ഐപിസി കേരള സ്റ്റേറ്റിന് ഭരണ തുടർച്ച; പാ. രാജു പൂവക്കാല പുതിയ സംസ്ഥാന അദ്ധ്യക്ഷൻ

ഐപിസി കേരള സ്റ്റേറ്റിന് ഭരണ തുടർച്ച; പാ. രാജു പൂവക്കാല പുതിയ സംസ്ഥാന അദ്ധ്യക്ഷൻ 

കുമ്പനാട് : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ സഭകളുടെ എണ്ണം കൊണ്ട്, ഏറ്റവും വലിയ സംസ്ഥാനമായ കേരളത്തിന് പുതിയ നേതൃത്വം. 2019-22 ലേക്കുള്ള പുതിയ ഭരണസമിതിയുടെ അദ്ധ്യക്ഷനായി പാ. രാജു പൂവക്കാല തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി പാ. ഷിബു നെടുവേലിൽ വീണ്ടും തുടരും. വൈസ് പ്രസിഡന്റായി പാ. സി. സി. എബ്രഹാം വിജയിച്ചു. പാ. ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ജി. കുഞ്ഞച്ചൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരോടൊപ്പം,  പി. എം. ഫിലിപ്പ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

പാ. രാജു പൂവക്കാല (പ്രസിഡന്റ്)

ഐപിസി സംസ്ഥാന വൈസ് പ്രസിഡന്റും, തിരുവല്ല ഐപിസി പ്രയർ സെന്റർ സ്ഥാപകനും, തിരുവല്ല അസ്സോസിയേറ്റ് സെന്റർ ശുശ്രുഷകനുമാണ് പാ. രാജു പൂവക്കാല. PYPA സംസ്ഥാന പ്രസിഡന്റ്, ഐപിസി ജനറൽ കൗൺസിൽ അംഗം, ചാരിറ്റി ബോർഡ് കൺവീനർ, മിഷൻ ബോർഡ് ചെയർമാൻ, എന്നീ നിലകളിൽ പ്രവർത്തിച്ചു. പീസ് & ജസ്റ്റീസ് ബോർഡ് മെമ്പറായി സേവനമനിഷ്ഠിക്കുന്നു. ‘പ്രാർത്ഥനയും ഉണർവ്വും’, ‘സഭാ വളർച്ചയുടെ രഹസ്യങ്ങൾ’ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഭാര്യ : ബീന, മക്കൾ : മന്ന, ജിബിൻ

പാ. ഷിബു നെടുവേലിൽ (സെക്രട്ടറി)

നിലവിലെ കേരള സ്റ്റേറ്റ് സെക്രട്ടറിയായ പാ. ഷിബു നെടുവേലിൽ, മാരാമൺ ഐപിസി സഭയുടെ സ്ഥാപക പ്രസിഡന്റാണ്. രണ്ട് തവണ ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയായി ചുമതല വഹിച്ചു. PYPA, സൺഡേ സ്കൂൾ എന്നീ പുത്രിക സംഘടനകളുടെ ഐപിസി കേരള സ്റ്റേറ്റിലേക്കുള്ള പ്രതിനിധിയായി സേവനമനിഷ്ഠിച്ചിട്ടുണ്ട്.

പാ. സി. സി. എബ്രഹാം (വൈസ് പ്രസിഡന്റ്)

നിലവിൽ ഐപിസി സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയായ പാ. എബ്രഹാം, വടശ്ശേരിക്കര സെന്റർ ശുശ്രുഷകനാണ്. കുമ്പനാട് മേഖല സെക്രട്ടറി, PYPA സ്റ്റേറ്റ് പബ്ലിസിറ്റി കൺവീനർ, കൂടാതെ രണ്ട് പതിറ്റാണ്ടായി സ്റ്റേറ്റ് കൗൺസിൽ അംഗമാണ് പാ. സി. സി. എബ്രഹാം.

പാ. ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ജോയിന്റ് സെക്രട്ടറി)

ഐപിസി പൂഴനാട് സഭാ ശുശ്രുഷകനായി ചുമതല ആരംഭിച്ച പാ. ദാനിയേൽ, ഐപിസി ജയോത്സവം വർഷിപ്പ് സെന്റർ സ്ഥാപകനാണ്. നിലവിൽ സ്റ്റേറ്റ് കൗൺസിൽ അംഗം, ഇവാഞ്ചലിസം ബോർഡ് അദ്ധ്യക്ഷൻ, തിരുവനന്തപുരം മേഖല സെക്രട്ടറി, വെമ്പായം ഏരിയ പ്രസിഡന്റ്, തുടങ്ങിയ പദവികൾ വഹിക്കുന്നു. PYPA സ്റ്റേറ്റ് പ്രസിഡന്റായി രണ്ട് തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ സൺ‌ഡേ സ്കൂൾ ഡെപ്യൂട്ടി ഡയറക്ടറും, പ്രയർ ബോർഡ് ഉപാദ്ധ്യക്ഷനുമായിരുന്നു.

ജി. കുഞ്ഞച്ചൻ വാളകം (ജോയിന്റ് സെക്രട്ടറി)

സ്റ്റേറ്റ് കൗൺസിൽ അംഗമായ കുഞ്ഞച്ചൻ, സ്റ്റേറ്റ് വെൽഫെയർ ബോർഡ് അംഗമായിരുന്നിട്ടുണ്ട്. വാളകം വെസ്റ്റ് സഭാംഗമായ ജി. കുഞ്ഞച്ചൻ, സഭാ സെക്രട്ടറിയായി പതിനഞ്ച് വർഷം ചുമതല വഹിച്ചു.

പി. എം. ഫിലിപ്പ് (ട്രഷറർ)

ഐപിസി യുടെ ആദ്യകാല പ്രവർത്തകരായ പാ. എം. പി. മത്തായിയുടെയും, ശോശാമ്മ മത്തായിയുടെയും മകനായ പി. എം. ഫിലിപ്പ്, 1978 മുതൽ ലോക്കൽ / സ്റ്റേറ്റ് ഭരണത്തലങ്ങളിൽ വ്യാപൃതനാണ്. സ്റ്റേറ്റ് കൗൺസിൽ ട്രഷററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പാ. രാജു പൂവക്കാലയുടെ നേതൃത്വത്തിൽ ഭരണ തുടർച്ചയ്ക്ക് വേണ്ടിയും, പാ. ഫിലിപ്പ് പി. തോമസിന്റെ നേതൃത്വത്തിൽ ‘ആത്മീയ മുന്നേറ്റം’ എന്ന നാമകരണത്തിൽ ഭരണമാറ്റത്തിനും വേണ്ടിയായിരുന്നു ഇപ്രാവശ്യം ഐപിസി സമൂഹം തിരെഞ്ഞെടുപ്പിനെ നേരിട്ടത്. സാമൂഹ്യ മാധ്യമങ്ങൾ ഇത്രയധികം ഉപ / ദുരുപ യോഗം ചെയ്ത ഒരു തിരെഞ്ഞെടുപ്പ്, സമീപകാലത്ത് പെന്തെക്കോസ്ത് ചരിത്രത്തിൽ ഇടം നേടിയിട്ടില്ല.

ഐപിസി കേരള സമൂഹം, സംസ്ഥാനത്തെ 11 നിയോജകമണ്ഡലങ്ങളിൽ നിന്നും 44 ശുശ്രുഷകന്മാരെയും, 40 വിശ്വാസികളെയുമാണ് ജനാധിപത്യ രീതിയിൽ നടത്തപ്പെട്ട രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുത്തത്. ഏപ്രിൽ 30 ന് പത്തനംതിട്ട ജില്ലയിലെ തിരെഞ്ഞെടുപ്പ് കുമ്പനാട്ട് ആരംഭിച്ച്, മെയ് 14 ന് ആലപ്പുഴ ജില്ലയിലെ വോട്ടെടുപ്പ് മാവേലിക്കരയിൽ സമാപിക്കുകയായിരുന്നു.

ജോൺ തോമസ് (ഇലക്ഷൻ കമ്മീഷണർ), പ്രഫ. എം. മാത്യു എബ്രഹാം, ജെ. വർഗീസ്, മാത്യു ഇലഞ്ഞിക്കൽ (റിടർണിങ് ഓഫിസർമാർ) എന്നിവർ തിരെഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നൽകി.

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

3 + 2 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5651548
Total Visitors
error: Content is protected !!