മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (40)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (40)
പാ. വീയപുരം ജോർജ്കുട്ടി

26) നാം സുരക്ഷിത സ്ഥാനത്തു എത്തി ചേർന്നു എന്ന ചിന്ത നമ്മുടെ വളർച്ചയെ ഇല്ലാതാക്കും.
27) ആരോഗ്യം മുഴുവൻ കളഞ്ഞു പണം ഉണ്ടാക്കും; എന്നാൽ പണം മുഴുവൻ കളഞ്ഞു ആരോഗ്യം നിലനിർത്താൻ ശ്രമിക്കും.
28) ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഇത് ഞാൻ എന്തിന് വേണ്ടിയാണ് കഴിക്കുന്നത് എന്ന് സ്വയം ചോദിച്ചാൽ അധിക ഭക്ഷണം ഉപയോഗിക്കാതെ നിയന്ത്രിക്കാം.
29) തന്നെ കുറിച്ച് തന്നെ വളരെ കൂടുതൽ സംസാരിക്കുന്നവനാണ് ഏറ്റവും വലിയ നുണയൻ.
30) മറ്റൊരാളുടെ കാര്യം നിന്നോട് കുശുകുശുക്കുന്നവൻ നിന്നെ കുറിച്ചും കുശുകുശുക്കും എന്ന് ഓർമ്മ വേണം.
31) ഒരു രഹസ്യം അറിയുവാൻ ശ്രമിക്കാതെയിരിക്കുന്നതാണ് ബുദ്ധി; എന്നാൽ അത് പുറത്തു പറയാതിരിക്കുന്നത് മാന്യതയും.
32) സ്ത്രീയെ സുന്ദരിയാക്കുന്നത് ദൈവവും, എന്നാൽ കൃത്രിമമായി അതിസുന്ദരിയാക്കുന്നത് പിശാചും.
33) നിത്യമരണം ആഗ്രഹിക്കുന്നുവെങ്കിൽ നീ നിനക്കായി ജീവിക്കുക; നിത്യജീവൻ ആഗ്രഹിക്കുന്നുവെങ്കിൽ ദൈവത്തിനായി ജീവിക്കുക.
34) ആറ്റുമീനിന് ആറ് സുഖം, ചേറ്റു മീനിന് ചേറ്‍ സുഖം, പറവയ്ക്ക് ആകാശം സുഖം, വന്യമൃഗങ്ങൾക്ക് കാട് സുഖം, ജഡികന് കമ്മറ്റിയും ജനറൽ ബോഡിയും സുഖം, ആത്മികന് ആത്മീയാരാധന സുഖം.
35) നിങ്ങൾ ഒരു ദാനം കൊടുത്താൽ ഒരിക്കലും അത് ഓർക്കരുത്; എന്നാൽ നിങ്ങൾക്ക് ഒരു ദാനം ലഭിച്ചാൽ ഒരിക്കലും അത് മറക്കരുത്.
36) നിങ്ങളുടെ സമ്പത്തു നിങ്ങളുടേതാണെങ്കിൽ. എന്ത് കൊണ്ട് മരണാനന്തരം മറുലോകത്തേക്ക് അത് കൊണ്ട് പോകുന്നില്ല ?
37) ദൈവം മനുഷ്യന് ഒരു വായും രണ്ട് ചെവികളുമാണ് തന്നിരിക്കുന്നത്; ആയതിനാൽ കുറച്ചു സംസാരിക്കുകയും കൂടുതൽ കേൾക്കുകയും ചെയ്യണം.
38) ഒരു കാര്യത്തിന്റെ സത്യാവസ്ഥ ഗ്രഹിക്കാതെ കേൾക്കുന്ന കാര്യങ്ങൾ പരത്തരുത്.
39) നിനക്ക് കെടുത്തുവാൻ കഴിയാത്ത തീ കത്തിക്കരുത്.
40) മലർന്ന് കിടന്ന് തുപ്പിയാൽ അത് നമ്മിലേക്ക് തന്നെ തിരിച്ചു വരും എന്ന് ഓർമ്മ വേണം.
41) നാം കുഴിക്കുന്ന കുഴിയിൽ നാം തന്നെ വീഴും എന്നുള്ള യാഥാർഥ്യം അറിയാതിരിക്കരുത്.
42) ഒരാൾക്ക് ഗുണം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ദോഷം ചെയ്യാതിരിക്കുന്നതാണ് നല്ലത്.
43) നീ ചെയുന്നത് നല്ലതാണോ തീയതാണോ എന്ന് ദൈവവചനമാകുന്ന ഉരകല്ലിൽ ഉരച്ചു ശോധന ചെയ്യണം.
44) മറ്റുള്ളവന്റെ ഉയർച്ചയിൽ അസൂയപ്പെടാതെ സന്തോഷിക്കണം.
45) നിന്റെ മനസാക്ഷി തെറ്റാണെന്ന് ബോധ്യം വരുത്തുന്ന കാര്യങ്ങൾ മനസാക്ഷിയെ വഞ്ചിച്ചു നല്ലതാണെന്ന് കാണരുത്.
46) നമുക്ക് പലരെയും വഞ്ചിക്കാം, എന്നാൽ ദൈവത്തെയും നമ്മുടെ മനഃസാക്ഷിയെയും വഞ്ചിക്കുവാൻ കഴിയുകയില്ല.
47) നിന്നെക്കാൾ ഉയർച്ചയുള്ളവനെ നോക്കി തുലനം ചെയ്താൽ ഫലം നിരാശയും നിന്നെക്കാൾ താഴ്ചയുള്ളവനെ നോക്കി തുലനം ചെയ്താൽ സംതൃപ്തിയും ലഭിക്കും.
48) ശത്രുവിന്റെ വീഴ്ചയിൽ സന്തോഷിക്കരുത്; അവന് ആപത്തു വരുമ്പോൾ പരിഹസിക്കരുത്.
49) നഷ്ടപ്പെടുത്തിയ സമയവും എയ്ത അമ്പും പറഞ്ഞ വാക്കുകളും തിരിച്ചെടുക്കുവാൻ കഴിയുകയില്ല.
50) ജീവിതത്തിലെ 90 % (തൊണ്ണൂറ് ശതമാനം) ഉരസലുകളും ഉണ്ടാകുന്നത് നാം സംസാരിക്കുന്ന ശബ്ദത്തിന്റെ രീതി കാരണമാണ്.

Leave a Comment

Your email address will not be published. Required fields are marked *

sixteen + ten =

error: Content is protected !!