മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (35)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (35)
പാ. വീയപുരം ജോർജ്കുട്ടി

X) നമ്മുടെ നടപ്പ് എങ്ങനെ ആയിരിക്കേണം
1) യഹോവയുടെ വഴിയിൽ നടക്കണം (1 രാജ : 2:4, സങ്കീ :119:3, യെശ :2:3, മീഖാ :4:2)
2) നിഷ്കളങ്കനായി നടക്കണം (ഉല്പത്തി : 17:1, സങ്കീ :26:11, സദൃ :2:7)
3) വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും (2 രാജ : 20:3)
4) സത്യത്തിൽ നടക്കണം (സങ്കീ : 26:3, 86:11, 2 യോഹ :4; 3 യോഹ :3)
5) യഹോവയുടെ മുൻപാകെ നടക്കണം (സങ്കീ :116:9, 56:13)
6) വെളിച്ചത്തിൽ നടക്കണം (യോഹ :8:12, എഫേ :5:9, യെശ :2:5, 1 പത്രോസ് 2:9)
7) സ്നേഹത്തിൽ നടക്കണം (എഫെ : 5:2, 1കോരി :13:5)
8) ജീവന്റെ പുതുകത്തിൽ നടക്കണം (റോമർ : 6:4,5)
9) സുവിശേഷത്തിന് യോഗ്യമായി (ഫിലി : 1:27)
10) ക്രിസ്തുവിന്റെ കൂട്ടായ്മയിൽ നടക്കണം (കോലോ :2:6)
11) ജ്ഞാനികളായി നടക്കണം (എഫെ : 5:15)
12) പൂർണ്ണവിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടും കൂടെ നടക്കണം (എഫെ : 4:2)
13) കാഴ്ചയാൽ നടക്കാതെ വിശ്വാസത്താൽ നടക്കണം (2 കോരി :5:7)
14) ദൈവത്തിന് യോഗ്യമായി (1 തെസ്സ : 2:11)
15) ആത്മാവിനെ അനുസരിച്ചു (ഗലാ : 5:16, 25)
16) കർത്താവ് നടന്നത് പോലെ നടക്കണം (1 യോഹ :2:6, 1 പത്രോസ് :2:21)
17) ദൈവത്തിന്റെ ചുവടുകളിൽ തന്നെ നടക്കണം (സങ്കീ : 17:5)
18) നേരോടെ നടക്കണം (സങ്കീ : 84:11)
19) യഹോവയുടെ മുഖപ്രകാശത്തിൽ (സങ്കീ : 89:15)
20) സ്ഥിരമായ നടപ്പായിരിക്കണം (സങ്കീ : 119:5, 1തെസ്സ :4:1)
21) നടക്കേണ്ടുന്ന വഴിയിൽ നടക്കണം (സങ്കീ : 143:8)
22) സജ്ജനത്തിന്റെയും നീതിമാന്മാരുടെയും വഴികളിൽ നടക്കുക (സദൃ : 2:20, 2 രാജ :22:2, 1 സമു :8:3)
23) പഴയ പാതകളിൽ നടക്കണം (യിരെ : 6:16)
24) ചൊവ്വേയുള്ള വഴികളിൽ നടക്കുക (ഹോശേയ : 14:9)
25) നടപ്പ് നന്നായിരിക്കേണം (1 പത്രോസ് : 2:12)

XI) എന്റെ ഭവനത്തിൽ എങ്ങനെയെല്ലാം ആയിരിക്കണം
1) യേശുക്രിസ്തുവിനെ ഭവനത്തിൽ കൈക്കൊള്ളുക (ലൂക്കോസ് : 10:38, ഇയ്യോബ് :29:4)
2) വീട്ടിലുള്ളവരോട് ആദ്യം സാക്ഷി പറയുക (മാർക്കോസ് : 5:19, എബ്രാ : 11:7, യോശുവ : 6:23, റോമർ :9:3)
3) നിഷ്കളങ്ക ഹൃദയത്തോടെ പെരുമാറുക (സങ്കീ : 101:2, ഉല്പത്തി :17:1, 6:9, ആവ :18:13, ഇയ്യോബ് : 1:1)
4) വഞ്ചന ചെയ്യാതിരിക്കുക (സങ്കീ : 101:7, 50:19, യിരെ :5:27, സദൃ :6:16-19)
5) ദൈവീക ചട്ടങ്ങൾ കീർത്തനമായിരിക്കേണം (സങ്കീ : 119:54)
6) കുടുംബമായി ദൈവത്തെ സേവിക്കുക (യോശുവ : 24:15)
7) ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം ഭവനത്തിൽ നിന്ന് ഉയരണം (സങ്കീ : 118:15)
8) ന്യായപ്രമാണം ഭവനത്തിൽ എഴുതി വയ്ക്കുക (ആവ : 6:9)
9) സ്വന്ത കുടുംബത്തിൽ ആദ്യമേ ഭക്തി കാണിക്കുക (1 തിമോ : 5:4)
10) സാക്ഷ്യമുള്ള ഭക്തരായ ദൈവദാസന്മാരെ വീട്ടിൽ ക്ഷണിച്ചു പ്രാർത്ഥിക്കുക (2 രാജ :4:8-10, എബ്രാ :6:10)
11) അതിഥിസത്കാരം ചെയുക (എബ്രാ : 13:1,2)
12) കുടുംബത്തെ അനുഗ്രഹിക്കുക (ശാപവാക്കുകൾ പറയരുത്) (1 ദിന :16:43)
13) ദശാംശം ദൈവത്തിനായി വേർതിരിക്കുക (യെഹെ : 44:30)

XII ) ഒരു ഭവനത്തിന്റെ ശുഭകാല ലക്ഷണങ്ങൾ
1) ദൈവത്തിന്റെ ദീപം എന്റെ തലയ്ക്ക് മീതെ പ്രകാശിക്കുക (ഇയ്യോബ് : 29:3, 1 രാജ :11:36, സങ്കീ :18:28, 119:105)
2) അവന്റെ വെളിച്ചത്താൽ നടക്കുക (ഇയ്യോബ് : 29:3, സങ്കീ :112:4)
3) കൂടാരത്തിന് (ഭവനത്തിന്) ദൈവത്തിന്റെ സഖ്യത ഉണ്ടായിരിക്കുക (ഇയ്യോബ് : 29:4, സദൃ :3:32)
4) സർവ്വശക്തൻ കൂടെ വസിക്കുക (ഇയ്യോബ് : 29:4, യെശ :41:10, മത്തായി : 28:20, കോലോ :1:27, വെളി :22:21)
5) മക്കൾ എന്റെ ചുറ്റിലും ഇരിക്കുക (ഇയ്യോബ് : 29:5)
(കുടുംബമായി ഒന്നിച്ചിരുന്ന് ദൈവത്തെ ആരാധിക്കുക)

Leave a Comment

Your email address will not be published. Required fields are marked *

thirteen + one =

error: Content is protected !!