഓബദ്യാവ് : 12) സ്വന്തം കണ്ണിൽ കോലിരിക്കെ സഹോദരന്റെ കണ്ണിലെ കരട് എടുക്കുവാൻ പോകരുത് (മത്തായി :7:3) സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനെ ദൈവം വെറുക്കുന്നു (സദൃ :6:19) “സഹോദരനെ പകയ്ക്കുന്നവനെല്ലാം കൊലപാതകനാകുന്നു” (1 യോഹ : 3:15) ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കും. (1 യോഹ : 4:20)

“ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുകയും തന്റെ സഹോദരനെ പകയ്ക്കുകയും ചെയ്യുന്നവൻ കള്ളനാകുന്നു” (1 യോഹ : 4:20) നിർവ്യാജമായ സഹോദരപ്രീതിയ്ക്കായി ഹൃദയപൂർവ്വം അന്യോന്യം ഉറ്റു സ്നേഹിപ്പിൻ (1 പത്രോസ് : 1:22) സഹോദരനെ സ്നേഹിക്കാത്തവൻ ദൈവത്തിൽ നിന്നുള്ളവനല്ല. (1 യോഹ : 3:10) “സഹോദരനെ സ്നേഹിക്കുന്നവൻ വെളിച്ചത്തിൽ വസിക്കുന്നു; ഇടർച്ചയ്ക്ക് അവനിൽ കാരണമില്ല” (1 യോഹ :2:10) “സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായി തീരുന്നു” (സദൃ : 17:17)
“എല്ലാവരെയും ബഹുമാനിപ്പിന്; സഹോദരവർഗ്ഗത്തെ സ്നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ബഹുമാനിപ്പിൻ” (1 പത്രോസ് : 2:17) “കൂട്ടുകാരനെ (അയൽക്കാരനെ) നിന്നെ പോലെ തന്നെ സ്നേഹിക്കേണം” (ലൂക്കോസ് : 10:27) നിന്റെ ജനത്തിന്റെ മക്കളോട് പകവയ്ക്കരുത്; കൂട്ടുകാരനെ നിന്നെ പോലെ തന്നെ സ്നേഹിക്കേണം; ഞാൻ യഹോവയാകുന്നു (ലേവ്യ : 19:18)

Leave a Comment

Your email address will not be published. Required fields are marked *

two × 4 =

error: Content is protected !!