മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (31)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (31)
പാ. വീയപുരം ജോർജ്കുട്ടി

ദൈവത്താലും സാത്താനാലും നല്ല സാക്ഷ്യം ലഭിച്ച ഭക്തനായ ഇയ്യോബ് പറയുന്നത്, “എന്റെ ത്വക്ക് ഇങ്ങനെ നശിച്ച ശേഷം ഞാൻ ദേഹ സഹിതനായി (ഇംഗ്ളീഷ്) ദൈവത്തെ കാണും. ഞാൻ തന്നെ അവനെ കാണും” (ഇയ്യോബ് : 19:25,27)
ദൈവപുരുഷനും വിശ്വസ്തനുമായ ദാനിയേലിനോട് ദൈവം പറയുന്നത്. “നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റു വരും” (ദാനി : 12:13)
പാട്ടുകാരുടെ തലവനായ ആസാഫ് പറയുന്നത്, “നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നത്തേതിൽ മഹത്വത്തിലേക്ക് എന്നെ കൈക്കൊള്ളും” (സങ്കീ : 73:24)

വലിയ പ്രവാചകനായ യെശയ്യാവ്‌ വിളിച്ചു പറയുന്നത്, “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേൽക്കും; പൊടിയിൽ കിടക്കുന്നവരെ, ഉണർന്ന് ഘോഷിപ്പിൻ” (യെശ : 26:19)
ചെറിയ പ്രവാചകനായ മലാഖിയും പറയുന്നത്, “അപ്പോൾ നിങ്ങൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യതാസം വീണ്ടും കാണും” (മലാഖി : 3:18)
ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ദാവീദ് തന്റെ കുഞ്ഞു മരിച്ചപ്പോൾ പറഞ്ഞത്, ” അവനെ മടക്കി വരുത്തുവാൻ എനിക്ക് കഴിയുമോ ? ഞാൻ അവന്റെ അടുക്കലേക്ക് പോകയല്ലാതെ അവൻ എന്റെ അടുക്കലേക്ക് മടങ്ങി വരുകയില്ലലോ” (2 സമു :12:23)
വിശ്വാസ വീരന്മാർ പീഡനങ്ങളിൽ കൂടെ കടന്ന് പോയപ്പോൾ, “ഏറ്റവും നല്ലൊരു ഉയർത്തെഴുനേൽപ്പ് ലഭിക്കേണ്ടതിന് ഉദ്ധാരണം കൈകൊള്ളാതെ ഭേദ്യം ഏറ്റു” (എബ്രാ : 11:33-35)
പുതിയ നിയമ അപ്പോസ്തോലന്മാരും വിശുദ്ധന്മാരും മരണാനന്തരമുള്ള ജീവിതത്തെ പറ്റി ഉറപ്പിച്ചു പ്രസ്താവിച്ചിട്ടുണ്ട്. വിശുദ്ധ പൗലോസ് പറയുന്നത്, “ആദാമിൽ എല്ലാവരും മരിക്കുന്നത് പോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും” (1 കോരി : 15:22) “നാം എല്ലാവരും നിദ്ര കൊള്ളുകയില്ല; എന്നാൽ അന്ത്യ കാഹളനാദത്തിങ്കൽ പെട്ടെന്ന് കണ്ണിമയ്ക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കയും നാം രൂപാന്തരപ്പെടുകയും ചെയ്യും” (1 കോരി : 15:22) “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്ന് ഇവർ കാത്തിരിക്കുന്നത് പോലെ ഞാനും ദൈവത്തിങ്കൽ ആശാ വച്ചിരിക്കുന്നു” (അപ്പോസ്തോല : 24:15) “വിട്ട് പിരിഞ്ഞു ക്രിസ്തുവിനോട് കൂടെ ഇരിപ്പാൻ എനിക്ക് കാംഷയുണ്ട്; അത് അത്യുത്തമമല്ലോ” (ഫിലി : 1:23)
“എഴുതുക : ഇന്ന് മുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതെ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽ നിന്ന് വിശ്രമിക്കേണ്ടതാകുന്നു” (വെളി : 14:13) “ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു” (വെളി : 20:6)
ലാസറിന്റെ സഹോദരിയായ മാർത്ത യേശുവിനോട്, ” ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയർത്തെഴുനേൽക്കും” എന്ന് പറഞ്ഞു (യോഹ : 11:24)
പഴയ – പുതിയ നിയമ ഭക്തന്മാരായ എല്ലാ വിശുദ്ധന്മാരും മരണാനന്തരമുള്ള ജീവിതത്തിൽ ഉറച്ചു വിശ്വസിച്ചിരുന്നു. ആകയാൽ, മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമെന്ന് നമുക്കും ഉറച്ചു വിശ്വസിക്കാം.

Leave a Comment

Your email address will not be published. Required fields are marked *

19 − seven =

error: Content is protected !!