‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (10)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (10)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

മിശിഹാ പൂർണ്ണ ദൈവമായിരിക്കുമ്പോൾ തന്നെ പൂർണ്ണ മനുഷ്യനും ആയിരിക്കേണം (എബ്രാ : 2:14,15) അപ്പോസ്തോലനായ യോഹന്നാൻ ക്രിസ്തുവിനെ ;ജഡത്തിൽ വന്നവൻ’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു (2 ജോൺ 7) റോമ : 9:5, ജോൺ : 1:14
‘മരിച്ചിട്ട് ഉയർതെഴുനേല്ക്കയാൽ വിശുദ്ധിയുടെ ആത്മാവ് സംബന്ധിച്ച് ദൈവപുത്രൻ എന്ന് ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവൻ ഇത് അവന്റെ ദൈവത്വത്തെ കാണിക്കുന്നു. ക്രിസ്തു ദൈവപുത്രന് എന്ന് 7 പ്രാവശ്യം ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്നു. ‘ദൈവപുത്രൻ’ എന്ന പദം പല അർത്ഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
1) ഒരു ഭൗമീക പിതാവിനെ കൂടാതെ ദൈവത്താൽ സൃഷ്ടിക്കപെട്ടതാകയാൽ ആദാമിനെ ദൈവമകൻ എന്ന് പറഞ്ഞിരിക്കുന്നു (ലുക്കോ : 3:38)
2) ദൈവകുടുംബത്തിലേക്ക് ദത്തെടുക്കുന്നു എന്നതിനാൽ വിശുദ്ധന്മാരെ ദൈവമക്കൾ എന്ന് പറഞ്ഞിരിക്കുന്നു (യോഹ : 1:12,13; 1 യോഹ : 3:1,2) ധാർമിക സ്വഭാവത്തിൽ അവർ അവന് തുല്യത വഹിക്കുന്നതിനാൽ ഈ പേര് അന്വർത്ഥമാണ്.
3) ബലത്തിൽ ദൈവത്തോട് സാമ്യം വഹിക്കുന്നതിനാൽ ബലവാന്മാരായ ആളുകൾക്ക് ഈ പേര് നല്കിയിരിക്കുന്നു. ഉയർന്ന മലകൾ ദൈവത്തിന്റെ മലകൾ എന്നും ഉയരമുള്ള ദേവദാരുക്കളെ ദൈവത്തിന്റെ ദേവദാരുക്കൾ എന്നും പറഞ്ഞിരിക്കുന്നത് പോലെ വീര്യവും ബലവുമുള്ള ഈ മനുഷ്യർ ദൈവപുത്രന്മാർ എന്ന് വിളിക്കപ്പെടുന്നു.
4) അധികാരം, ശക്തി ഇവയിൽ സാധർമ്യം വഹിക്കുന്നതിനാൽ ന്യായാധിപന്മാർക്ക് ദൈവപുത്രന്മാർ എന്ന നാമം നൽകിയിരിക്കുന്നു. (സങ്കീ : 82:6)
5) ദൈവത്തോട് സാമ്യം ഉള്ളതിനാൽ ദൈവദൂതന്മാരെ ദൈവപുത്രന്മാർ എന്ന് പറഞ്ഞിരിക്കുന്നു (ഇയ്യോബ് : 1:6, 2:1, ദാനി :3:25)
എന്നാൽ ദൈവപുത്രൻ എന്ന സംജ്ഞ ക്രിസ്തുവിന് നല്കപ്പെട്ടിരിക്കുന്ന പ്രത്യേക നാമമാണ്. സുവിശേഷങ്ങളിലും പ്രവർത്തികളുടെ പുസ്തകത്തിലുമായി 27 പ്രാവശ്യവും ലേഖനങ്ങളിലും വെളിപ്പാടിലുമായി 15 പ്രാവശ്യവും ഈ പ്രയോഗം കാണാം. മറ്റൊരു സാധാരണ സംബോധന ‘മനുഷ്യപുത്രൻ’ എന്നാണ്. എന്നാൽ ഇത് മനുഷ്യനോടുള്ള ബന്ധം കാണിക്കുവാൻ ക്രിസ്തു സാധാരണമായി ഉപയോഗിക്കുന്ന നാമമാണ്. (യോഹ : 3:14) വേറെ വിധത്തിൽ പറഞ്ഞാൽ, തനിക്ക് ദൈവത്തോടുള്ള ബന്ധം കാണിക്കുവാൻ മനുഷ്യപുത്രൻ എന്നും ഉപയോഗിച്ചിരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

17 − 5 =

error: Content is protected !!