മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (32)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (32)
പാ. വീയപുരം ജോർജ്കുട്ടി

9)
ക്രിസ്തീയ ജീവിതത്തിൽ വിജയിക്കുവാനുള്ള ഇരുപത് ഉപദേശങ്ങൾ

I) അവസാനത്തോളം നാം ചെയേണ്ട എട്ട് കാര്യങ്ങൾ
1) ദൈവീക ചട്ടങ്ങൾ അവസാനത്തോളം പ്രമാണിക്കുക (സങ്കീ : 119:33,112)
2) ആദ്യ വിശ്വാസം അവസാനത്തോളം മുറുകെപിടിച്ചുകൊള്ളേണം (എബ്രാ : 3:14)
3) പ്രത്യാശയുടെ ധൈര്യവും പ്രശംസയും അവസാനത്തോളം മുറുകെപ്പിടിക്കേണം (എബ്രാ : 3:6)
4) പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കണം (എബ്രാ : 6:11)
5) കർത്താവ് ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചത് പോലെ അവസാനത്തോളം നാമും സ്നേഹിക്കേണം (യോഹ : 13:1)
6) മരണപര്യന്തം (അവസാനത്തോളം) വിശ്വസ്തനായിരിക്കണം (വെളി : 2:10)
7) കർത്താവ് കല്പിച്ച പ്രവർത്തികളെ അവസാനത്തോളം അനുഷ്ഠിക്കണം (വെളി : 2:26)
8) അവസാനത്തോളം സഹിച്ചു നിൽക്കണം (മത്തായി : 10:22, 24:13)

II) എപ്പോഴും ചെയേണ്ട ഏഴു കാര്യങ്ങൾ
1) യഹോവയെ എപ്പോഴും എന്റെ മുൻപിൽ വയ്ക്കുക (സങ്കീ : 16:8)
2) യഹോവയിൽ എപ്പോഴും വന്ന് പാർക്കുക (സങ്കീ : 71:3)
3) എപ്പോഴും ദൈവത്തെ സ്തുതിക്കുക (സങ്കീ :71:6, 34:1, 1തെസ്സ :1:4)
4) എപ്പോഴും സന്തോഷിക്കുക (ഫിലി :4:4, 1 തെസ്സ :5:16)
5) എപ്പോഴും ദൈവത്തിന്റെ അടുക്കൽ ഇരിക്കുക (സങ്കീ : 73:23)
6) മടുത്തു പോകാതെ എപ്പോഴും പ്രാർത്ഥിക്കുക (ലുക്കോ : 18:1, ഫിലി :1:3)
7) എല്ലാവരോടും എപ്പോഴും നന്മ ചെയ്തു കൊണ്ടിരിപ്പിൻ (1 തെസ്സ :5:15, 3 യോഹ :11, ഗലാ : 6:10, റോമർ :16:19,
എബ്രാ :13:16, 1 പത്രോ : 3:17, ഉല്പത്തി 4:7, യാക്കോബ് 4:17)

III) നാൾ തോറും ചെയേണ്ട ഒൻപത് കാര്യങ്ങൾ
1) ദിവസം പ്രതി പടിവാതിൽക്കൽ ജാഗരിക്കുകയും ദൈവീക വാക്കുകൾ കേട്ട് അനുസരിക്കുകയും ചെയ്യുക (സദൃ : 8:34)
2) ഓരോ ദിവസത്തേക്ക് വേണ്ട മന്ന (ദൈവവചനം) അന്നാണ് ശേഖരിക്കുക (പുറ : 16:4, അപ്പോസ്‌ : 17:11)
3) നേർച്ചകളെ നാൾ തോറും കഴിക്കുക (സങ്കീ : 61:8, 76:11, 50:14)
4) ദിവസം പ്രതി യഹോവയെ വിളിച്ചപേക്ഷിക്കുക (പ്രാർത്ഥിക്കുക) (സങ്കീ : 88:9)
5) നാൾ തോറും ദൈവത്തെ വാഴ്ത്തുക (സങ്കീ : 145:2)
6) നാൾ തോറും തന്റെ ക്രൂശെടുത്തു കൊണ്ട് കർത്താവിനെ അനുഗമിക്കുക (ലുക്കോ : 9:23)
7) നാൾ തോറും അന്യോന്യം പ്രബോധിപ്പിക്കുക (എബ്രാ : 3:13)
8) നാൾ തോറും ദൈവം ഒരുക്കിയ രക്ഷയെ പ്രസിദ്ധമാക്കുക (സങ്കീ : 96:2)
9) ദൈവത്തെ ദിനം പ്രതി അന്വേഷിക്കുക (യെശ : 58:2)

Leave a Comment

Your email address will not be published. Required fields are marked *

twenty + sixteen =

error: Content is protected !!