പാ. ഡോ. വത്സൻ എബ്രഹാം ഐപിസി യുടെ പുതിയ ജനറൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു
(പാ. സാം ജോർജ് ജനറൽ സെക്രട്ടറി)
ഹെബ്രോൻപുരം : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ ജനറൽ പ്രസിഡന്റായി പാ. ഡോ. വത്സൻ എബ്രഹാം തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ഉപാദ്ധ്യക്ഷൻ പാ. വിൽസൺ ജോസഫ് വൈസ് പ്രസിഡന്റായി തുടരും. പാ. സാം ജോർജ് ജനറൽ സെക്രട്ടറിയായും, പാ. എം. പി. ജോർജ്കുട്ടി ജനറൽ ജോയിന്റ് സെക്രട്ടറിയായും ചുമതല വഹിക്കും. സണ്ണി മുളമൂട്ടിലാണ് പുതിയ ട്രഷറർ.
ഒക്ടോബർ 23 ന് സഭയുടെ അന്തർദേശീയ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് വച്ചാണ് 2019-’22 ലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരെഞ്ഞെടുപ്പ് നടത്തപ്പെട്ടത്. ഐപിസി യുടെ എല്ലാ റീജിനുകളിൽ നിന്നുമായി 5769 പേർ തിരെഞ്ഞെടുപ്പിൽ അവരുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തി.
പാ. വത്സൻ എബ്രഹാം (ജനറൽ പ്രസിഡന്റ്)
ഐപിസി യുടെ സ്ഥാപകൻ പാ. കെ. ഇ. എബ്രഹാമിന്റെ കൊച്ചുമകനും, ഐപിസി മുൻ ജനറൽ സെക്രട്ടറിയുമായ പാ. ടി. വത്സൻ എബ്രഹാം നിലവിൽ ഐപിസി പഞ്ചാബ് സ്റ്റേറ്റ് പ്രസിഡന്റാണ്. ഇന്ത്യ ബൈബിൾ കോളേജ്, IGO എന്നീ പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷനായി സേവനമനിഷ്ഠിക്കുന്നു. കഴിഞ്ഞ 24 വർഷങ്ങളായി ഐപിസി പഞ്ചാബ് റീജിയൻ പ്രസിഡന്റായും, കൂടാതെ കുമ്പനാട് സെന്റർ ശുശ്രുഷകനായും പാ. ടി. വത്സൻ എബ്രഹാം സേവനമനിഷ്ഠിക്കുന്നു.
പാ. ഡോ. വിൽസൺ ജോസഫ് (ജനറൽ വൈസ് പ്രസിഡന്റ്)
വൈസ് പ്രസിഡന്റായി പാ. ഡോ. വിൽസൺ ജോസഫിന് ഇത് രണ്ടാമൂഴമാണ്. ഐപിസി പത്തനംതിട്ട സെന്റർ ശുശ്രുഷകനാണ്. കഴിഞ്ഞ 21 ൽ പരം വർഷങ്ങളായി ഐപിസി ജനറൽ കൗൺസിൽ മെമ്പറായ പാ. വിൽസൺ, നിലവിൽ ഷാർജ വർഷിപ്പ് സെന്ററിന്റെ സീനിയർ ശുശ്രുഷകൻ, ഷാർജ വർഷിപ്പ് സെന്റർ ചെയർമാൻ , UAE UPF ന്റെ പ്രസിഡന്റ് എന്നീ നിലകളിലും സേവനം അനിഷ്ഠിക്കുന്നു. ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡന്റായും, UAE റീജിയന്റെ പ്രസിഡന്റായും ചുമതല വഹിച്ചിട്ടുണ്ട്.
പാ. സാം ജോർജ് (ജനറൽ സെക്രട്ടറി)
പത്തനാപുരം സെന്റർ മുൻ ശുശ്രുഷകനായിരുന്ന പാ. ഇ. സി. ജോർജിന്റെ മകനായ പാ. സാം ജോർജ്, ഐപിസി ജനറൽ ആക്ടിങ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ ചുമതല വഹിച്ചിട്ടുണ്ട്. ഐപിസി ഹെബ്രോൻ ഡാളസ് സഭയുടെ യൂത്ത് മിനിസ്റ്റർ, ഐപിസി ഡാളസ് ടാബർനാക്കിൾ സഭയുടെ അസ്സോസിയേറ്റ് ശുശ്രുഷകൻ എന്നീ പദവികൾ വഹിച്ചു. നിലവിൽ ഐപിസി കർണാടക സ്റ്റേറ്റ് അദ്ധ്യക്ഷനും, പത്തനാപുരം സെന്റർ ശുശ്രുഷകനുമാണ്.
പാ. എം. പി. ജോർജ്കുട്ടി (ജനറൽ ജോയിന്റ് സെക്രട്ടറി)
ഐപിസി പുന്നവേലി സെന്റർ ശുശ്രുഷകനായ പാ. എം. പി. ജോർജ്കുട്ടി, കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയായി സേവനമനിഷ്ഠിച്ചിട്ടുണ്ട്. മലബാർ മിഷൻ മുൻ സെക്രട്ടറി, സ്റ്റേറ്റ് ഇവാൻജലിസം ബോർഡ് ഉപാദ്ധ്യക്ഷൻ, മിഷൻ ബോർഡ് മുൻ ചെയർമാൻ, സീയോൻ കാഹളം മുൻ ചീഫ് എഡിറ്റർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
സണ്ണി മുളമൂട്ടിൽ (ട്രഷറർ)
കേരള സ്റ്റേറ്റ് ട്രഷറായി സണ്ണി മുളമൂട്ടിൽ ചുമതല വഹിച്ചിട്ടുണ്ട്.
ജി. ഐസ്സക്കായിരുന്നു ഇലക്ഷൻ കമ്മീഷണർ. റിട്ടേർണിംഗ് ഓഫീസർമാരായി ഡോ. ജെ. വർഗീസ്, ഇവാ. മാത്യു ഇലഞ്ഞിക്കൽ എന്നിവർ പ്രവർത്തിച്ചു.