മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (46)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (46)
പാ. വീയപുരം ജോർജ്കുട്ടി

“മനുഷ്യരുടെ നിഗളിച്ച കണ്ണ് താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും. സൈന്യങ്ങളുടെ യഹോവയുടെ നാൾ ഗർവ്വവും ഉന്നതഭാവവുമുള്ള എല്ലാറ്റിൻമേലും നിഗളമുള്ള എല്ലാറ്റിൻമേലും വരും; അവ താണുപോകും” (യെശ : 2:11,12)
“യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ട് മുറയിടുവീൻ; അത് സർവ്വശക്തങ്കൽ നിന്ന് സർവ്വനാശം പോലെ വരുന്നു. അത് കൊണ്ട് എല്ലാ കൈകളും തളർന്ന് പോകും; സകല ഹൃദയവും ഉരുകിപ്പോകും. അവർ ഭ്രമിച്ചു പോകും. വേദനയും ദുഖവും അവർക്ക് പിടിപെടും .. ദേശത്തെ ശൂന്യമാക്കുവാനും പാപികളെ അതിൽ നിന്ന് മുടിച്ചു കളയുവാനും യഹോവയുടെ ദിവസം ക്രൂരമായിട്ട് ക്രോധത്തോടും അതികോപത്തോടും കൂടെ വരുന്നു” (യെശ : 13:6-9)
“ആ ദിവസം അയ്യോ കഷ്ട്ടം ! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അത് സർവ്വശക്തന്റെ പക്കൽ നിന്ന് സംഹാരം പോലെ വരുന്നു” (യോവേൽ : 1:15) “യഹോവ തന്റെ സൈന്യത്തിന് മുൻപിൽ മേഘനാദം കേൾപ്പിക്കുന്നു; അവന്റെ പാളയം അത്യന്തം വലുതും അവന്റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നെ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അത് സഹിക്കാവുന്നവനാർ ?” (യോവേൽ : 2:11) “യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസം വരും മുൻപേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും” (യോവേൽ :2:31)
“യഹോവയുടെ ദിവസത്തിനായി വാഞ്ചിക്കുന്ന നിങ്ങൾക്ക് അയ്യോ കഷ്ട്ടം ! യഹോവയുടെ ദിവസം കൊണ്ട് നിങ്ങൾക്ക് എന്ത് ഗുണം ? അത് വെളിച്ചമല്ല, ഇരുട്ടത്രേ. അത് ഒരുത്തൻ സിംഹത്തിന്റെ മുൻപിൽ നിന്ന് ഓടിപോയിട്ട് കരടി അവന് എതിർപ്പെടുകയോ വീട്ടിൽ ചെന്ന് കൈവച്ചു ചുമരോട് ചാരീട്ട് സർപ്പം അവനെ കടിക്കുകയോ ചെയുന്നത്പോലെയാകുന്നു” (ആമോസ് : 5:18,19)
ആകയാൽ ഘോരമായ ഒരു നാൾ വരുന്നതിന് മുൻപേ വിശുദ്ധ പൗലോസ് പറയുന്നു : ” പ്രസാദകാലത്ത് ഞാൻ നിനക്ക് ഉത്തരമരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു” എന്ന് അവൻ അരുളിചെയുന്നുവല്ലോ. ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാ ദിവസം” (2 കോരി :6:2)
“മുൻപേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോട് കൂടെ ഇതൊക്കെയും നിങ്ങൾക്ക് കിട്ടും” (മത്തായി : 6:33)

Leave a Comment

Your email address will not be published. Required fields are marked *

five × one =

error: Content is protected !!