2020 : പ്രതീക്ഷകളും പ്രതിസന്ധികളും – ദൈവസഭയും വേർപാടും

2020 : പ്രതീക്ഷകളും പ്രതിസന്ധികളും
(ദൈവസഭയും വേർപാടും)

പാ. ജോൺ തോമസ്
(അന്തർദേശീയ പ്രസിഡന്റ്, ശാരോൻ ഫെലോഷിപ്പ് ചർച്ച്)

ദൈവസഭയും വേർപാടും

വേർപാടിന്റെ തത്വത്തിന് എല്ലാ മനുഷ്യരും, രാജ്യങ്ങളും, മതങ്ങളും ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ വിധേയരാണ്. തിരുവചനത്തിൽ ഇത് പല ഭാഗങ്ങളിൽ നമുക്ക് കാണാം – ഉല്പത്തി ഒന്നാം അദ്ധ്യായത്തിൽ, ദൈവം വെളിച്ചത്തെയും ഇരുട്ടിനെയും വേർപെടുത്തിയത് മുതൽ വെളിപ്പാട് 22 ൽ രക്ഷിക്കപ്പെട്ടവരുടെയും രക്ഷിക്കപ്പെടാത്തവരുടെയും വേർപാട് വരെ തിരുവചനത്തിൽ നമുക്ക് കാണാം. ദൈവം ആഗ്രഹിക്കുന്ന പ്രകാരം വേർപെട്ട ഒരു ജീവിതം നയിക്കുക എന്നത് ഒരു വ്യക്തിക്ക് തന്റെ രക്ഷകനുമായും തന്റെ വചനത്തോടുമുള്ള ആഴമായ സ്നേഹം പ്രകടമാക്കുന്നു.
യേശുക്രിസ്തു തന്നെ ശിഷ്യന്മാരോട് പറഞ്ഞു, “ഞാൻ ലൗകികനല്ലാത്തത് പോലെ അവരും ലൗകികന്മാരലായ്ക കൊണ്ട് ലോകം അവരെ പകച്ചു” (യോഹ : 17:14) ദൈവപൈതൽ ലോകത്തിൽ നിന്നും വേർപ്പെട്ടിരിക്കണമെന്ന് ബൈബിൾ പഠിപ്പിക്കുന്നു. സാത്താൻ ആധിപത്യം വഹിക്കുന്ന പാപ, തകർച്ച, നിയമലംഘന സംവിധാനങ്ങളെയാണ് ലോകം എന്ന് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് നാം അവനിൽ സമൃദ്ധിയോടെ, ലോക സംരക്ഷണത്തിൽ നിന്നും, ചിന്തയിൽ നിന്നും വേർപെട്ട് ജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
സഭ ഒരു വ്യക്തിയുടെയോ, സംഘടനയുടെയോ, സെമിനാരിയുടെയോ, സമൂഹത്തിന്റെയോ അല്ല, പ്രത്യുത സഭ ദൈവത്തിന്റെയാണ്. (അപ്പൊ : 20:28) ദൈവത്താൽ വീണ്ടും ജനിക്കപെട്ട ആദ്യജാതരുടെയാണ് സഭ. (എബ്രാ : 12:23). സങ്കീർത്തനക്കാരൻ പറയുന്നത് പോലെ സഭ, ദൈവത്തെ ഭയപെടുന്നവരുടെ കൂട്ടമാണ്. വിവിധ പ്രാദേശിക സ്ഥലങ്ങളിൽ ജീവന്റെ തുടിപ്പുമായി വർധിക്കുന്നതാണ് സഭ. എന്നാൽ എങ്ങനെയാണ് സഭാംഗങ്ങൾ തങ്ങളെത്തന്നെ നിയന്ത്രിക്കേണ്ടത് ? സുവിശേഷങ്ങളിലും പുതിയ നിയമ ലേഖനങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ നാം മാതൃകയാക്കണം. മത്തായി : 16: 24-26, മാർക്കോസ് : 10 : 28-30, 2 തിമോത്തി : 2 :19; 2 കൊരി: 6:14-18 എന്നിവ വേർപാടിന്റെ ഉപദേശങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന ഉത്തമ ഉദ്ദാഹരണങ്ങളാണ്. 2 കോരി : 6:14-17 പ്രകാരം, “നാം ജീവിക്കുന്ന ദൈവത്തിന്റെ മന്ദിരങ്ങളാകയാൽ, നാം ലോകത്തിൽ നിന്നും വേർപെട്ടിരിക്കണം. നിങ്ങൾ അവിശ്വാസികളോടു ഇണയില്ലാപ്പിണ കൂടരുത്; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച ? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ ? ക്രിസ്തുവിന്നും ബിലയാമിനും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഓഹരി ? ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്ക് ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. അതുകൊണ്ടു “അവരുടെനടുവിൽ നിന്നു പുറപ്പെട്ടു വേര്പ്പെട്ടിരിപ്പിൻ എന്നു കര്ത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുത്; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ട് നിങ്ങൾക്ക് പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു”.
ദൈവസാന്നിധ്യത്തിൽ ആയിരിക്കുക എന്നത് “ദൈവത്തിനായി സമർപ്പിക്കുക” എന്നാണ്, അർഥാൽ ലോകത്തിൽ നിന്നും വേർപെട്ടിരിക്കുക. ദൈവം വിശുദ്ധനാകയാൽ ഈ ഇരു അർത്ഥങ്ങളെയും തിരുവചനം തുലനം ചെയുന്നു. ലോകത്തിന്റെ അതിർവരമ്പുകൾ കൊണ്ട് ഒരുവനെ നമുക്ക് വിശുദ്ധനായ ദൈവത്തിങ്കലേക്കു കൊണ്ട് വരുവാൻ സാധിക്കുകയില്ല. ദൈവത്തോട് കൂടെ നടക്കുക, എന്നത് ദൈവസഖിത്വത്തിൽ ലോകത്തിൽ നിന്ന് വേർപെട്ടിരിക്കുക എന്നാണ്. ദൈവത്തോടുള്ള സമർപ്പണം ലോകത്തെ ത്യജിക്കുവാൻ നമ്മെ ഇടയാക്കും. വിശുദ്ധിയാണ് ദൈവത്തോടുള്ള ആദ്യത്തേതും പ്രധാനവുമായ സമർപ്പണം. ലോകത്തോടുള്ള വേർപാട്, വിശുദ്ധിയുടെ അനന്തരഫലമാണ്, മറിച്ച് വിശുദ്ധിയുടെ ഉറവിടമല്ല. ചില വിഭാഗങ്ങളിൽ കാണുന്നത് പോലെ ദൈവത്തോടുള്ള സമർപ്പണം എന്നത് ഏകാന്തവാസമോ, പിന്മാറ്റ ജീവതവുമല്ല, മറിച്ച് ലോകത്തിന്റെ മാനദണ്ഡ്ങ്ങൾക്കെതിരെ പരിശുദ്ധാത്മാവിനാൽ നമ്മുടെ സ്വഭാവത്തിലും, മനോഭാവത്തിലും, ജീവിതരീതിയിലും ഉള്ള ചര്യയാണ് വിശുദ്ധി.
എങ്ങനെ നമുക്ക് ദൈവത്തോട് സമർപ്പിത ജീവിതം നയിക്കുവാൻ കഴിയും ? ലോകവുമായി വേർപെട്ട് ജീവിക്കുവാൻ പ്രസിദ്ധ ക്രൈസ്തവ മാസിക ‘ക്രിസ്ത്യാനിറ്റി ടുഡേ” മൂന്ന് പ്രായോഗിക കാര്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
“ഒന്നാമതായി, ദൈവസാന്നിധ്യത്തിന് ഉതകുന്ന ആത്മീയ ചിട്ടകൾ നാം സ്വായത്തമാക്കണം. നമ്മുടെ സ്വഭാവരൂപീകരണത്തിന് ഈ ചിട്ടകളായ പ്രാർത്ഥന, വചനധ്യാനം, തുടങ്ങിയവ സഹായിക്കും. ഈ ആത്മീയ കാഴ്ചപ്പാട് നമ്മെ ഇന്റർനെറ്റ് ഗേമുകളിൽ നിന്നും അതിന്റെ പരിണിത തിക്താനുഭവങ്ങളിൽ നിന്നും നമ്മെ വിലക്കും.”
“രണ്ടാമതായി, നാം നമ്മെ തന്നെ വിശുദ്ധി, നീതി, സ്നേഹം, അനുകമ്പ മുതലായവയുള്ളവരായിരിക്കണം. നല്ല സുഹൃത്തുക്കൾക്കും സഭാ കൂട്ടായ്മകൾക്കും നാം ഒരുക്കമുള്ളവരായിരിക്കണം. ഇതിനർത്ഥം, ജഢത്തിന്റെ അഭിലാഷങ്ങളോടും, ആത്മാവിനെതിരെയുള്ള പോരാട്ടത്തെ എതിർക്കുവാനും നമുക്ക് ഇടയാകുക എന്നതാണ്.”
മൂന്നാമതായി, എല്ലാറ്റിനുമുപരി നമുക്ക് നമ്മെ തന്നെ വിശുദ്ധികരിപ്പാൻ സാധിക്കുകയില്ല. എന്നാൽ ദിനം തോറും നാം പടിപടിയായി ദൈവത്തിന്റെ കൃപയാൽ വിശുദ്ധിയിലേക്ക് വളർന്ന് കൊണ്ടിരിക്കുന്നു. (ക്രിസ്ത്യാനിറ്റി ടുഡേ, 2018)
പുറമെയുള്ള ആകാരമല്ല, അകമേയുള്ള ശുദ്ധിയാണ് നമ്മെ വിശുദ്ധീകരിക്കുന്നത്. ഒരു കാക്ക വെളുക്കുവാൻ വേണ്ടി ദിനം തോറും കുളിക്കുന്നത് പോലേയുള്ളൂ വിശുദ്ധിക്ക് വേണ്ടിയുള്ള മനുഷ്യന്റെ ബാഹ്യ പ്രകടനം. നല്ല പ്രകടനങ്ങൾ വെറും നല്ല പ്രകടനങ്ങൾ മാത്രമാണ്. നമ്മുടെ ഹൃദയം ശുദ്ധിയില്ലാതിരിക്കെ, ദൈവം നമ്മുടെ നിനവുകളെയും, ചിന്തകളെയും ഉൾപ്പടെ ഉള്ളംകാൽ മുതൽ ശിരസ്സ് വരെ അറിയുന്നു. നമ്മുടെ പ്രസംഗം പോലെ നമ്മുടെ ജീവിതം അല്ലാതിരിക്കുമ്പോൾ, ലോകം നമ്മിലെ കപടവേഷധാരിയെ തിരിച്ചറിയും. ഇങ്ങനെയുള്ള അനേകം വ്യക്തികൾ, തങ്ങളിലെ നിഗളിച്ച, സമർപ്പിക്കാത്ത, മനസാന്തരപ്പെടാത്ത മനസുള്ളതിനാൽ ദൈവസഭയെയും ക്രിസ്തുവിനെയും തള്ളി കളയുന്നു.
ബാഹ്യ സമ്മർദങ്ങളല്ല, പിന്നെയോ രൂപാന്തരപ്പെടുത്തുവാൻ ശക്തിയുള്ള യേശുക്രിസ്തുവിന്റെ രക്തമാണ്, നമ്മെ ലോകത്തിൽ നിന്നും വേർപെട്ടിരിക്കുവാൻ സഹായിക്കുന്നത്.
വിശ്വാസികളായിരിക്കെ, അവിശ്വാസികളോട് വേർപെട്ടിരിക്കുവാൻ ദൈവവചനം നമ്മെ പഠിപ്പിക്കുന്നു. മതപരമായി (2.cor 6:14, 2 Tim 3:5), വ്യാപാരത്തിൽ (Deut. 22:10, Amos 3:3 ), സാമൂഹിക ബന്ധങ്ങളിൽ (Eph 5:7-11, Rom 12 :2), വിവാഹത്തിലും (1 Cor 7:39, Deut. 7:3).
വേദവചനപരമായ വേർപാട് രണ്ട് മേഖലകളിലാണ് വേണ്ടത് : വ്യക്തിപരമായും, ആത്മീകമായും :
സ്വർഗ്ഗീയ സ്വഭാവത്തിന് അനുരൂപമാകുന്നതാണ് വ്യക്തിപരമായ വേർപാട് കൊണ്ട് വിവക്ഷിക്കുന്നത്. “രാജാവിന്റെ ഭക്ഷണം കൊണ്ടും വീഞ്ഞും കൊണ്ടും തന്നെ താൻ അശുദ്ധമാക്കുകയില്ല” എന്ന തീരുമാനം ദാനിയേലിന്റെ വ്യക്തിപരമായ വേർപെട്ട സ്വഭാവം തെളിവാകുന്നു. (1:8) ദൈവീക വെളിപ്പാടിന്റെ അനുസരണമായതിനാൽ ദാനിയേലിന്റെ തീരുമാനം ആത്മീക വേർപ്പാടിനെ സൂചിപ്പിക്കുന്നു.
മദ്യം മയക്കുമരുന്ന് ഉൾപ്പെടുന്ന വിരുന്ന് സത്കാരങ്ങൾക്കുള്ള തിരസ്കരണം ആധുനിക ജീവിതത്തിലെ വ്യക്തിപരമായ വേർപാടിന്റെ ഉദാഹരണങ്ങളാണ്. ഇങ്ങനെയുള്ള തീരുമാനം സമ്മർദങ്ങളെ അതിജീവിച്ചു (റോമർ : 13:14), തിന്മയോട് എതിർത്ത് (1 തെസ്സ :5:22) വ്യക്തിപരമായ സമർപ്പണത്തിന്റെ (റോമർ : 14:5)
അടിസ്ഥാനത്തിലായിരിക്കണം.
തങ്ങളുടെ ഉപദേശങ്ങളുടെയും രീതികളുടെയും അടിസ്ഥാനത്തിലാണ് ഒരു സഭ മറ്റ് സംഘടനകളുമായി വേർപാട് ആചരിക്കുന്നത്. ‘സഭ’ എന്ന വാക്കിന്റെ ഗ്രീക്കിലെ മൂല ഭാഷയിലെ ‘എക്ലിഷിയ’ സൂചിപ്പിക്കുന്നത് തന്നെ ‘വേർതിരിക്കപ്പെട്ട സമൂഹമെന്നാണ്’. പെർഗ്ഗമോസ് സഭയ്ക്ക് ലേഖകൻ കത്ത് എഴുതുമ്പോൾ, ദുരുപദേശം കൈക്കൊള്ളുന്നു എന്ന ഗുരുതരമായ കുറ്റം (വെളിപ്പാട് : 2:14,15) ചൂണ്ടി കാണിക്കപ്പെടുന്നു. പാരമ്പര്യ ശക്തികളിൽ നിന്നും സഭ വേർപെട്ടിരിക്കേണം. എക്കുമിനിക്കൽ പ്രസ്ഥാനങ്ങളുമായുള്ള സഭയുടെ ഇന്നത്തെ നിലപാട് ആധുനിക വേർപാടിന്റെ ഉദാഹരണങ്ങളാണ്.
യേശുക്രിസ്തുവിന്റെ കല്പന പ്രകാരം ബൈബിൾ നമ്മെ ലോകത്തിൽ നിന്നും വേർപെട്ടിരിക്കുവാൻ പഠിപ്പിക്കുന്നു. (യോഹ : 15:19, ഗലാ :1:4; 6:14)
ആത്മീക വേർപാട് എന്നാൽ അവിശ്വാസികളുമായുള്ള ബന്ധങ്ങൾ വേർപെടുത്തുക എന്നല്ല. മറിച്ച്, യേശുക്രിസ്തുവിനെ പോലെ പാപിയെ സ്നേഹിച്ച്, പാപത്തെ വെറുക്കുന്നവരായി തീരുവാൻ (ലുക്കോ : 7:34) ഇടയാകണം. വേർപെട്ട ജീവിതത്തെ പൗലോസ് തുലനം ചെയ്താണ് വീക്ഷിക്കുന്നത്. “ദുർന്നടപ്പുകാരോടു സംസർഗ്ഗം അരുതു എന്നു ഞാൻ എന്റെ ലേഖനത്തിൽ നിങ്ങള്ക്കു എഴുതീട്ടുണ്ടല്ലോ. അതു ഈ ലോകത്തിലെ ദുർനടപ്പ്കാരോടോ അത്യാഗ്രഹികളോടോ പിടിച്ചുപറിക്കാരോടോ വിഗ്രഹാരാധികളോടോ അരുതു എന്നല്ലല്ലോ; അങ്ങനെ എങ്കിൽ നിങ്ങൾ ലോകം വിട്ടു പോകേണ്ടിവരും”, (1 കോരി : 5:9-10). എന്തെന്നാൽ, നാം ലോകത്തിലാണ്, എന്നാൽ ലോകത്തിനുള്ളവരല്ല.
ക്രിസ്ത്യാനികൾ ഇരുട്ടിൽ നിന്നും വേർപെട്ടവരായിരിക്കണം. (1 പത്രോസ് :2:9, എഫെ :5:8, 2 കോരി 6:14). നമ്മിലുള്ള വെളിച്ചത്തെ കാത്തു സൂക്ഷിച്ചു കൊണ്ട് നാം ലോകത്തിന്റെ വെളിച്ചമായി തീരണം. “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല. വിളക്കു കത്തിച്ചുപറയിൻ കീഴല്ല തണ്ടിന്മേലത്രെ വയ്ക്കുന്നതു; അപ്പോൾ അതു വീട്ടിലുള്ള എല്ലാവര്ക്കും പ്രകാശിക്കുന്നു. അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വര്ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ” (മത്തായി : 5:14-16).
ദൈവപ്രിയമില്ലാതെ, ദൈവ ശക്തിയെ ത്യജിക്കുന്ന, കള്ള പ്രവാചകന്മാരിൽ നിന്നും ദുരുപദേഷ്ടകന്മാരിൽ നിന്നും നാം വേർപെട്ടിരിക്കണം. (2 തിമോ : 3:1-5, 2 കോരി : 6:17).
വേർപാട് എന്നാൽ, വിശ്വാസികളുടെ മേൽ അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല, മറിച്ച് പരിശുദ്ധാത്മാവിനോടും തന്റെ സഭയോടുമുള്ള ഒരുവന്റെ സ്വയ സമ്പൂർണ്ണ സമർപ്പണമാണ്. അകത്ത് നിന്നും, പുറത്ത് നിന്നുമുള്ള ആദ്യ നൂറ്റാണ്ടിലെ പീഢനം ദൈവസഭ അതിജീവിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടും ഇതിൽ നിന്നും വ്യത്യസ്തമല്ല. ഒരുപക്ഷെ, അകത്ത് നിന്നുമുള്ള എതിർപ്പ് ഇന്ന് അധികമായി ദർശിക്കാവുന്നതാണ്.
ഓർക്കുക, ദൈവകൃപയാണ് നമ്മെ ഇത്രത്തോളം കൊണ്ട് വന്നതും, ഈ കൃപ നമ്മെ നിത്യതയോളം എത്തിക്കുവാൻ മതിയായതുമാണ്.

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

6 + 8 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5614417
Total Visitors
error: Content is protected !!