‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (15)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (15)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

“ഈ അസാധാരണ ദൃശ്യം പൗലോസ്യ ലേഖനങ്ങളിൽ എവിടെയും ദൃശ്യമാണ്. ക്രിസ്തുവിന്റെ ആളത്വത്തെക്കുറിച്ചുള്ള അതിബ്ര്യഹത്തായ ഈ ഉപദേശം ഒരിക്കലും എതിർക്കപ്പെടാതെ എല്ലായ്പ്പോഴും അംഗീകരിക്കപ്പെട്ടു പോന്നു”

ക്രിസ്തുവിന്റെ പുനഃരുത്ഥാനം – തെളിവുകൾ
അനേകം തെറ്റി കൂടാത്ത തെളിവുകളാൽ (അപ്പോസ്‌ : 1:3)
1) ദൈവോന്മുഖമായി – അത് ദൈവശക്തിയുടെ പ്രദർശനമായിരുന്നു (എഫേ : 1:19,20)
2) ക്രിസ്‌തോന്മുഖമായി – അത് തന്റെ ദൈവത്വത്തിന്റെ പ്രഖ്യാപനമായിരുന്നു (റോമ : 1:4,5)
3) ആത്മോന്മുഖമായി – അത് അവന്റെ ജീവന്റെ വെളിപ്പെടുത്തലായിരുന്നു (റോമ : 8)
4) വിശ്വാസിയെ സംബന്ധിച്ച് – അത് ദൈവകൃപയുടെ സംജ്ഞയായിരുന്നു (എഫേ : 2:1-4)
5) നരകോന്മുഖമായി : അത് സാത്താന്യ ലോകത്തിന്റെ പരാജയമായിരുന്നു (വെളി : 1:18)
6) മരണോന്മുഖമായി – അത് പാപത്തിന്റെ വിഷമുള്ളിനെ നശിപ്പിക്കുകയായിരുന്നു (1 കോരി :15:54-57)
7) മഹത്വോന്മുഖമായി – അത് പ്രത്യാശയുടെ നിർണ്ണയത്തിന്റെ ഉദയനക്ഷത്രമായിരുന്നു (1 തെസ്സ : 4:13-18)
മറ്റ് ചില തെളിവുകൾ – കല്ലറയ്ക്കുളിലെ ശീലകൾ മടക്കി വച്ചിരുന്നത് (1 യോഹ :20:1-4), അവനെ ദർശിച്ച അനേകം സാക്ഷികൾ (അപ്പോസ്‌ : 10:40, 1 കോരി :15:4-8) അവനെ സ്വീകരിച്ച ആയിരങ്ങളുടെ ജീവിതത്തിൽ ക്രിസ്തു വരുത്തിയ രൂപാന്തരം (1 കോരി :6:9-11)

ക്രിസ്തുവിന്റെ പുനരുത്ഥാനം റോമറിൽ
a) ദൈവപുത്രൻ എന്ന് നിർണ്ണയിക്കപ്പെട്ടു. ‘മരിച്ചിട്ട് ഉയർതെഴുനേല്കയാൽ ദൈവപുത്രൻ എന്ന് ശക്തിയോടെ പ്രഖ്യാപിക്കപ്പെട്ടു. (1:5)
b) നീതീകരണം നൽകപ്പെട്ടു. ‘നമ്മുടെ നീതികരണത്തിനായി ഉയിർത്തെഴുന്നേറ്റ കർത്താവായ യേശുക്രിസ്തു. (4:24,25)
c) പങ്കാളിത്തം തെളിയിക്കപ്പെട്ടു. ‘ക്രിസ്തു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുസ്തകത്തിൽ നടക്കേണ്ടതിന് (6:4)
d) ന്യായപ്രമാണത്തിന്റെ അവകാശവാദം റദ്ദാക്കപ്പെട്ടു. ‘മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റ വേറൊരുവന് ആകേണ്ടതിന്നു – ന്യായപ്രമാണ സംബന്ധമായി മരിച്ചിരിക്കുന്നു” (7:4)
e) മരണം തോല്പിക്കപെട്ടു. ‘ക്രിസ്തുയേശുവിനെ മരണത്തിൽ നിന്ന് ഉയർപ്പിച്ചവൻ നിങ്ങളുടെ മർത്യശരീരങ്ങളേയും ജീവിപ്പിക്കും (8:11)

Leave a Comment

Your email address will not be published. Required fields are marked *

two + thirteen =

error: Content is protected !!