‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (04)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (04)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

മനുഷ്യരാശിയുടെ രക്ഷ, മനുഷ്യന്റെ ചരിത്രം, ക്രൈസ്തവസ്വഭാവം ഈ മൂന്ന് സരണികളിലൂടെയാണ് ദൈവജ്ഞാനം വെളിപ്പെട്ടിരിക്കുന്നത്.

1) മനുഷ്യൻ ദൈവസന്നിധിയിൽ നീതിമാനാകുന്നതെങ്ങനെ ?
2) യിസ്രായേലിന് ചരിത്രത്തിലുള്ള സ്ഥാനവും പ്രാധാന്യവും എന്ത് ?
3) ക്രൈസ്തവ സ്വഭാവത്തിന്റെ പ്രായോഗിക വശങ്ങളെന്തെല്ലാം ?

ക്രൈസ്തവ വേദശാസ്ത്രത്തിന്റെ നട്ടെല്ലാണ് ഈ ലേഖനം. സുവിശേഷോപദേശങ്ങളെ ശാസ്ത്രീയമായ രീതിയിൽ പ്രതിപാദിച്ചിരിക്കുന്നത് ഈ ലേഖനത്തിലത്രേ. വേദപുസ്തകത്തിലെ എല്ലാ മൗലിക സത്യങ്ങളും ബീജരൂപത്തിൽ ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്.

റോമാലേഖനം ഉപദേശപരമായി പ്രഥമസ്ഥാനം അർഹിക്കുന്നു. ഇതിനെ ‘അഞ്ചാമത്തെ സുവിശേഷം’ എന്നോ പൗലോസിന്റെ സുവിശേഷ പ്രകടനപത്രിക’ യെന്നോ നാമകരണം ചെയ്യാവുന്നതാണ്. അത് കൊണ്ട് ഈ ലേഖനത്തെ ‘സുവിശേഷ ലേഖനം’ എന്ന പേർ വിളിക്കുന്നു. ചിന്താശീലരായ ഏവരെയും ബുദ്ധിപരമായി ആകർഷിക്കുന്ന ലേഖനമാണിത്. സുവിശേഷസത്യങ്ങൾ തർക്കശാസ്ത്ര വെളിച്ചത്തിൽ ഇതിൽ ഭംഗിയായി വ്യവഹരിക്കുന്നു. പഴയനിയമ ഉദ്ധരണികൾ ധാരാളം ഈ പുസ്തകത്തിലുണ്ട്. ഏകദേശം 74 ഉദ്ധരണികൾ ഉള്ളതിൽ യെരമ്യാവ്, സങ്കീർത്തനങ്ങൾ, എന്നിവയിൽ നിന്നാണ് കൂടുതൽ ഉദ്ധരിച്ചിരിക്കുന്നത്.

പൗലോസിന്റെ മറ്റ് ലേഖനങ്ങളിൽ ഉപയോഗിച്ചിട്ടില്ലാത്ത 219 വാക്കുകൾ ഇതിലുണ്ട്. അവയിൽ 94 എണ്ണം പുതിയനിയമത്തിൽ മറ്റെങ്ങുമില്ല. ന്യായപ്രമാണം (75 പ്രാവശ്യം), എല്ലാവരും (71), നീതി (66), വിശ്വാസം (62), പാപം (60), മരണം (42), ക്രിസ്തുവിൽ (33), ജഡം (20), കണക്കിടുക (19), ഒരു നാളുമരുത് (10).

Leave a Comment

Your email address will not be published. Required fields are marked *

7 + six =

error: Content is protected !!