ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 97 – മത് ജനറൽ കൺവൻഷൻ ജനുവരി 20-26 വരെ
തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 97 – മത് ജനറൽ കൺവൻഷൻ ജനുവരി 20-26 വരെ തിരുവല്ല കൺവൻഷൻ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടും. ജനുവരി 20 ന് ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാ. സി.സി. തോമസ് ഉത്ഘാടനം ചെയ്യുന്ന മഹാസമ്മേളനം ജനുവരി 26 ന് നടത്തപെടുന്ന സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടി സമാപിക്കും. ‘വിശ്വാസത്തിൽ നിലനിൽപ്പിൻ’ (1 കോരി :16:13) എന്നതാണ് ഈ വർഷത്തെ കൺവൻഷൻ ചിന്താ വിഷയം. ശുശ്രുഷക സമ്മേളനം, LM / സൺഡേ സ്കൂൾ / YPE വാർഷികം, മിഷനറി സമ്മേളനം, വിവിധ ബോർഡുകളുടെ സമ്മേളനം, ബൈബിൾ കോളേജുകളുടെ ഗ്രാഡുവേഷൻ, സ്നാനം, ഉണർവ്വ് യോഗങ്ങൾ തുടങ്ങിയവ കൺവൻഷനോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്.