മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (27)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (27)
പാ. വീയപുരം ജോർജ്കുട്ടി

ന്യായമല്ലാത്ത ഒന്നും നമ്മുടെ കയ്യിൽ വരാതിരിപ്പാൻ സൂക്ഷിക്കണം. “അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞു കുറഞ്ഞു പോകും; അധ്വാനിച്ചു സമ്പാദിക്കുന്നവനോ വർധിച്ചു വർധിച്ചു വരും” (സദൃ : 13:11) “ദുഷ്പ്രവർത്തിക്കാരുടെ നിമിത്തം നീ മുഷിയരുത്; നീതികേട്‌ ചെയ്യുന്നവരോട് അസൂയപ്പെടുകയുമരുത്. അവർ പുല്ലു പോലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെടി പോലെ വാടി പോകുന്നു. യഹോവയിൽ ആശ്രയിച്ചു നന്മ ചെയ്ക; ദേശത്തു പാർത്തു വിശ്വസ്തത ആചരിക്കുക” (സങ്കീ :37:1-3)
“ആരെയും ബലാല്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്ന് വയ്പ്പിൻ” (ലൂക്കോസ് : 3:14) “സകലവിധ ദോഷവും വിട്ടകലുവിൻ” (1 തെസ്സ : 5:22) “ജീവനെ ആഗ്രഹിക്കുകയും ശുഭകാലം കാണ്മാൻ ഇച്ഛിക്കുകയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ. അവൻ ദോഷം വിട്ടകന്ന് ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ” (1 പത്രോസ് : 3:10,11)
“യഹോവേ നിന്റെ കൂടാരത്തിൽ ആർ പാർക്കും ? നിന്റെ വിശുദ്ധ പർവതത്തിൽ ആർ വസിക്കും ? നിഷ്കളങ്കനായി നടന്ന് നീതി പ്രവർത്തിക്കുകയും ഹൃദയപൂർവ്വം സത്യം സംസാരിക്കുകയും ചെയ്യുന്നവൻ. നാവ് കൊണ്ട് കുരള പറയാതെയും തന്റെ കൂട്ടുകാരനോട് ദോഷം ചെയ്യാതെയും കൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവൻ; വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവഭക്തന്മാരെ ബഹുമാനിക്കുകയും ചെയ്യുന്നവൻ; സത്യം ചെയ്തിട്ട് ചേതം വന്നാലും മാറാത്തവൻ; തന്റെ ദ്രവ്യം പലിശയ്ക്കു കൊടുക്കാതെയും കുറ്റമില്ലാത്തവന് വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ; ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകയില്ല” (സങ്കീ : 15:1-5). “നീതിയായി നടന്ന് നേർ പറയുകയും പീഡനത്താൽ ഉള്ള ആദായം വെറുക്കുകയും കൈക്കൂലി വാങ്ങാതെ കൈ കുടഞ്ഞു കളയുകയും രക്തപാതകത്തെകുറിച്ച് കേൾക്കാതെവണ്ണം ചെവിപൊത്തുകയും ചെയ്യുന്നവൻ; ഇങ്ങനെയുള്ളവൻ ഉയരത്തിൽ വസിക്കും” (യെശ : 33:15)

Leave a Comment

Your email address will not be published. Required fields are marked *

4 + eighteen =

error: Content is protected !!