മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (39)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (39)
പാ. വീയപുരം ജോർജ്കുട്ടി

10
പ്രായോഗിക ജീവിതം കുറ്റമറ്റതാക്കാൻ വേണ്ട സദ്‌വചനങ്ങളലും ആലോചനകളും

സദ്‌വചനങ്ങൾ
മനുഷ്യരുടെ സ്വഭാവത്തെ ക്രമീകരിച്ചു ദൈവത്തിന്റെയും സമൂഹത്തിന്റെയും മുൻപാകെ നല്ലവരാക്കി തീർക്കുവാൻ പര്യാപ്തമായ സദ്‌വചനങ്ങൾ, പല മാധ്യമങ്ങളിൽ നിന്നും സ്രേഷ്ടന്മാരായ പലരിൽ നിന്നും ലഭിച്ചത് പൊതുപ്രയോജനത്തിനായി ഇവിടെ രേഖപെടുത്തുന്നു. താങ്കൾ ദയവായി ഇത് ശ്രദ്ധയോടെ കൂടെ വായിക്കുകയും ഇതിൽ ഏതെങ്കിലും ജീവിതത്തിൽ ഇല്ലെങ്കിൽ വരും ദിനങ്ങളിൽ പകർത്തുവാൻ ഉത്സാഹിക്കുകയും ചെയ്യുനത് നല്ലതായിരിക്കും. അതിന് സർവ്വശക്തനായ ദൈവം സഹായിക്കട്ടെ.

1) ദൈവത്തിൽ നിന്ന് വാൻ കാര്യങ്ങളെ പ്രതീക്ഷിക്കുക. ദൈവത്തിന് വേണ്ടി ചെയ്യാവുന്നിടത്തോളം കാര്യങ്ങൾ പിറുപിറുപ്പ് കൂടാതെ സകല ഉത്സാഹത്തോടും സന്തോഷത്തോടും കൂടെ ചെയ്യുക.
2) ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്നവനാണ് സമ്പന്നൻ.
3) എല്ലാവരെയും സ്നേഹിക്കുക. ഏറ്റവും അടുത്ത് അറിയാവുന്നവരെ മാത്രം വിശ്വസിക്കുക.
4) എല്ലാ കാര്യത്തിലും ദൈവത്തിന്റെ കരം ദർശിക്കുവാൻ കഴിയുന്നവർക്ക് ഒന്നിലും പരാതിയില്ലാതെ സന്തോഷത്തോടെ ജീവിക്കുവാൻ കഴിയും.
5) കഴിവ് ഉന്നതസ്ഥാനത്തേക്ക് എത്തിച്ചേക്കാം; എന്നാൽ സ്വഭാവമാണ് അത് സ്ഥിരപ്പെടുത്തുന്നത്.
6) സംശയചിന്തകൾ വരുമ്പോൾ ദൈവാനുഗ്രഹങ്ങളെ എണ്ണുക.
7) കഷ്ടതയുടെ മൂശയിൽകൂടെയാണ് ഒരു ഭക്തന്റെ ഉത്ഭവം.
8) ദൈവീകാനുഗ്രഹങ്ങൾ പ്രാർത്ഥന എന്ന താക്കോൽ കൊണ്ട് തുറന്ന് അവകാശമാക്കാം.
9) സ്വർഗ്ഗം തുറക്കുന്ന താക്കോലും സാത്താൻ നടുങ്ങുന്ന ആയുധവും പ്രാർത്ഥന മാത്രമാണ്.
10) വിശ്വാസം തഴച്ചു വളരുന്നത് ജീവിതത്തിൽ വരുന്ന ശോധനയിൽ കൂടെയാണ്.
11) രഹസ്യപ്രാർത്ഥനയാണ് പരസ്യ ശുശ്രുഷയുടെ ബലം.
12) സുഖകരമായ കിടക്ക വിടാതെ ശക്തമായ പ്രാർത്ഥന സാദ്ധ്യമല്ല.
13) പ്രസംഗിക്കുന്നവനെ ലോകം അറിയും; പ്രാർത്ഥിക്കുന്നവനെ ദൈവം അറിയും.
14) ക്ഷമിക്കുന്നത് നല്ലത് തന്നെ; എന്നാൽ മറക്കുന്നതാണ് ഏറ്റവും ഉചിതം.
15) തെറ്റ് ചെയ്തിട്ട് ഭയപെടുന്നതിനേക്കാൾ ഭയം കൊണ്ട് തെറ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.
16) ചെയ്ത തെറ്റിനെക്കുറിച്ച് കുറ്റബോധം ഉണ്ടെങ്കിൽ പ്രതീക്ഷയ്ക്ക് വഴിയുണ്ട്, യഥാസ്ഥാനപ്പെടുവിൻ.
17) ചെളിയിൽ ചവുട്ടിയശേഷം കാല് കഴുകുന്നതിനേക്കാൾ ചെളിയിൽ ചവുട്ടാതെ ഒഴിഞ്ഞു പോകുന്നത് ഏറെ നല്ലത്.
18) മോശമായ കൂട്ട് കെട്ടിനേക്കാൾ ഏകാന്തതയാണ് നല്ലത്.
19) ജ്ഞാനിയോട് കൂടെ നടക്ക; നീയും ജ്ഞാനിയാകും.
20) ഗുണദോഷങ്ങൾ നിരസിക്കുന്നവൻ തന്നിഷ്ടക്കാരൻ; അവന്റെ ജീവിതം പരാജയമായിരിക്കും.
21) നന്നാക്കുവാൻ ആഗ്രഹിക്കുന്നവന് ഒരു ചൊല്ല് മാത്രം മതി; എന്നാൽ നശിക്കുവാൻ തീരുമാനിച്ചവനെ ഒരു പുന്നമരത്തിന്റെ മുഴുവൻ കൊമ്പുകൾ വെട്ടി അടിച്ചത് കൊണ്ടും പ്രയോജനമില്ല.
22) ഒരുവൻ ആരെന്ന് തിരിച്ചറിയണമെങ്കിൽ അവന്റെ സ്നേഹിതൻ ആരെന്ന് മനസ്സിലാക്കിയാൽ മതി.
23) വിജങ്ങൾ ആഘോഷിക്കുവാനും പരാജയങ്ങൾ പഠിക്കുവാനുള്ളതുമാണ്.
24) ജീവിതം ഒരു സൂപ്പർ മാർക്കറ്റാണ്. കാണുന്നതെല്ലാം വാങ്ങിക്കുകയല്ല, നമുക്ക് ആവശ്യമുള്ളത് കണ്ടെത്തി വാങ്ങിക്കുകയാണ് വേണ്ടത്.
25) ‘ഞാൻ എന്തോ ഏതോ ആയി’ എന്ന് ഭാവമുള്ളവനെ കുറിച്ച് പ്രതീക്ഷയ്ക്ക് വകയില്ല.

Leave a Comment

Your email address will not be published. Required fields are marked *

16 − 13 =

error: Content is protected !!