മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (26)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (26)
പാ. വീയപുരം ജോർജ്കുട്ടി

6)
ദുഷ്പ്രവർത്തിയിൽ ജീവിക്കുന്നവർ
ചിലരുടെ ജീവിതം നിരീക്ഷിച്ചാൽ എല്ലാവർക്കും എപ്പോഴും അവർ ഒരു തലവേദനയാണെന്ന് കാണാം. ഭവനത്തിനും സമൂഹത്തിനും നിയമപാലകർക്കും രാജ്യത്തിനും ദ്രോഹം ചെയ്യുന്നവർ. ഏതെങ്കിലും ദ്രോഹം ചെയ്തില്ലെങ്കിൽ അവർക്ക് ഉറക്കം വരികയില്ല. വളരെ വിശദമായി തന്നെ ഇങ്ങനെയുള്ളവരെ കുറിച്ച് ബൈബിൾ പ്രതിപാദിക്കുന്നുണ്ട്.
“നീതിമാനെ ക്ലേശിപ്പിച്ചു കൈക്കൂലി വാങ്ങുകയും ഗോപുരത്തിങ്കൽ ദരിദ്രന്മാരുടെ ന്യായം മറിച്ചു കളയുകയും ചെയ്യുന്നവരെ, നിങ്ങളുടെ അതിക്രമങ്ങൾ അനവധിയും നിങ്ങളുടെ പാപങ്ങൾ കഠിനവും എന്ന് ഞാൻ അറിയുന്നു” (ആമോസ് : 5:12)
“യഹോവയ്‌ക്ക് ദേശനിവാസികളുടെ ഒരു വ്യവഹാരം ഉണ്ട്; ദേശത്തു സത്യവും ഇല്ല, ദൈവപരിജ്ഞാനവും ഇല്ല. അവർ ആണയിടുന്നു; ഭോഷ്ക്ക് പറയുന്നു; കുല ചെയ്യുന്നു; മോഷ്ടിക്കുന്നു; വ്യഭിചരിക്കുന്നു; വീട് മുറിക്കുന്നു; രക്തപാതകത്തോട് രക്തപാതകം കൂട്ടുന്നു” (ഹോശയ : 4:1,2)
“കിടക്കമേൽ നീതികേടു നിരൂപിച്ചു തിന്മ പ്രവർത്തിക്കുന്നവർക്ക് അയ്യോ കഷ്ട്ടം ! അവർക്ക് പ്രാപ്തിയുള്ളത് കൊണ്ട് പുലരുമ്പോൾ തന്നെ അവർ അത് നടത്തുന്നു. അവർ വയലുകളെ മോഹിച്ചു പിടിച്ചു പറിക്കുന്നു; അവർ വീടുകളെ മോഹിച്ചു കൈക്കലാക്കുന്നു. അങ്ങനെ അവർ പുരുഷനെയും അവന്റെ ഭവനത്തെയും മനുഷ്യനെയും അവന്റെ അവകാശത്തെയും പീഡിപ്പിക്കുന്നു” (മീഖാ : 2:1,2)
“നീതികേടു കൊണ്ട് അരമനെയും അന്യായം കൊണ്ട് മാളികയെയും പണിത്, കൂട്ടുകാരനെ കൊണ്ട് വേല ചെയ്യിപ്പിച്ചു കൂലി കൊടുക്കാതിരിക്കുകയും ഞാൻ വിസ്താരമുള്ള അരമനയും, വിശാലമായ മാളികയും പണിയും എന്ന് പറഞ്ഞു കിളിവാതിലുകളെ വീതിയിൽ തീർക്കുകയും ദേവദാരു കൊണ്ട് തട്ടിടുകയും ചായില്യം കൊണ്ട് ചായമിടുകയും ചെയ്യുന്നവന് അയ്യോ കഷ്ട്ടം” (യിരെ : 22:13,14)
“കൂട്ടുകാരനെ പീഡിപ്പിക്കരുത്; അവന്റെ വസ്തു കവർച്ച ചെയ്കയും അരുത്. കൂലിക്കാരന്റെ കൂലി പിറ്റേന്ന് രാവിലെ വരെ നിന്റെ പക്കൽ ഇരിക്കരുത്” (ലേവ്യ : 19:13) “നിനക്ക് ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോട് നീ വെറുതെ ശണ്ഠയിടരുത്” (സദൃ : 3:30) “ദുഷ്ടന് തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു” (സദൃ : 14:32) “ദുരുപായങ്ങൾ യഹോവയ്‌ക്ക് വെറുപ്പ്” (സദൃ : 15:26) “ഗർവ്വമുള്ള ഏവനും യഹോവയ്‌ക്ക് വെറുപ്പ്” (സദൃ : 16:5) “ഗർവ്വമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നെ” (സദൃ : 21:4) “നാശത്തിന് മുൻപേ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു” (സദൃ : 18:12)

Leave a Comment

Your email address will not be published. Required fields are marked *

4 × 2 =

error: Content is protected !!