‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (03)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (03)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

തന്റെ മൂന്നാം മിഷനറിയാത്രയിൽ അഖായയിലും വിശ്വാസികളുടെ ധർമ്മശേഖരവുമായി യെരൂശലേമിലേക്കു യാത്രയാകാൻ ഒരുങ്ങുമ്പോഴാണ് ഇതെഴുതിയത്. മാത്രമല്ല കെംക്രെയെക്കുറിച്ച് താൻ ഈ ലേഖനത്തിൽ പറയുന്നുണ്ട്. കൂടാതെ കൊരിന്തുകാരനായ ഗായോസ് (1 കോരി : 1:14) തന്നെ അതിഥി സൽക്കാരം ചെയ്തു കൊണ്ടിരിക്കുന്നുവെന്ന് (റോമർ 16:23) പറയുന്നതിൽ നിന്നും ഈ ലേഖനം കൊരിന്തിൽ നിന്നാണ് എഴുതുന്നതെന്ന് വ്യക്തമാണ് പൗലോസ് പറഞ്ഞു കൊടുക്കുകയും തേർത്യോസ് രേഖയാക്കുകയും ചെയ്തു (റോമർ : 16:22)
റോമാ സഭയിൽ യഹൂദക്രൈസ്തവരും വിജാതീയ ക്രൈസ്തവരും തമ്മിൽ ശ്രെഷ്ഠതയെ ചൊല്ലി മത്സരം നടന്നിരുന്നു എന്നൂഹിക്കുവാൻ കാരണമുണ്ട്. ഗലാത്യയിൽ സഭയെ യഹൂദികരിക്കുവാനുണ്ടായ പ്രവണതയ്‌ക്കെതിരായി ഗലാത്യ ലേഖനം എഴുതിയ ശേഷമാണ് പൗലോസ് റോമാ ലേഖനം എഴുതിയതെന്ന് വ്യക്തം. അക്കാരണത്താൽ തന്നെ, ഗലാത്യ ലേഖനത്തിലെ പ്രമേയത്തിന്റെ വികസിതവും ക്രമീകൃതവുമായ അവതരണമാണ് റോമാലേഖനത്തിൽ കാണുക. ഈ കാരണങ്ങളാൽ ഈ ലേഖനം പൗലോസ് കൊരിന്തിൽ നിന്ന് ഉദ്ദേശം AD 58 ൽ എഴുതിയതെന്ന് മനസിലാക്കാം.

ലേഖനത്തിന്റെ ലക്ഷ്യം
റോമിലുള്ള വിശ്വാസികളെ രക്ഷയുടെ അടിസ്ഥാനഉപദേശങ്ങൾ പഠിപ്പിക്കുന്നതിനും യഹൂദമാർഗ്ഗക്കാരുടെ തെറ്റിനെതിരെ അവരെ ഉറപ്പിച്ചു നിർത്തുന്നതിനും (1-8)
യിസ്രായേലിന്റെ അവിശ്വാസവും അതിന്റെ വ്യാപ്തിയും വിശദീകരിക്കുന്നതിന് (9-11)
പൂർണ്ണ ക്രിസ്തീയ ജീവിതത്തിൽ പ്രായോഗികമായി പ്രവേശിക്കുന്നതിനെക്കുറിച്ചു അവരെ മനസ്സിലാക്കുന്നതിനും (12)
അധികാരങ്ങൾക്ക് കീഴ്പെടേണമെന്ന് പഠിപ്പിക്കാൻ (13)
ബലഹീനരെ വഹിക്കണമെന്ന് അവരെ അറിയിക്കാൻ (14:1-15,13)
തന്റെ ഉദ്ദേശ്യവും പ്ലാനും അവരെ അറിയിക്കാൻ (15:14-33)
റോമിലെ സഭയ്ക്ക് പരിചയപ്പെടുന്നതിന് (16:1-4)
തന്റെ മുൻസ്നേഹിതർക്ക് വന്ദനം അറിയിക്കാൻ (16:5-27)
അത്യഗാധമായ ദൈവജ്ഞാനത്തിന്റെ ആസ്ഥാനമായിട്ടാണ് പൗലോസ് ക്രിസ്തു മതത്തെ മനസ്സിലാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *

eighteen − 9 =

error: Content is protected !!