മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (41)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (41)
പാ. വീയപുരം ജോർജ്കുട്ടി

51) നിന്റെ കണ്ണ് കാണുന്നതിന്റെ എല്ലാം പിന്നാലെ ഹൃദയത്തെ വിട്ട് കൊടുക്കാതെ നിയന്ത്രിച്ചാൽ നിനക്ക് ആത്മികനായി ജീവിക്കാം.
52) ശരിയെന്ന് തോന്നുന്നത് ചെയ്യാതിരിക്കുന്നത് ധൈര്യമില്ലായ്മയും ആദർശമില്ലായ്മയും ആണ്.
53) മനുഷ്യൻ ഉയർത്തിയാൽ അവന്റെ കൈകൾ തളരുമ്പോൾ താഴെയിടും, നിശ്ചയം. എന്നാൽ ദൈവം അങ്ങനെ ചെയ്യുകയില്ല. അവന്റെ ഭുജം ബലമുള്ളതാണ്.
54) ഹോശന്നാ കേൾക്കുമ്പോൾ നിഗളിക്കരുത്; അതിന്റെ അപ്പുറത്തു ‘ക്രൂശിക്ക’ എന്ന ശബ്ദവും കേൾക്കേണ്ടി വരും.
55) പരീക്ഷ ഇല്ലാതെ വിജയം നേടുവാൻ കഴിയുകയില്ല.
56) ഒരായിരം പേരെ ഒരായിരം യുദ്ധത്തിൽ ജയിക്കുന്നതിനേക്കാൾ സ്വയം ജയിക്കുന്നതാണ് ഏറ്റവും വലിയ ജയം.
57) നാം വിതയ്ക്കുന്നത് മാത്രമേ നമുക്ക് കൊയ്യുവാൻ കഴിയുകയുള്ളൂ എന്ന് അറിഞ്ഞിരിക്കണം.
58) ആവശ്യം സൃഷ്ടിയുടെ മാതാവാണ്.
59) മറ്റുള്ളവരെ നമ്മെക്കാൾ സ്രേഷ്ട്ടന്മാർ എന്ന് എണ്ണണം.
60) തനിച്ചിരിക്കുമ്പോൾ ഹൃദയവും സമൂഹത്തിൽ ഇരിക്കുമ്പോൾ നാവും സൂക്ഷിക്കുക.
61) തലമുടി തലയിൽ ഇരിക്കുമ്പോൾ മാനം, എന്നാൽ ഭക്ഷണത്തിൽ കിടന്നാൽ അപമാനം; നാം നിലവിട്ട് ഇടപെടരുത്.
62) വായിക്കുന്നതല്ല, പിന്നെയോ ഓർമിച്ചുവയ്ക്കുന്നതാണ് നമ്മെ വിജ്ഞാനികളാക്കുന്നത്.
63) ‘അവസരങ്ങൾ ലഭിക്കുന്നില്ല’ എന്ന് പറഞ്ഞു മഹാന്മാർ പരാതിപ്പെടാറില്ല.
64) ദൈവത്തിലല്ലാതെ മനുഷ്യരിൽ അന്ധമായി ആശ്രയിക്കരുത്.
65) നാം സ്വയമായി നേടുന്നതല്ല, പിന്നെയോ മറ്റുള്ളവർക്ക് കൊടുക്കുന്നതാണ് മഹത്വം.
66) നിങ്ങൾക്ക് ചെയ്യുവാൻ സാധിക്കാത്ത പ്രവർത്തി ഏറ്റെടുക്കരുത്; ഏറ്റെടുക്കുന്ന പ്രവർത്തി ഭംഗിയായി ചെയ്ത് തീർക്കുകയും വേണം.
67) സമ്മേളനങ്ങൾക്ക് ചെന്ന് പ്രധാന ഇരിപ്പിടത്തിൽ കയറിയിരിക്കരുത്; സംഘാടകർ വന്ന് മാറിയിരിക്കുവാൻ പറഞ്ഞാൽ അത് അപമാനം.
68) ഒറ്റയ്ക്ക് കാര്യങ്ങളെല്ലാം ചെയ്യുന്നവനല്ല യാതാർത്ഥ ലീഡർ; പത്തു പേരെ കൊണ്ട് അത് ചെയ്യിക്കുന്നവനാണ്.
69) കലഹത്തോട് കൂടി ഒരു വീട് നിറയെയുള്ള മൃഷ്ട്ടാനത്തേക്കാൾ സ്വസ്ഥതയോട് കൂടിയുള്ള ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലത്.
70) സന്തുഷ്ട ഹൃദയം നല്ലൊരു ഔഷധമാകുന്നു.
71) തക്ക സമയത്ത് പറഞ്ഞ വാക്ക് വെള്ളിത്താലത്തിൽ പൊൻ നാരങ്ങ പോലെ
72) കൂട്ടുകാരൻ നിന്നെ കൊണ്ട് മടുത്തു നിന്നെ വെറുക്കാതിരിക്കേണ്ടതിന് അവന്റെ വീട്ടിൽ കൂടെ കൂടെ ചെല്ലരുത്.
73) തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ വഴിയേ പോകുന്ന നായുടെ ചെവിക്ക് പിടിക്കുന്നവനെ പോലെ
74) മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലത്
75) നാശത്തിന് മുൻപേ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന് മുൻപേ താഴ്മ.
76) ആത്മ സംയമനം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞു കിടക്കുന്ന പട്ടണം പോലെയാകുന്നു.

Leave a Comment

Your email address will not be published. Required fields are marked *

four − 1 =

error: Content is protected !!