മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (44)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (44)
പാ. വീയപുരം ജോർജ്കുട്ടി

3) പ്രാപ്തി നഷ്ടമാക്കുന്നതിന് മുൻപേ

“നന്മ ചെയ്യുവാൻ നിനക്ക് പ്രാപ്തിയുള്ളപ്പോൾ അതിന് യോഗ്യരായിരിക്കുന്നവർക്ക് ചെയ്യാതിരിക്കരുത്” (സദൃ : 3:27)
“ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രെ” (2 കോരി :3:5)
“സഹോദരന്മാരെ, മക്കോദോന്യ സഭകൾക്ക് ലഭിച്ച ദൈവകൃപ ഞങ്ങൾ നിങ്ങളോട് അറിയിക്കുന്നു. കഷ്ടത എന്ന കഠിനശോധനയിൽ ആയിരുന്നിട്ടും അവരുടെ സന്തോഷസമൃദ്ധിയും മഹാദാരിദ്ര്യവും ധാരാളം ഔദാര്യം കാണിപ്പാൻ കാരണമായി തീർന്നു. അവർ പ്രാപ്തി പോലെയും പ്രാപ്തിക്ക് മീതെയും സ്വമേധയായി കൊടുത്തു എന്നതിന് ഞാൻ സാക്ഷി” (2 കോരി :8:1-4)
“നിങ്ങൾ സകലത്തിലും എപ്പോഴും പൂർണ്ണ തൃപ്തിയുള്ളവരായി സകല സത്പ്രവർത്തിയിലും പെരുകി വരുമാറ് നിങ്ങളിൽ സകല കൃപയും പെരുക്കുവാൻ ദൈവം ശക്തൻ ആകുന്നു” (2 കോരി :9:8). ആകയാൽ അവസരം കിട്ടും പോലെ നാം എല്ലാവർക്കും, വിശേഷാൽ സഹ വിശ്വാസികൾക്കും നന്മ ചെയ്ക” (ഗലാ : 6:10) “വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കുകയും അതിഥി സത്കാരം ആചരിക്കുകയും ചെയ്‍വിൻ” (റോമർ : 12:13) “നിന്റെ കൈയിൽ ഉള്ളപ്പോൾ കൂട്ടുകാരനോട് : പോയിവരിക, നാളെ തരാം എന്ന് പറയരുത്” (സദൃ : 3:28) “എളിയവനോട് കൃപ കാട്ടുന്നവൻ യഹോവയ്‌ക്ക് വായ്പ കൊടുക്കുന്നു. അവൻ ചെയ്ത നന്മയ്ക്ക് അവൻ പകരം കൊടുക്കും. (സദൃ : 19:17) “എളിയവന്റെ നിലവിളിക്ക് ചെവി പൊത്തി കളയുന്നവൻ താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കുകയില്ല” (സദൃ : 21:13) “ദരിദ്രന് കൊടുക്കുന്നവന് കുറച്ചിൽ ഉണ്ടാക്കുകയില്ല; കണ്ണടച്ചു കളയുന്നവനോ ഏറിയൊരു ശാപം ഉണ്ടാകും” (സദൃ : 28:27) “എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർത്ഥ ദിവസത്തിൽ യഹോവ അവനെ വിടുവിക്കും” (സങ്കീ : 41:1) നമ്മുടെ ധനം നമ്മുടേത് മാത്രമാണെങ്കിൽ, എന്ത് കൊണ്ട് മരണാന്തരം നമ്മുടെ ധനവും നമ്മോട് കൂടെ കൊണ്ട് പോകുവാൻ കഴിയുന്നില്ല ?

4) ഫല ശേഖരണത്തിന് മുൻപേ

“കൊയ്ത്തു കഴിഞ്ഞു, ഫലശേഖരവും കഴിഞ്ഞു; നാം രക്ഷിക്കപെട്ടതുമില്ല” (യിരെ : 8:20) “മടിയൻ ശീതം നിമിത്തം ഉഴാതിരിക്കുന്നു; കൊയ്ത്തുകാലത്ത് അവൻ ഇരിക്കും; ഒന്നും കിട്ടുകയുമില്ല” (സദൃ : 20:4) ” വഴിയിൽ കേസരി ഉണ്ട്, തെരുക്കളിൽ സിംഹം ഉണ്ട് എന്നിങ്ങനെ മടിയൻ പറയുന്നു. കതക് ചുഴികുറ്റിയിൽ എന്ന പോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു” (സദൃ : 26:13, 14) “വെളിയിൽ സിംഹം ഉണ്ട്, വീഥിയിൽ എനിക്ക് ജീവഹാനി വരും എന്ന് മടിയൻ പറയുന്നു” (സദൃ : 22:13)
“മടിയാ, നീ എത്ര നേരം കിടന്നുറങ്ങും ? എപ്പോൾ ഉറക്കത്തിൽ നിന്നെഴുനേൽക്കും ? കുറെ കൂടെ ഉറക്കം; കുറെ കൂടെ നിദ്ര ; കുറെ കൂടെ കൈ കെട്ടി കിടക്ക, അങ്ങനെ നിന്റെ ദാരിദ്ര്യം വഴി പോക്കനെ പ്പോലെയും നിന്റെ ബുദ്ധിമുട്ട് ആയുധ പാണിയെ പോലെയും വരും” (സദൃ : 6:9-11)
“മടിയാ, ഉറുമ്പിന്റെ അടുക്കൽ ചേലുക; അതിന്റെ വഴികളെ നോക്കി ബുദ്ധി പഠിക്ക. അതിന് നായകനും മേൽവിചാരകനും അധിപധിയും ഇല്ലാതിരുന്നിട്ടും വേനൽകാലത്ത് തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്ത് കാലത്ത് തന്റെ തീൻ ശേഖരിക്കുന്നു” (സദൃ : 6:6-8) “സാമർഥ്യമുള്ള (സുകൃതമുള്ള) ഭാര്യയെ ആർക്ക് കിട്ടും ? അവളുടെ വില മുത്തുകളിലും ഏറും” “തന്റെ വീട്ടുകാരെ ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല” (സദൃ : 31:10,21)
“യഹോവയുടെ പ്രവർത്തി ഉദാസീനതയോടെ ചെയ്യുന്നവൻ ശപിക്കപെട്ടവൻ” (യിരെ : 48:10) “ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ” (റോമർ : 12:11) “നിങ്ങൾ തല പൊക്കി നോക്കിയാൽ നിലങ്ങൾ ഇപ്പോൾ തന്നെ കൊയ്ത്തിന് വെളുത്തിരിക്കുന്നത് കാണും എന്ന് ഞാൻ നിങ്ങളോട് പറയുന്നു” (യോഹ : 4:35)
കണ്ണുനീരോടെ വിതയ്ക്കുന്നവന് മാത്രമേ കറ്റ ചുമന്നും ആർത്തും കൊണ്ട് വരുവാൻ സാധിക്കുകയുള്ളൂ (സങ്കീ : 126:6) “നിങ്ങൾ ദൈവത്തിന്റെ കൃഷി, ഞാൻ നട്ടു, അപ്പലോസ് നനച്ചു, ദൈവമത്രേ വളരുമാറാക്കിയത്. വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനയ്ക്കുന്നവനും ഏതുമില്ല” (1 കോരി : 3:6-9)

Leave a Comment

Your email address will not be published. Required fields are marked *

17 − 2 =

error: Content is protected !!