മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (34)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (34)
പാ. വീയപുരം ജോർജ്കുട്ടി

VII) പൂർണ്ണമായി ചെയ്യേണ്ട ഏഴു കാര്യങ്ങൾ
ദൈവം നമ്മുടെ പ്രവർത്തി പൂർണ്ണതയുള്ളതായി കണ്ടില്ല (വെളി : 3:2)
1) പൂർണ്ണഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുക (യിരെ : 29:13, ആവ : 4:29, ലൂക്കോസ് :11:10, മത്തായി :6:33)
2) പൂർണ്ണമായി ആശ്രയിക്കുക (സദൃ :3:5, ഇയ്യോബ് :19:26,27, 13:15, യിരെ :17:7, സങ്കീ : 118:8, ഹബാ :3:17, 18, യെശ : 26:4, സങ്കീ :62:8, 40:4)
3) പ്രസാദിപ്പിക്കുക (കോലോ :1:10, എബ്രാ :11:5)
4) അനുസരിക്കുക (സംഖ്യാ : 14:24, എബ്രാ :11:8, 1 സമു :15:22)
5) സ്നേഹിക്കുക (മാർക്കോ : 12:30, ലുക്കോ :7:47, എഫെ :6:24, 1കോരി :16:22)
6)വിശ്വസിക്കുക (അപ്പോ : 8:37)
7) പ്രത്യാശിക്കുക (1പത്രോ :1:13)

VIII) മുൻപേ (ആദ്യം) ചെയ്യെണ്ടവ
1) മുൻപേ ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുക (മത്തായി : 6:33)
2) യാഗത്തിന് (ആരാധനയ്ക്ക്) മുൻപേ നിരപ്പ് (മത്തായി : 5:24)
3) മുൻപേ സ്വന്ത കണ്ണിലെ കോൽ എടുക്കുക (മത്തായി : 7:5, ലൂക്കോസ് :6:42)
4) അകം വെടിപ്പാക്കുക (മത്തായി : 23:25,26)
5) കർത്താവിനായി സമർപ്പിക്കുക (2 കോരി :8:5)
6) രാജാക്കന്മാർക്കും (ഭരണകർത്താക്കൾക്ക്) അധികാരസ്ഥന്മാർക്കായി പ്രാർത്ഥിക്കുക (1 തിമോ :2:2)
7) സകലത്തിനും മുൻപേ ഉറ്റ സ്നേഹം ഉള്ളവരായിരിക്കേണം (1 പത്രോസ് :4:8)
8) ആദ്യത്തെ തരിമാവ്‌ ദൈവത്തിനായി വേർതിരിക്കേണം (സംഖ്യാ : 15:20, യെഹെ :44:30, 1 രാജ :17:13)
9) വിധവമാർ (മറ്റുള്ളവരും) ഭക്തി ആദ്യം വീട്ടിൽ കാണിക്കേണം (1 തിമോ :5:4)

IX) അന്യോന്യം ചെയ്യെണ്ട കാര്യങ്ങൾ
1) അന്യോന്യം ശുശ്രുഷിക്കണം (1 പത്രോ :4:10)
2) തമ്മിൽ തമ്മിൽ പ്രബോധിപ്പിക്കണം (എബ്രാ : 10:24,25; റോമർ :15:14)
3) കീഴ്പെട്ടിരിക്കേണം (എഫേ : 5:21, ഫിലി :2:3, യോഹ :13:14)
4) സ്നേഹത്താൽ സേവിക്കേണം (ഗലാ :5:13)
5) ഭാരങ്ങളെ ചുമക്കണം (ഗലാ : 6:2, റോമർ :15:1, മത്തായി :23:4)
6) അന്യോന്യം ധൈര്യപ്പെടുത്തണം (നെഹെ : 2:18, യെശ :41:6, 2 ദിന : 35:2, 1 ദിന :19:12,13)
7) അന്യോന്യം കൈകൊള്ളേണം (റോമർ : 15:7)
8) അന്യോന്യം ആശ്വസിപ്പിക്കേണം (1 തെസ്സ :4:18)
9) നന്മ ചെയ്തു കൊണ്ടിരിക്കേണം (1 തെസ്സ :5:15)
10) അന്യോന്യം അനുഗ്രഹിക്കേണം (സങ്കീ : 72:17)
11) അന്യോന്യം സഹായിക്കേണം (യെശ : 41:6)
12) അന്യോന്യം സമാധാനമുള്ളവരായിരിക്കേണം (മാർക്കോ : 9:50, രോമാർ :12:18)
13) തമ്മിൽ തമ്മിൽ ബഹുമാനിക്കേണം (റോമർ : 12:10)
14) അന്യോന്യം സ്നേഹിക്കേണം (റോമർ : 13:8, 1 കോരി :13:1-13)
15) അന്യോന്യം ആത്മീകവർദ്ധനവിന് ശ്രമിക്കേണം (റോമർ :14:19)
16) സഭ കൂടുമ്പോൾ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാതെ അന്യോന്യം കാത്തിരിക്കേണം (1 കോരി : 11:33)
17) സ്നേഹത്തിൽ അന്യോന്യം പൊറുക്കേണം (എഫേ : 4:2,3 ; 4:32)
18) ഉത്സാഹം വർധിപ്പിക്കണം (എബ്രാ : 10:25)
19) അന്യോന്യം വിശുദ്ധ ചുംബനം ചെയ്യണം (റോമർ :16:16)

Leave a Comment

Your email address will not be published. Required fields are marked *

three + 9 =

error: Content is protected !!