മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (43)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (43)

പാ. വീയപുരം ജോർജ്കുട്ടി

11
കഴിയും മുൻപേ ചെയ്യേണ്ടത്

1) ആണ്ടുകൾ കഴിയും മുൻപേ
കഴിഞ്ഞു പോയ സമയവും പറഞ്ഞു പോയ വക്കും തൊടുത്തു വിട്ട അസ്ത്രവും തിരിച്ചു പിടിക്കുവാൻ പറ്റുകയില്ല. ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ പെട്ടെന്ന് പെട്ടെന്ന് നമ്മുടെ പിൻപിൽ വന്ന് ചേരുകയാണ്. ആകയാൽ നമുക്ക് ലഭിക്കുന്ന അവസരങ്ങൾ തക്കത്തിൽ ഉപയോഗിക്കാം. വിശുദ്ധ പൗലോസ് പറയുന്നു : “ഇത് ദുഷ്കലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ച് കൊൾവിൻ” (എഫേ : 5:16)
“യഹോവേ, ആണ്ടുകൾ കഴിയും മുൻപേ നിന്റെ പ്രവർത്തിയെ ജീവിപ്പിക്കേണമേ; ആണ്ടുകൾ കഴിയും മുൻപേ അതിനെ വെളിപ്പെടുത്തേണമേ” (ഹബ : 3:2) നമ്മുടെ കാലഗതികൾ ദൈവത്തിന്റെ കൈയിൽ ഇരിക്കുന്നു (സങ്കീ : 31:15) “നിന്റെ യൗവന ശക്തി അന്യന്മാർക്കും നിന്റെ ആണ്ടുകൾ ക്രൂരനും കൊടുക്കരുത്. കണ്ടവർ നിന്റെ സമ്പത്തു തിന്നു കളയരുത്. നിന്റെ പ്രയത്ന ഫലം വല്ലവന്റെയും വീട്ടിൽ ആയിപ്പോകരുത്” (സദൃ : 5:9,10)
“ഞങ്ങളുടെ നാളുകളെയൊക്കെയും നിന്റെ ക്രോധത്തിൽ കഴിഞ്ഞു പോയി; ഞങ്ങളുടെ സംവത്സരങ്ങളെ ഞങ്ങൾ ഒരു നെടുവീർപ്പ് പോലെ കഴിക്കുന്നു” (സങ്കീ : 90:9) “പൂർവ്വ ദിവസങ്ങളെ ഓർക്കുക; മുൻ തലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്കുക; നിന്റെ പിതാവിനോട് ചോദിക്കുക, അവൻ അറിയിച്ചുതരും; നിന്റെ വൃദ്ധന്മാരോട് ചോദിക്കുക, അവർ പറഞ്ഞു തരും” (ആവ : 32:7) “ഞാൻ പൂർവ്വ ദിവസങ്ങളെയും പണ്ടത്തെ സംവത്സരങ്ങളെയും വിചാരിക്കുന്നു: (സങ്കീ : 77:5)
“ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നു കളഞ്ഞ സംവത്സരങ്ങൾക്ക് വേണ്ടി ഞാൻ നിങ്ങൾക്ക് പകരം നൽകും” (യോവേൽ : 2:25) “നീ സംവത്സരത്തെ നിന്റെ നന്മ കൊണ്ട് അലങ്കരിക്കുന്നു” (സങ്കീ : 65:11) “അവർ കേട്ടനുസരിച്ചു അവനെ സേവിച്ചാൽ തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചു കൂട്ടും” (ഇയ്യോബ് : 36:11)

2) ശക്തി ക്ഷയിക്കും മുൻപേ
നമ്മുടെ ആരോഗ്യം എന്നും നിലനിന്നു എന്ന് വരികയില്ല. ആകയാൽ ആരോഗ്യമുള്ളപ്പോൾ അത് നൽകിയ ദൈവത്തിനായി പ്രവർത്തിച്ചു കൊള്ളേണം.
സഭ : 12:1,2 – :നിന്റെ യൗവനകാലത്ത് നിന്റെ സൃഷ്ട്ടാവിനെ ഓർത്ത് കൊള്ളുക; ദുർദിവസങ്ങൾ വരുകയും എനിക്ക് ഇഷ്ട്ടമില്ല എന്ന് നീ പറയുന്ന കാലം സമീപിക്കുകയും സൂര്യനും വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ട് പോകുകയും മഴ പെയ്ത ശേഷം മേഘങ്ങൾ മടങ്ങി വരികയും ചെയ്യും മുൻപേ തന്നെ”
‘അന്ന് വീട്ട് കാവൽക്കാർ വിറയ്ക്കും (കൈകാലുകൾ വിറയ്ക്കും)
ബലവാന്മാർ കുനിയും (നട്ടെല്ല് വളയും)
അരയ്ക്കുന്നവർ ചുരുക്കമാകയാൽ അടങ്ങിയിരിക്കും (പല്ലുകൾ കൊഴിഞ്ഞു പോകും)
കിളിവാതിലുകളിൽ കൂടി നോക്കുന്നവർ അന്ധന്മാരാകും (കാഴ്ച മങ്ങി പോകും)
തെരുവിലെ കതകുകൾ അടയും (വായും ചെവിയും, സംസാരിക്കാനും കേൾക്കുവാനും കഴിയാതെ വരും)
അരയ്ക്കുന്ന ശബ്ദം മന്ദമാകും (പല്ലുകൾ ഇല്ലാത്തതിനാൽ മോണ കൊണ്ട് സാവകാശം കഴിക്കേണ്ടി വരും)
പക്ഷികളുടെ ശബ്‌ദത്തിങ്കൽ ഉണർന്ന് പോകും (വേണ്ടവണ്ണം ഉറങ്ങുവാൻ കഴിയുകയില്ല)
പാട്ടുക്കാരത്തികൾ ഒക്കെയും തളരും (നാവ് കുഴഞ്ഞു പോകും)
അന്ന് അവർ കയറ്റത്തെ പേടിക്കും (നടക്കുവാൻ ബാലൻസ് കിട്ടുകയില്ല)
വഴിയിൽ ഭീതികൾ ഉള്ളതായി തോന്നും (മനോധൈര്യം നഷ്ടപ്പെടും)
ബദാം വൃക്ഷം പൂക്കും (തലമുടി നരയ്ക്കും)
തുള്ളാൻ ഇഴഞ്ഞു നടക്കും (തൊലി ചുളുങ്ങുന്നതിനാൽ എന്തോ ഇഴയുന്നത് പോലെ തോന്നും)
രോചനക്കുരു ഫലിക്കാതെ വരും (ദഹനേന്ദ്രിയം പ്രവർത്തിക്കാതെ വരും)
വെള്ളിച്ചരട് അറ്റ് പോകും (ശരീരത്തെയും ആത്മാവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകം)
പൊൻകിരണം തകരും (തലച്ചോറിന്റെ പ്രവർത്തനം / ഓർമ്മ നിശ്ചലമാകും)
ഉറവിങ്കലെ കുടം ഉടയും (ഹൃദയത്തിന്റെ പ്രവർത്തനം നിശ്ചലമാകും)
കിണറ്റിങ്കലെ ചക്രം തകരും (രക്തക്കുഴലുകൾ പ്രവർത്തന രഹിതമാകും)
മനുഷ്യൻ തന്റെ ശാശ്വതഭവനത്തിങ്കലേക്ക് പോകും; വിലാപം കഴിക്കുന്നവർ വീഥിയിൽ ചുറ്റി സഞ്ചരിക്കും’ (സഭാ : 12:3-7)

Leave a Comment

Your email address will not be published. Required fields are marked *

twenty + twenty =

error: Content is protected !!