‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (08)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (08)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

ഈ സുവിശേഷം വിശുദ്ധരേഖകളിൽ മുമ്പുകൂട്ടി വാഗ്ദത്തം ചെയ്തിരുന്നതാണ്. വിശുദ്ധരേഖകൾ എന്നത് പഴയനിയമ തിരുവെഴുത്തുകളെ കാണിക്കുന്നു. തിരുവെഴുത്തുകൾ ആത്മനിശ്വസ്തമായ ദൈവവചനമാണ്. മുഴു പഴയനിയമവും വാഗ്ദത്ത മിശിഹായെ കുറിച്ച് പ്രവചിക്കുന്ന ഐക്യ രൂപമുള്ള പ്രവചന ഗ്രന്ഥമാണ്. ഓരോ പഴയനിയമ പേജിലും കൂടെ കടന്നു പോകുന്ന ഒരു ചുവപ്പ് ചരടുണ്ട്. അത് പുതിയനിയമത്തിൽ അനേകരുടെ പാപമോചനത്തിനായി ചൊരിയുന്ന ക്രിസ്തുവിൻ രക്തമാണ്. ഓരോ പഴയനിയമ പ്രവചനത്തിന്റെയും ആത്യന്തിക നിവൃത്തിയും ലക്ഷ്യവും പുതിയനിയമത്തിലെ ക്രിസ്തുവിൽ കണ്ടെത്തുന്നു.
ക്രിസ്തുവിനെ പ്രവാചകൻ എന്ന നിലയിൽ ആവ : 18:18 ലും പുരോഹിതൻ എന്ന നിലയിൽ 1 സമു :2:36 ൽ രാജാവായി 1 ദിന :17:11-14 ലും കാണുന്നു. യെശ : 53, സങ്കീ : 22, സെഖ : 9:9, 11:12,13.
മുതലായവ അവന്റെ കഷ്ടാനുഭവങ്ങളുടെ വിവരണങ്ങളാണ്. സുവിശേഷം എന്ന വാക്ക് ഇത് കൂടാതെ 12 പ്രാവശ്യം കൂടെ ഈ ലേഖനത്തിൽ കാണാം : നോക്കുക 1:10,15,16; 2:16; 10:15,16; 11:28; 15:15,19, 20, 29; 16:25.
ഇവിടെ പ്രവാചകന്മാർ എന്ന് കാണുന്നത് പ്രവാചക ഗണത്തിൽ അറിയപ്പെടുന്നവർ മാത്രമല്ല, മോശ ദാവീദ് മുതലായവരെയും ഉൾകൊള്ളുന്നു. എബ്രാ : 1:1,2 നോക്കുക.
സുവിശേഷത്തിന്റെ വിഷയം ക്രിസ്തു തന്നെയാണ്. കേവലം ക്രിസ്തുവിന്റെ മരണപുനരുത്ഥാനങ്ങൾ മാത്രമല്ല ക്രിസ്തു തന്നെയാണ്. ‘ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു (1 കോരി :1:23, ഫിലി :1:18)’ ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ട് ഉയർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊള്ളുക. അതാകുന്നു എന്റെ സുവിശേഷം (2 തിമോ :2:8)
ക്രിസ്ത്യാനിത്വം ക്രിസ്തുവാണ്. ഒരു മുഹമ്മദീയനിലോ ബുദ്ധമതകാരനിലോ മറ്റേതെങ്കിലും മതവിശ്വാസിയിലോ നിന്ന് വ്യത്യസ്തമായി ഒരു ക്രിസ്ത്യാനി, തന്റെ മതം, ക്രിസ്തുവിന്റെ ആളത്വം, ശുശ്രുഷ ഇന്നുള്ള ദൈവീകശക്തി എന്നിവയിൽ കേന്ദ്രീകരിക്കുന്നു.
‘യേശുക്രിസ്തുവിന്റെ ദാസനുമായ പൗലോസ്’ ദാസൻ (daulose) എന്നതിന് അടിമ എന്നർത്ഥം. പൗലോസ് ഈ അഭിധാനം സസന്തോഷം സ്വീകരിച്ചു (ഗലാ : 1:10, തീത്തോസ് :1:1) സ്നേഹത്തിൽ ആജീവനാന്തം യജമാനനോട് ബന്ധിക്കപ്പെട്ടിരിക്കുന്ന പഴയനിയമ ദാസന്റെ ചിത്രം (exo : 21:3-6) ഇതെഴുതുമ്പോൾ പൗലോസിന്റെ ചിന്തയിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

15 − 14 =

error: Content is protected !!