മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (42)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (42)

പാ. വീയപുരം ജോർജ്കുട്ടി

ജ്ഞാനത്തിന്റെ ലക്ഷണങ്ങൾ

ജ്ഞാനം തങ്കവും സമ്പാദിക്കുന്നതിനേക്കാളും (സദൃ : 3:13, 14; 16:16), മുത്തിനെക്കാളും (സദൃ : 8:11), യുദ്ധായുധങ്ങളെക്കാളും (സഭാ : 9:18), ബലത്തേക്കാളും (സഭാ : 9:16) നല്ലത്.

യഹോവയായ ദൈവം ജ്ഞാനം നൽകുന്നു (സദൃ: 2:6) ഒരാൾക്ക് ജ്ഞാനം കുറവാകുന്നുവെങ്കിൽ ദൈവത്തോട് യാചിക്കട്ടെ; അപ്പോൾ അവന് ലഭിക്കും (യാക്കോബ് : 1:5)

ശലോമോനും (1 രാജ : 3:5-13) ബെസലേലിനും (പുറ : 31:1-6) യഹൂദബാലന്മാർക്കും (ദാനീ : 1:17) ഇപ്രകാരം ജ്ഞാനം ലഭിച്ചു. വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം അറിവ് നേടുക എന്നുള്ളതാണ്. മനുഷ്യന്റെ സംസ്കാരത്തെ വളർത്തുക; കൂടാതെ സാംസ്കാരികമൂല്യങ്ങളെ വികസിപ്പിച്ചു വസ്തുതകളെ കൈകാര്യം ചെയ്യുവാനുള്ള കഴിവിനെ വളർത്തി ഭവനത്തിനും സഭയ്ക്കും സമൂഹത്തിനും രാജ്യത്തിനും പ്രയോജനമുള്ളവനാക്കിത്തീർക്കുക അല്ലെങ്കിൽ ഒരു വ്യക്തിയെ സാഹചര്യത്തിനനുസരിച്ച് ജീവിക്കുവാൻ പ്രാപ്തനാക്കി എല്ലാ തലങ്ങളിലും പക്വതയാർജ്ജിച്ചു സമഗ്രമനുഷ്യനായി (മാനസിക, ശാരീരിക, ആത്മീക, ബൗതീക) ഉയർച്ച പ്രാപിക്കുക എന്നതാണ് വിദ്യാഭ്യാസം കൊണ്ട് നാം നേടേണ്ടത്.

വിശുദ്ധ ബൈബിൾ ജ്ഞാനത്തിന്റെ ലക്ഷണങ്ങൾ വിവരിക്കുന്നുണ്ട്. ജ്ഞാനമുള്ള എല്ലാവരിലും ഈ ഗുണവിശേഷണങ്ങൾ ഉണ്ടായിരിക്കും :

1) ദോഷം അകറ്റി നടക്കുന്നു (സദൃ : 14:16)
2) കീഴെയുള്ള പാതാളത്തെ ഒഴിഞ്ഞു ഉയരത്തിലേക്ക് യാത്ര ചെയ്യുന്നു (സദൃ : 15:24)
3) ദൈവത്തിന്റെ നാമത്തെ (ദൈവത്തെ) ഭയപ്പെടുന്നു (മീഖാ : 6:9)
4) യഹോവാഭക്തിയുള്ളവരായിരിക്കും (സദൃ : 1:7, 9:10, സങ്കീ :12:1, യാക്കോബ് : 1:26,27, ഇയ്യോബ് :1:1)
5) പരിജ്ഞാനം ഉള്ളവരായിരിക്കും (സദൃ : 18:15, ഫിലി :3:16, 2 പത്രോസ് :1:5,6)
6) കൂടുതൽ കേൾക്കുവാൻ താല്പര്യം കാണിക്കും (സദൃ : 1:5)
7) മാതാപിതാക്കന്മാരെ സന്തോഷിപ്പിക്കും (സദൃ : 10:1, 15:20)
8) ഭാവിക്ക് വേണ്ടി കരുതുന്നു (സദൃ : 10:5, 21:20, 1 തിമോ :5:8)
9) ശാസന ഇഷ്ട്ടപെടുന്നു (സദൃ : 9:8,9, 21:11, 19:25)
10) കല്പനകളെ സ്വീകരിക്കുന്നു (സദൃ : 10:8)
11) നാവിനെ നിയന്ത്രിക്കുന്നു (സദൃ : 10:19, 15:2,7; 17:27,28; 29:11; യാക്കോബ് : 1:26)
12) ആലോചന കേട്ട് അനുസരിക്കുന്നു (സദൃ : 12:15)
13) മറ്റുള്ളവരുടെ കോപം ശമിപ്പിക്കുന്നു (സദൃ : 29:8; 16:14)
14) കുളിർമയായി സംസാരിക്കുന്നു (സദൃ : 12:18)
15) ബഹുമാനത്തെ അവകാശമാക്കും (സദൃ : 3:35)
16) ലഹരി പദാർത്ഥങ്ങൾ ഉപേക്ഷിക്കുന്നു (സദൃ : 20:1)
17) ജ്ഞാനിയായവൻ ഹൃദയങ്ങളെ (ആത്മാക്കളെ) നേടുന്നു (സദൃ : 11:30)
18) സൗമ്യത ഉള്ളവരായിരിക്കും (യാക്കോബ് : 3:13)

ലൂസിഫർ തന്റെ ജ്ഞാനത്തെ വഷളാക്കി (യെഹെ : 28:17, 12). ശലോമോൻ തനിക്ക് ലഭിച്ച ദൈവീക ജ്ഞാനത്തിൽ നിലനിൽക്കാതെ സൂര്യന് കീഴെയുള്ള ജ്ഞാനത്തെ വലുതായി കണ്ടു. (1 രാജ :4:29,30; സഭാ :1:14, 2:17, 9:9). ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രെ. (1 കോരി :3:18,19). ജ്ഞാനി തന്റെ ജ്ഞാനത്തിൽ പ്രശംസിക്കരുത്. (യിരെ : 9:23)

സംസാരത്തിൽ ശ്രദ്ധിക്കേണ്ട പതിനഞ്ചു കാര്യങ്ങൾ :
1) മിതമായ ശബ്ദത്തിൽ സംസാരിക്കുക.
2) മുഖത്ത് നോക്കി സംസാരിക്കുക.
3) വലിച്ചു നീട്ടാതെ പറയുക.
4) ബഹളം കൂട്ടി ധൃതിയിൽ പറയാതിരിക്കുക.
5) വിഷയത്തിനനുസരിച്ചുള്ള ശരീരഭാഷയോട് കൂടി പറയുക.
6) സ്വന്തം കാര്യം മാത്രം സംസാരിച്ചുകൊണ്ടിരിക്കരുത്.
7) അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കുവാൻ ശ്രമിക്കരുത്.
8) നല്ല കേൾവിക്കാരനായിരിക്കുക.
9) വിമർശിച്ചു മാത്രം സംസാരിക്കരുത്.
10) മേല്കോയ്മഭാവം പുലർത്തരുത്.
11) സന്ദർഭോചിതമായി നിർദോഷമായ നർമ്മം നൽകാം.
12) ഉചിതം എന്ന് തോന്നുമ്പോൾ മൗനം പാലിക്കുക.
13) വാഗ്വാദങ്ങൾക്ക് വഴി മരുന്നിടരുത്.
14) സ്ഥാനവും പ്രായവും നോക്കി പേര് വിളിച്ചു സംസാരിക്കുക.
15) ആത്മാർത്ഥതയും സത്യസന്ധതയും പുലർത്തുക.

(കടപ്പാട്)

Leave a Comment

Your email address will not be published. Required fields are marked *

fourteen + 4 =

error: Content is protected !!