‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (05)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (05)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

ഈ ലേഖനത്തിന് മുഖവരയും മൂന്ന് പ്രധാന ഭാഗങ്ങളും ഉപസംഹാരവുമാണുള്ളത്. ‘ദൈവനീതി’ യാണ് ലേഖന വിഷയം. (1:16,17) ഒന്നാം ഭാഗത്ത് (1-8) പാപത്തോടുള്ള ബന്ധത്തിൽ ദൈവനീതിയെ കുറിച്ച് പറയുന്നു. രണ്ടാം ഭാഗത്ത് (9-11) യിസ്രായേലിന്റെ വിളിയിൽ ദൈവനീതി എങ്ങനെ വെളിപ്പെടുന്നു എന്നും മൂന്നാം ഭാഗത്ത് (12-18) അനുദിന ക്രിസ്‍തീയ ജീവിതത്തിൽ ദൈവ നീതിയെക്കുറിച്ചുള്ള സ്ഥാനമെന്തെന്നും ചൂണ്ടി കാണിക്കുന്നു. ഒന്നാം ഭാഗം ഉപദേശപരവും രണ്ടാം ഭാഗം യുഗപരവും മൂന്നാം ഭാഗം പ്രയോഗികവുമാണ്. പൗലോസിന്റെ ലേഖനങ്ങളിലും ആദ്യം ഉപേദശം, പ്രായോഗിക നിർദേശങ്ങൾ എന്ന ക്രമമാണ് കാണുന്നത്. ഉപദേശമാകുന്ന അടിസ്ഥാനത്തിന്മേൽ ജീവിതമാകുന്ന മേൽപണി നടത്തുവാനാണ് ദൈവം കല്പിക്കുന്നത്.

യേശുക്രിസ്തുവിന്റെ മേലെഴുത്ത് മതഭാഷയായ എബ്രായ, സാഹിത്യ ഭാഷയായ ലാറ്റിൻ (റോമാ), എന്നീ മൂന്ന് ഭാഷകളിലായിരുന്നുവല്ലോ. റോമാലേഖനം ഇവരെയെല്ലാം ഉദ്ദേശിച്ചിട്ടുളത്താണ്. പൗലോസിന്റെ ഉപദേശങ്ങളുടെ അസ്ഥിവാരം ഇതായത് കൊണ്ട് ഈ ലേഖനത്തെ ലേഖനങ്ങളുടെ ഗണത്തിൽ ഒന്നാമതായി ചേർത്തിരിക്കുന്നു.
പൗലോസിന്റെ മറ്റ് ലേഖനങ്ങളും രോമാലേഖനവും തമ്മിൽ വ്യക്തമായ വ്യത്യാസം കാണാം. ഇത് ദൈവശാസ്ത്രപരമായ പൗലോസിന്റെ പ്രബന്ധമാണ്. മിക്കവാറും തന്റെ എല്ലാ ലേഖനങ്ങളിലും ആ സഭയെ ഭീഷണിപ്പെടുത്തുന്ന പെട്ടെന്നുണ്ടായ ചില ചുറ്റുപാടുകൾ, ചില പ്രശ്‍നങ്ങൾ, ചില തെറ്റുകൾ, ചില അപകടങ്ങൾ, ഇവയാണ് കൈകാര്യം ചെയുന്നത്. എന്നാൽ റോമാലേഖനമാകട്ടെ പെട്ടെന്നുണ്ടായ സാഹചര്യങ്ങളിൽ നിന്ന് തികച്ചും, സ്വതന്ത്രമായി, പൗലോസിന്റെ ദൈവശാസ്ത്രത്തിന്റെ ക്രമബദ്ധമായ വിശദീകരണമാണ്.

അദ്ധ്യായം 1
1:1-17
വേർതിരിച്ചു വിളിക്കപ്പെട്ട അപ്പോസ്തോലൻ. ഈ ലേഖനത്തിലും എഫെസ്യ ലേഖനത്തിലും തന്റെ പേരിനോട് ചേർത്ത് ആരുടേയും പേര് പറയുന്നില്ല. ഈ രണ്ട് ലേഖനങ്ങളിലും ഉപദേശ പ്രാധാന്യമുള്ളതാണ്. ‘വിളിക്കപ്പെട്ട’ എന്ന പദം ഈ ഭാഗത്ത് 3 പ്രാവശ്യം വരുന്നുണ്ട് (വാക്യം : 2, 3, 7)

Leave a Comment

Your email address will not be published. Required fields are marked *

3 × 1 =

error: Content is protected !!