‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (01)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (01)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

ആമുഖം :

അപ്പോസ്തോലനായ പൗലോസ് ശ്ലീഹായുടെ എഴുത്തുകളിൽ ശൈലികൊണ്ടും നിലപാട് കൊണ്ടും തന്റെ മറ്റുള്ള എഴുത്തുകളിൽ നിന്ന് വ്യത്യസ്തമാണ് റോമാലേഖനം. പൗലോസിന്റെ മൂന്നാം മിഷനറി യാത്രയിൽ ഏകദേശം AD 58 ൽ കൊരിന്തിൽ നിന്നുമാണ് രോമാലേഖനം എഴുതിയത്. അപ്പോസ്തോലപ്രവർത്തി 20:2, 2 കോരി :13:1 ലേഖനങ്ങളുടെ പട്ടികയിൽ റോമാലേഖനത്തിന് പ്രഥമസ്ഥാനമുണ്ട്. ദൈവശാസ്ത്ര വിഷയങ്ങളെ വിശകലനം ചെയുന്നത് പോലെ തന്നെ പ്രായോഗിക ക്രിസ്തീയ ജീവിതത്തിന്റെ പ്രബോധനങ്ങളും നൽകിയിരിക്കുന്നു. വിശ്വാസത്താലുള്ള നീതീകരണം എന്നത് റോമാലേഖനത്തിന്റെ പ്രമുഖ വിഷയമാണ്. മുഖപക്ഷമില്ലാത്ത ദൈവം (റോമർ : 2:11), ദൈവത്തിന്റെ സുവിശേഷം, ക്രിസ്തുവിലൂടെയുള്ള വീണ്ടെടുപ്പ്, സർവ്വ ജനത്തിന്റെയും ദൈവം എന്ന ആശയം നൽകുന്നു.

റോമിലുള്ള പുറജാതി മതങ്ങളിൽ നിന്നും ക്രിസ്തീയ വിശ്വാസത്തിലേക്ക് കടന്ന് വന്നവർ, ന്യായപ്രമാണപ്രകാരം പരിച്ഛേദന ഏൽകണമെന്ന് യഹൂദമതം വിട്ട് വന്നവർ ശാഠ്യം പിടിച്ചതിനാൽ, ന്യായപ്രമാണത്തിന്റെ പ്രവർത്തികളാൽ ആരും നീതികരിക്കപ്പെടുകയില്ല എന്നും പ്രത്യുത ക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രമേ അത് സാധ്യമാകുകയുള്ളൂ എന്നും പൗലോസ് അപ്പോസ്തോലൻ ഈ ലേഖനത്തിൽ സ്ഥാപിക്കുന്നു. ക്രിസ്തുവിൽ വെളിപ്പെട്ട ദൈവനീതിയുടെ വെളിച്ചത്തിൽ ന്യായപ്രമാണത്തിനുള്ള ഒരു പുനർനിർവചനം ഈ ലേഖനത്തിൽ കാണാവുന്നതാണ്. ദൈവ ശാസ്ത്രവും ധാർമികതയും തമ്മിൽ ബന്ധപ്പെടുത്തിയാണ് ഈ ലേഖനം എഴുതിയിരിക്കുന്നതെന്ന് അനുവാചകർക്ക് വ്യക്തമാണ്. സുവിശേഷീകരണം സാര്വത്രികമാണെന്നും സുവിശേഷം നിമിത്തം ഒരുവനുണ്ടാകുന്ന മാറ്റങ്ങൾ വരുവാനുള്ള ലോകത്തെക്കുറിച്ചുള്ള വീക്ഷണം എന്നിങ്ങനെ റോമൻ സമ്മിശ്ര സമൂഹത്തിന് ലേഖനത്തിലൂടെ വ്യതമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

five × 1 =

error: Content is protected !!