‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (07)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (07)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

യേശുക്രിസ്തുവിന്റെ വെളിപ്പാടിനാൽ സുവിശേഷത്തിന്റെ പരിജ്ഞാനം തനിക്ക് ലഭിച്ചിരിക്കുന്നു. (ഗലാ : 1:11, 12, 15, 16) ഇങ്ങനെ ദൈവത്താൽ വേർതിരിച്ചു വിളിക്കപെട്ടവൻ ഒടുവിൽ ദൈവാജ്ഞ പ്രകാരം മനുഷ്യരാൽ ചരിത്രപരമായി വേർതിരിച്ചു വിളിക്കപ്പെട്ടു (അപ്പോസ്‌ : 13:2) സുവിശേഷത്തിനായി ഇറങ്ങുന്ന ഓരോരുത്തരും തങ്ങളുടെ വിളിയെ കുറിച്ച് നിർണ്ണയമുള്ളവരായിരിക്കണം.
ദൈവത്തിന്റെ സുവിശേഷത്തിനായി വേർതിരിക്കപ്പെട്ടവൻ അപ്പോസ്തോലസ്ഥാനത്തേക്ക് തന്നെ വിളിച്ചതിൽ ദൈവത്തിന്റെ ഉദ്ദേശമെന്തെന്ന് ഇവിടെ പറയുന്നു. അത് സുവിശേഷം പ്രസംഗിക്കുക എന്നതായിരുന്നു. സുവിശേഷം ദൈവത്തിന്റെ സുവിശേഷമാണ്. ദൈവത്തിന്റെ സുവിശേഷം എന്ന് പറഞ്ഞിരിക്കയാൽ അതിന്റെ ഉറവിടവും സത്തയും ദൈവമാണ് എന്ന് സിദ്ധിക്കുന്നു. ദൈവം ലോകത്തെ സ്നേഹിച്ചു. തന്റെ പുത്രനെ ഈ ലോകത്തിലേക്ക് അയയ്ച്ചു. ദൈവം ഈ സുവിശേഷത്തിലേക്ക് നമ്മെ നടത്തി. എല്ലാം ദൈവമത്രേ. സുവിശേഷ പ്രസംഗം എന്ന പ്രവർത്തിയേക്കാൾ സുവിശേഷ സന്ദേശം എന്നതിനാണ് ഇവിടെ കൂടുതൽ ഊന്നൽ കൊടുത്തിരിക്കുന്നത്. യേശുക്രിസ്തുവിനെയും അവൻ നിവർത്തിച്ച വേലയെയും കുറിച്ച് ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഉപദേശങ്ങളാണ് സുവിശേഷം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. സുവിശേഷം ദൈവത്തിന്റെ സുവിശേഷം ആയിരിക്കുന്നത് പോലെ പുത്രന്റെ സുവിശേഷവും അത് പൗലോസിന് സുവിശേഷ ഘോഷണമായിരുന്നു ഏക ഉദ്യോഗം.
സുവിശേഷത്തിനായി വേർതിരിക്കപ്പെട്ട പൗലോസ് സ്വാഭാവികമായും സുവിശേഷ വാഹിയായിരുന്നു. ഏത് വിശ്വസിക്കും സുവിശേഷത്തിനായി വേർതിരിക്കാൻ കഴിയും. കർഷകനോ, ഉദ്യോഗസ്ഥനോ, ബിസിനസ്‌കാരനോ, ആരുമാകട്ടെ, തങ്ങളുടെ ആദായം കൊണ്ട് നേരിട്ടോ അഥവാ ഒരു പ്രതിപുരുഷൻ മൂലമോ സുവിശേഷത്തിനായി പ്രവർത്തിക്കാവുന്നതാണ്.
ഓരോ വ്യക്തിയും ഏതെങ്കിലും ഒന്നിനായി പ്രതിഷ്ഠിക്കപ്പെട്ടവനായിരിക്കും. അവന്റെ പ്രതിഷ്ട അവന്റെ സ്വഭാവത്തെ രൂപപ്പെടുത്തും. ലോകത്തിനായി പ്രതിഷ്ഠിച്ചവൻ ഹൃദയശുദ്ധിയുള്ളവനായി തീരുകയും അങ്ങനെ ദൈവത്തെ കാണുകയും ചെയ്യും. ക്രിസ്തുവിനായി പ്രതിഷ്ഠിക്കപ്പെട്ടവൻ ക്രിസ്തു തുല്യനായി തീരും.

Leave a Comment

Your email address will not be published. Required fields are marked *

5 × 4 =

error: Content is protected !!