മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (37)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (37)
പാ. വീയപുരം ജോർജ്കുട്ടി

XVII) ദൈവപ്രസാദത്തിന് ചെയ്യേണ്ടത്
1) കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക (യോഹ : 6:28,29; എബ്രാ :11:6)
2) പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കുകയും സ്തോത്രം ചെയ്യുകയും ചെയ്യുക (സങ്കീ : 69:30,31)
3) കരുണയിൽ ദൈവം പ്രസാദിക്കുന്നു (മത്തായി : 9:13)
4) ദയയിലും ദൈവപരിജ്ഞാനത്തിലും പ്രസാദിക്കുന്നു (ഹോശേയ : 6:6)
5) നമ ചെയ്യുന്നതിലും കൂട്ടായ്മ കാണിക്കുന്നതിലും (എബ്രാ : 13:16, ഉല്പത്തി : 4:7)
6) ശരീരത്തെ വിശുദ്ധിയിൽ സമർപ്പിക്കുന്നതിൽ (റോമർ : 12:1)
7) നമ്മുടെ നല്ല നടപ്പിൽ (1 തെസ്സ :4:1, യിരെ :7:3)
8) പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ ദൈവത്തെ സേവിക്കുന്നതിൽ (റോമർ : 14:17,18)
9) ദൈവത്തെ ഭയപ്പെടുന്നതിനാലും തന്റെ ദയയിൽ പ്രത്യാശ വെക്കുന്നതിനാലും (സങ്കീ : 147:11)
10) ദൈവത്തെ ഗ്രഹിച്ച് അറിയുന്നതിൽ (യിരെ : 9:24)

XVIII) ദൈവം പ്രസാദിച്ചാൽ ലഭിക്കുന്ന അനുഗ്രഹങ്ങൾ
1) ഗമനം സ്ഥിരമാക്കും (സങ്കീ : 37:23,24)
2) അവന്റെ ശത്രുക്കളെ അവനോട് ഇണക്കുന്നു (സദൃ : 16:7)
3) പർവ്വതത്തെ ഉറച്ചു നില്കുമാറാക്കും (സങ്കീ : 30:6,7)
4) ലഷ്യത്തിലെത്തിക്കും (സംഖ്യാ : 14:7,8)
5) ഏകനായി വിടുകയില്ല (യോഹ : 8:29)
6) ഞങ്ങളുടെ കൊമ്പുകൾ ഉയർന്നിരിക്കും (സങ്കീ : 89:17)
7) ജ്ഞാനവും അറിവും സന്തോഷവും ലഭിക്കുന്നു (സഭാ : 2:26)
8) ചോദിക്കാത്തതും നല്കിതരും (1 രാജ : 3:10-13)
9) എന്ത് യാചിച്ചാലും തരും (1 യോഹ :3:22)
10) കർത്താവിന്റെ വരവിങ്കൽ എടുത്തു കൊള്ളപ്പെടും (എബ്രാ : 11:5)
11) ദൈവീക പ്രസാദം ജീവപര്യന്തം ലഭിക്കും (സങ്കീ : 30:5)

XIX) നമ്മുടെ ഓട്ടം എങ്ങനെയായിരിക്കേണം
1) ലക്‌ഷ്യം കർത്താവ് ആയിരിക്കണം (എബ്രാ : 12:2)
2) ഭാരവും പാപവും വിട്ട് ഓടണം (എബ്രാ : 12:1)
3) വിഗ്രഹാരാധന വിട്ട് ഓടണം (1 കോരി :10:14)
4) പ്രലോഭനങ്ങളിൽ നിന്ന് ഓടണം (ഉല്പത്തി : 39:12)
5) പിൻപിലുള്ളത് മറന്നും മുൻപിലുള്ളതിനായി ആഞ്ഞും കൊണ്ട് ഓടണം (ഫിലി : 3:14)
6) ക്ഷമയോടും നിശ്ചയത്തോടും കൂടെ ഓടണം (1 കോരി :9:24-26, ഗലാ :2:2, 5:7)
7) ദ്രവ്യാഗ്രഹം വിട്ട് ഓടണം (1 തിമോ :6:11)
8) യൗവനമോഹങ്ങളെ വിട്ട് ഓടണം (2 തിമോ :2:22)
9) ദുർനടപ്പ് വിട്ട് ഓടണം (1 കോരി :6:17, 1 തെസ്സ :4:3)
10) സുവിശേഷത്തിനായി ഓടണം (സന്തോഷത്തോടെ തികയ്ക്കേണ്ടതിന് – ഇംഗ്ളീഷ് പരിഭാഷ) (അപ്പൊസ്‌ത : 20:24)
11) ഓട്ടം തികയ്ക്കണം (2 തിമോ : 4:7)

XX) ഒന്ന് മറ്റൊന്നിനേക്കാൾ നല്ലതായിരിക്കുന്ന കാര്യങ്ങൾ
1) ‘നിന്റെ ദയ ജീവനേക്കാൾ നല്ലത്’ (സങ്കീ : 63:3)
2) നല്ല പേര് സുഗന്ധതൈലത്തേക്കാൾ നല്ലത് (സഭാ : 7:1)
3) ആരംഭത്തെക്കാൾ അവസാനം നല്ലത് (സഭാ : 7:8)
4) മരണദിവസം ജനനദിവസത്തേക്കാൾ ഉത്തമം (സഭാ : 7:1)
5) അനവധി സമ്പത്തിലും സത്‌കീർത്തി നല്ലത് (സദൃ : 22:1)
6) വെള്ളിയിലും പൊന്നിലും കൃപ നല്ലത് (സദൃ : 22:1)
7) അനുസരണം യാഗത്തെക്കാൾ നല്ലത് (1 സമു :15:22)
8) ഒരുവനെക്കാൾ ഇരുവർ നല്ലത് (സഭാ : 4:9-12)
9) ആഹാരത്തെക്കാൾ വചനം നല്ലത് (ഇയ്യോബ് : 23:12, സങ്കീ : 119:72)
10) ചത്ത സിംഹത്തേക്കാൾ ജീവനുള്ള നായ് നല്ലത് (സഭാ : 9:4)
11) ജ്ഞാനം ബലത്തേക്കാൾ നല്ലത് (സഭാ : 9:16,18, സദൃ :8:11, 3:13,14, 16:16)
12) മനുഷ്യരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത് (സങ്കീ : 118:8, യിരെ :17:7, സങ്കീ :37:5)
13) പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത് (സങ്കീ : 118:9)

Leave a Comment

Your email address will not be published. Required fields are marked *

thirteen + 7 =

error: Content is protected !!