മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (38)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (38)
പാ. വീയപുരം ജോർജ്കുട്ടി

14) ബഹുനിക്ഷേപവും അതിനോട് കൂടെ കഷ്ടതയും ഉള്ളതിനേക്കാൾ യഹോവാഭക്തിയോട് കൂടെ അല്പധനം ഉള്ളത് നല്ലത് (സദൃ : 15:16)
15) ന്യായരഹിതമായ വലിയ വരവിനേക്കാൾ നീതിയോടുള്ള അല്പം നല്ലത് (സദൃ : 16:8, സങ്കീ :37:16)
16) കലഹത്തോട് കൂടി ഒരു വീട് നിറയെ യാഗഭോജനത്തിലും സ്വസ്ഥയോട് കൂടി ഒരു കഷ്ണം കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലത് (സദൃ : 17:1, 15:17)
17) തന്റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ (സദൃ : 28:6, 19:1)
18) ദൂരത്തെ സഹോദരനിലും സമീപത്തെ അയല്കാരൻ നല്ലത് (സദൃ : 27:10)
19) രണ്ട് കൈയും നിറയെ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനേക്കാൾ ഒരു കൈ നിറയെ വിശ്രാമം അധികം നല്ലത് (സഭാ : 4:6-8)
20) പ്രബോധനം കൈകൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനേക്കാൾ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലൻ കൊള്ളാം (സഭാ : 4:13)
21) മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന് മുട്ടുള്ളവനെക്കാൾ ലഖുവായി മതിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവൻ സ്രേഷ്ഠനാകുന്നു (സദൃ : 12:9)
22) ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും ജിതമാനസൻ പട്ടണം പിടിക്കുന്നതിലും സ്രേഷ്ഠൻ (സദൃ : 16:32)
23) ഭോഷ്ക്ക് പറയുന്നവനെക്കാൾ ദരിദ്രൻ ഉത്തമൻ (സദൃ : 19:22)
24) മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലത് (സദൃ : 27:5)
25) ഒരു മനുഷ്യൻ നൂറ് മക്കളെ ജനിപ്പിക്കയും ഏറിയ സംവത്സരം ജീവിച്ചു ദീർഘായുസായിരിക്കുകയും ചെയ്തിട്ടും അവൻ നന്മ അനുഭവിച്ചു തൃപ്തനാകുകയും ഒരു ശവസംസ്‌കാരം പ്രാപിക്കാതെയും പോയാൽ ഗർഭം അലസിപ്പോയ പിണ്ഡം അവനെക്കാൾ നല്ലത് ( സദൃ : 6:3)
26) ഗർവ്വികളോട് കൂടെ കവർച്ച പങ്കിടുന്നതിനേക്കാൾ താഴ്മയുള്ളവരോട് കൂടെ താഴ്മയുള്ളനായിരിക്കുന്നത് നല്ലത് (സദൃ : 16:18,19)
27) നേർന്നിട്ട് കഴിക്കാതെയിരിക്കുന്നതിനേക്കാൾ നേരാതെയിരിക്കുന്നത് നല്ലത് (സഭാ : 5:5)
28) അഴലുന്നതിനേക്കാൾ വിവാഹം കഴിക്കുന്നത് നല്ലത് (1 കോരി : 7:9)
29) ഊമനായി ജീവനിൽ കടക്കുന്നത്, രണ്ട് കയ്യുള്ളവനായി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനേക്കാൾ നല്ലത് (മാർക്കോസ് : 9:43-47, മത്തായി :18:8)
30) തിന്മ ചെയ്തിട്ട് കഷ്ട്ടം സഹിക്കുന്നതിനേക്കാൾ നന്മ ചെയ്തിട്ട് കഷ്ട്ടം സഹിക്കുന്നത് ഏറ്റവും നല്ലത് (1 പത്രോസ് : 3:17)

31) ശണ്ഠ കൂടുന്ന സ്ത്രീയോട് കൂടെ പൊതുവീട്ടിൽ പാർക്കുന്നതിനേക്കാൾ മേല്പുരയുടെ ഒരു കോണിൽ പാർക്കുന്നത് നല്ലത് (സദൃ : 21:9, 25:24, 21:19, 27:15,16)
32) നീ കണ്ടിരുന്ന പ്രഭുവിന്റെ മുൻപിൽ നിനക്ക് താഴ്ച ഭവിക്കുന്നതിനേക്കാൾ ഇവിടെ കയറി വരിക എന്ന് നിന്നോട് പറയുന്നത് നല്ലത് (സദൃ : 25:6,7; ലൂക്കോസ് :14:10,11)
33) ‘നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തേക്കാൾ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനേക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽ കാവൽക്കാരനായിരിക്കുന്നത് എനിക്ക് ഏറെ ഇഷ്ട്ടം’ (സങ്കീ : 84:10)
34) പാട്ടോടെ ദൈവത്തെ സ്തുതിക്കുന്നതും സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തുന്നതും യഹോവയ്‌ക്ക് കാളയെക്കാളും കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകുന്നു (സങ്കീ : 69:30,31)
35) തങ്ങൾക്ക് ഏല്പിച്ചു കിട്ടിയ വിശുദ്ധ കല്പനയെ നീതിയുടെ വഴി അറിഞ്ഞ ശേഷം വിട്ടു കളയുന്നതിനേക്കാൾ അത് അറിയാതെയിരിക്കുന്നത് അവർക്ക് നന്നായിരുന്നു (2 പത്രോസ് 2:21)
36) സ്വർഗ്ഗീയം ഭൗതീകത്തെക്കാൾ നല്ലത് (എബ്രാ : 11:16)
37) വിരുന്ന് വീട്ടിൽ പോക്കുന്നതിനേക്കാൾ വിലാപഭവനത്തിൽ പോകുന്നത് നല്ലത് (സഭാ : 7:2)
38) ചിരിയേക്കാൾ വ്യസനം നല്ലത് (സഭാ : 7:3, മത്തായി :5:4, ലൂക്കോസ് :6:21,25)
39) വിട്ടു പിരിഞ്ഞു ക്രിസ്തുവിനോട് കൂടെയായിരിക്കുന്നത് അത്യുത്തമം (ഫിലി : 1:23)

Leave a Comment

Your email address will not be published. Required fields are marked *

5 × 4 =

error: Content is protected !!