‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (06)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (06)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

ഇതിൽ ആദ്യത്തേത് അപ്പോസ്തോലൻ എന്ന നിലയിൽ തനിക്ക് ലഭിച്ച വിളിയുടെ കാര്യവും ഒടുവിലത്തേത് രണ്ടും സകലർക്കും ലഭിച്ച വിളിയുടെ കാര്യവുമാണ്. പഴയനിയമത്തിൽ ദൈവത്തിന്റെ വിളി കേട്ടവരും അനുസരിച്ചവരുമായ മഹാന്മാരെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഉദ്ദാ : അബ്രഹാം (ഉല്പ : 12:1-3), മോശ (പുറ : 3:10), യെശയ്യാവ്‌ (യെശ : 6:8,9), യിരെമ്യാവ്‌ (യിര : 1:4,5), ദൈവം വിളിച്ചവരുടെ ഉന്നതശ്രേണിയിൽ പെട്ടവനാണ് പൗലോസ് എന്ന് ഈ പദം വ്യക്തമാക്കുന്നു.
‘വിളിക്കപ്പെട്ട’ എന്നതിന്റെ മൂലപദം സൂചിപ്പിക്കുന്നത് പൗലോസിന്റെ അപ്പോസ്തോലത്തിലേക്കുള്ള വിളിയുടെ നിമിഷം, കാലത്തിൽ പ്രത്യേകം കുറിക്കാൻ കഴിയുകയില്ല എന്നാണ്; ‘പൗലോസ് അപ്പോസ്തോലനല്ലായിരുന്ന ഒരു കാലം നിത്യതയിൽ ഇല്ലായിരുന്നു എന്നാണ്. ദൈവം നിത്യതയിലേ അവനെ വേർതിരിച്ചു (ഗലാ : 1:15,16) തന്റെ മാനസാന്തര സന്ദർഭം അത് വെളിപ്പെട്ടു (അപ്പൊ : 9:15, 26:16)
പൗലോസിന് ജനനവശാൽ ലഭിച്ച ഔന്നത്യങ്ങൾ (ഫിലി : 3:5,6) അപ്പോസ്തോല ശുശ്രുഷയ്ക്കായി ദൈവം മുന്നൊരുക്കിയവയായിരുന്നു. പൗലോസ് പന്തിരുവരിൽപ്പെട്ടവൻ അല്ലായിരുന്നുവെങ്കിലും അപ്പോസ്തോലന്റെ സകല യോഗ്യതകളും തനിക്കുണ്ടായിരുന്നു. അവൻ കർത്താവിനെ കണ്ടിട്ടുണ്ട് (1 കോരി : 9:1) യേശുക്രിസ്തുവിൽ നിന്നും പിതാവായ ദൈവത്തിൽ നിന്നുമാണ് താൻ മഹാനിയോഗം പ്രാപിച്ചത് (ഗലാ : 1:1, അപ്പോസ്തോല : 9:15, 26:15-19)
അപ്പോസ്തോലന്റെ ലക്ഷണങ്ങൾ തന്നിലുണ്ടായിരുന്നു. (2 കോരി : 12:12)

Leave a Comment

Your email address will not be published. Required fields are marked *

two + 17 =

error: Content is protected !!