2020 : പ്രതീക്ഷകളും പ്രതിസന്ധികളും (ദൈവസഭയും ക്രൈസ്തവ പീഢനവും)

2020 : പ്രതീക്ഷകളും പ്രതിസന്ധികളും
(ദൈവസഭയും ക്രൈസ്തവ പീഢനവും)

പാ. ഡോ. ഒ. എം. രാജുക്കുട്ടി (M.A. (Litt), M.A. (Hist), Th.D)
(ജനറൽ പ്രസിഡന്റ്, WME)

പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല

2020ൽ നാം മൂന്നാം സഹസ്രാബ്ദത്തിന്റെ മൂന്നാം ദശകത്തിലേക്ക് പ്രവേശിക്കുകയാണ്. ചരിത്രത്തിന്റെ ഈ നിർണ്ണായക ദിശാസന്ധിയിൽ ജീവിക്കുന്ന നമ്മൾ ഭാഗ്യശാലികളാണ്. കൃപയാൽ ദൈവസഭയുടെ അംഗങ്ങളായിത്തീരുവാൻ നമുക്ക് ഭാഗ്യം ലഭിച്ചു. ദൈവസഭയുടെ ഭാവിയെ സംബന്ധിച്ചുള്ള പ്രതീക്ഷകളും ഉത്കണ്ഠകളും നമുക്കുണ്ടാകാം. എന്നാൽ സഭയെ സംബന്ധിച്ചുള്ള വിഷയങ്ങളിൽ അല്പം വ്യത്യസ്തമായ വീക്ഷണം നാം സ്വീകരിക്കണം. പ്രതിസന്ധികളെക്കുറിച്ചു നാം ആകുലപ്പെടേണ്ടതില്ല; കാരണം, സഭ കർത്താവിന്റെ വകയാണ്. സഭയെ അന്ത്യം വരെ കാക്കുവാൻ കർത്താവ് ശക്തനത്രെ. സഭ ദൈവത്തിന്റെ തിരുഹൃദയത്തിൽ ഉദിച്ച ആശയമാണ്. മനുഷ്യർക്കോ ദൂതന്മാർക്കോ പോലും പിടികിട്ടാത്ത മർമ്മമാണ്. നമുക്ക് എത്തിപിടിക്കുവാൻ കഴിയുന്നതിലും മീതെയാണ് അതിന്റെ വ്യാപാരം. ഫിലിപ്പിന്റെ കൈസര്യയിൽവച്ച് യേശു പത്രോസിനോട് പറയുന്നത് ശ്രദ്ധിക്കുക: നീ പത്രോസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾക്ക് അതിനെ ജയിപ്പാൻ കഴിയുകയില്ല. ദൈവസഭയെ തകർക്കുവാൻ ഒരു ശക്തിക്കും കഴിയുകയില്ല. നമ്മുടെ മനസ്സിൽ തെളിഞ്ഞു നിൽക്കേണ്ടത് പ്രതിസന്ധിയെകുറിച്ചുള്ള വ്യാകുലതയല്ല; പ്രത്യുത, ദൈവസഭയുടെ ശോഭനമായ ഭാവിപ്രത്യാശയത്രേ: “ബലവും മഹിമയും അവളുടെ ഉടുപ്പ്; ഭാവികാലം ഓർത്ത് അവൾ പുഞ്ചിരിയിടുന്നു” – സദൃ : 31:25. കുരികിലിനെപ്പോലെ നിർഭയമായി കൊടുംകാറ്റിലും ഗാനങ്ങൾ പാടി സ്വർഗ്ഗനാട്ടിലേക്ക് നാം യാത്ര ചെയ്യും. കൃപ ലഭിച്ചവർ പെട്ടകത്തിൽ സുരക്ഷതിരാണ്. നമുക്ക് മുമ്പിലുള്ളത് പീഡകളുടെയും പ്രതികൂലങ്ങളുടെയും നാളുകളായിരിക്കും. നമ്മുടെ രാജ്യത്തും അതിന്റെ അലയൊലികൾ നാം കേൾക്കുന്നു. ലോകമെല്ലാം ക്രൈസ്തവർ ഭീതിയിലാണ്. എന്നാൽ സഭയ്ക്ക് പതറുവാൻ ആവശ്യമില്ല.

ഒരു കാലത്തും പ്രതിസന്ധിയെ നോക്കി ഭക്തന്മാർ വ്യാകുലപ്പെട്ടിട്ടില്ല. ഏറ്റം വലിയ പീഡകളിൽ കൂടെ കടന്നു പോയ ആദിമ നൂറ്റാണ്ടുകളിൽ പോലും വിശുദ്ധന്മാർ പ്രാർത്ഥിച്ചത് പ്രതികൂലങ്ങൾ നീങ്ങിപോകാനല്ല; മറിച്ച്, പ്രതിസന്ധിയിലും ദൈവവചനം ധൈര്യത്തോടെ പ്രസ്താവിപ്പാനുള്ള കൃപയ്ക്കായിട്ടാണ് – പ്രവ : 4:24-32. അവരുടെ പ്രാർത്ഥന നോക്കുക ” 1) സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനായ ദൈവമേ ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും നോക്കേണമേ. 2) യേശുവിന്റെ നാമത്തിന് വിരോധമായി ഭരണാധികാരികളും ലോകജാതികളും യിസ്രായേൽ ജനവും തിരിഞ്ഞിരിക്കുന്നത് കാണേണമേ. 3) സംഭവിക്കണമെന്ന് നിന്റെ കൈയും നിന്റെ ആലോചനയും മുൻനിയമിച്ചത് ഒക്കെയും സംഭവിക്കേണ്ടത് തന്നെ. 4) ഇപ്പോഴോ കർത്താവേ അവരുടെ ഭീഷണികളെ നോക്കേണമേ. 5) നിന്റെ വചനം പൂർണ്ണ ധൈര്യത്തോടെ പ്രസംഗിക്കാനുള്ള കൃപ ഞങ്ങൾക്ക് തരേണമേ. 6) ഇങ്ങനെ അവർ പ്രാർത്ഥിച്ചപ്പോൾ കൂടിയിരുന്ന സ്ഥലം കുലുങ്ങി.. 7) എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി വചനം ധൈര്യത്തോടെ പ്രസംഗിക്കാൻ തുടങ്ങി. 8) വിശ്വസിച്ചവരുടെ കൂട്ടം ഏക ഹൃദയവും ഏക മനസ്സും ഉള്ളവരായിരുന്നു. 9) സകലവും അവർക്ക് പൊതുവായിരുന്നു. 10) അപ്പോസ്തോലന്മാർ മഹാശക്തിയോടെ യേശുവിന്റെ പുനരുത്ഥാനത്തിന് സാക്ഷ്യം പറഞ്ഞു. 11) എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു. 12) മുട്ടുള്ളവരാരും അവരിൽ ഉണ്ടായിരുന്നില്ല. ഏത് ഉരുക്ക് കോട്ടയെയും കുലുക്കുവാൻ പ്രാർത്ഥനയ്ക്ക് കഴിയും. ദൈവസഭയെ പീഡിപ്പിച്ച സാമ്രാജ്യങ്ങളെയും രാജാക്കന്മാരെയും ചരിത്രത്തിൽ നിന്നും തൂത്തെറിഞ്ഞ ദൈവമാണ് നമ്മുടെ ദൈവം.

സഭാചരിത്രം എന്നത് പീഡകളുടെ ചരിത്രമാണ്. അത്തരം പീഡകൾ നമുക്ക് നേരിട്ടാൽ നാം നിലനിൽക്കുമോ ? ഇത് വലിയ ഒരു ചോദ്യചിഹ്നമാണ്. നാം നിലനിൽക്കുക തന്നെ ചെയ്യുമെന്ന് വിശ്വസിക്കുന്നു. മലയാളികളായ നമ്മുടെ തലമുറ ഇതുവരെ പീഡകളെ അഭിമുഖീകരിച്ചിട്ടില്ല. രക്തസാക്ഷികളെ കുറിച്ചും പീഡകളെ കുറിച്ചും പ്രസംഗിച്ചിട്ടുള്ളതല്ലാതെ അതിലൂടെ കടന്ന് പോയിട്ടില്ല. അത്തരമൊരു സന്ദർഭം ഏറ്റുമുട്ടാത്തത് കൊണ്ട് ഇപ്പോൾ നമുക്ക് ഭയം തോന്നിയേക്കാം. എന്നാൽ സന്ദർഭം വരുമ്പോൾ അഭിമുഖീകരിക്കുവാനുള്ള ധൈര്യം ദൈവം നമുക്ക് നൽകും. നാം ഒറ്റയ്ക്കല്ല അതിൽ കൂടെ കടക്കുന്നത്, കർത്താവ് നമ്മോടൊപ്പം ഉണ്ടായിരിക്കും. ശദ്രക്ക്-മേശക്ക്-അബേദ്നെഗോ, ദാനിയേൽ, സ്തേഫാനോസ്, അപ്പോസ്തോലന്മാർ, ഇവരെല്ലാം പീഡിപ്പിക്കപ്പെട്ടപ്പോൾ കർത്താവ് അവരോടൊപ്പം ഉണ്ടായിരുന്നു. രക്തസാക്ഷികൾ നമ്മെപ്പോലെ വെറും സാധാരണക്കാർ തന്നെ ആയിരുന്നു. എന്നാൽ കർത്താവ് അവരെ ധൈര്യപ്പെടുത്തി കഴിഞ്ഞപ്പോൾ അവർ നിർഭയരായി അവയെ അതിജീവിച്ചു. അവരുടെ ധൈര്യം എങ്ങനെയുള്ളതായിരുന്നു ? മരണത്തെയോ വേദനെയെയോ ഭയമില്ലാത്ത ധൈര്യം ! പ്രാണനെ വിലയേറിയതായി എണ്ണാത്ത ധൈര്യം !! മരണത്തെ വെല്ലുവിളിക്കുന്ന ധൈര്യം !!! ഭൂലോകത്തിലെല്ലാം വരുന്ന പരീക്ഷാനാളിൽ കർത്താവ് നമ്മെ കാക്കും – വെളി : 3:10

അന്തിക്രൈസ്തവ പീഡയുടെ നാളുകളെ ചുരുക്കിയ ദൈവത്തിനു സഭയുടെ പീഡാകാലത്തെയും ചുരുക്കുവാൻ കഴിയും. വൃതന്മാർ നിമിത്തമോ ആ നാളുകൾ ചുരുങ്ങി പോകും – മത്താ : 24:22. നൊടിനേരത്തേക്കുള്ള ലഖുവായ കഷ്ട്ടം അതിവേഗം തീരും. വെളിപെടുവാനുള്ള തേജസ്സ് വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ട്ടം സാരമില്ല. ആദിമസഭയിൽ രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയത് ഈ പ്രത്യാശയാണ്. മഹാനായ തെർത്തുല്യൻ പറഞ്ഞു : രക്തസാക്ഷികളുടെ രക്തം സഭയുടെ വിത്താണ് (“the blood of the martyrs is the seed of the Church”) അതെ ഓരോ രാജ്യത്തും തിരുസഭയുടെ വിത്തായി വിതയ്ക്കപ്പെട്ടത് രക്തസാക്ഷികളായിരുന്നു. ഭാവിയെ ഓർത്ത് നാം ആശങ്കപ്പെടേണ്ടതില്ല. നമ്മുടെ കപ്പിത്താൻ ഏതു തിരമാലയും മുറിച്ചു കടക്കുവാൻ നമ്മെ സഹായിക്കും. ഭാവിയെ നോക്കി പുഞ്ചിരിയോടെ യാത്ര ചെയ്യുന്ന മണവാട്ടിയാണ് സഭ. കർത്താവിന്റെ വിശുദ്ധന്മാർ പ്രതിസന്ധികളെ ഏതു കാലത്തും അതിജീവിച്ചിട്ടുണ്ട്. പ്രതിസന്ധികൾ നീങ്ങിപോകുകയല്ല; പ്രത്യുത, പ്രതിസന്ധികളെ തരണം ചെയ്ത് വിജയശ്രീലാളിതരായി അക്കരെ കടക്കുകയായിരുന്നു. ജയിച്ച സാക്ഷികളുടെ വലിയൊരു സമൂഹം നമുക്ക് ചുറ്റും നിൽക്കുന്നു. ഇത്തരുണത്തിൽ നാം ചെയേണ്ടത് : രട്ടിലും വെണ്ണീറിലും കിടക്കുക, പ്രാർത്ഥിക്കുക; പ്രതികൂലങ്ങൾ നീങ്ങിപോകാനല്ല; അവയുടെ നടുവിലും വചനം ധൈര്യത്തോടെ പ്രസംഗിക്കുവാനുള്ള കൃപയ്ക്കായി. ഏതു കാലത്തും പ്രതിസന്ധികളെ സഭ അതിജീവിച്ചത് വചനത്താലത്രേ (rightly dividing the Word of truth). സത്യവചനത്തിന്റെ പത്യോപദേശത്തിൽ നിന്നും സഭ പിന്മാറിക്കൂടാ.

യേശു പറഞ്ഞു : നിങ്ങളെ ഉപദ്രവിക്കുകയും കൊല്ലുകയും രാജാക്കന്മാരുടെ മുൻപാകെ നിർത്തുകയും ചെയ്യും. എങ്കിലും നിങ്ങളുടെ തലയിലെ ഒരു രോമം പോലും നശിച്ചു പോകുകയില്ല. – ലുക്കോ : 21:16-18 കൊന്നാലും തലയിലെ രോമത്തിന് പോലും നാശം വരികയിലെന്ന് പറഞ്ഞാൽ എന്താണർത്ഥം ? ഭൗതീകമായ പ്രതിസന്ധികളെ കുറിച്ച് നാം വ്യാകുലപ്പെടുകയേ വേണ്ട എന്നല്ലേ ? (മത്താ : 24, ലുക്കോ : 21 അദ്ധ്യായങ്ങൾ) ദൈവത്തിന്റെ കൈയ്യും മനസ്സും മുൻനിർണ്ണയിച്ചിരിക്കുന്നത് സംഭവിക്കുക തന്നെ ചെയ്യും – പ്രവ : 4:28 നാം വചനം പ്രസംഗിപ്പാൻ തയാറാക്കുക – 2 തിമോ :4:2. എതിരാളികൾക്ക് ചെറുപ്പാനോ എതിർ പറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ദൈവം നമുക്ക് നൽകും – ലുക്കോ : 21:15. കാലത്തിന്റെ ചുവരെഴുത്തു നാം കണ്ണ് തുറന്ന് കാണണം. കാണാൻ കഴിയാത്തവർ കണ്ണിനെഴുതുവാൻ ലേപം വിലയ്ക്ക് വാങ്ങണം – വെളി : 3:18 പീഡകളാൽ സഭയെ ഇല്ലായ്മ ചെയ്യുവാൻ കഴികയില്ലെന്നറിയാവുന്ന സാത്താൻ പ്രയോഗിക്കുന്ന മറ്റൊരു തന്ത്രം ആകർഷകമായ നിലയിൽ ദുരുപദേശം സഭയിലേക്ക് കടത്തുക എന്നതാണ്. സത്യോപദേശത്തോട് ദുരുപദേശത്തിന്റെ പേച്ചുര കലർത്തി ദൈവസഭയെ നശിപ്പിപ്പാൻ സാത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. നാം അന്ധന്മാരായി ഇരുന്നു കൂടാ. സത്യവും മിഥ്യയും തിരിച്ചറിയുവാൻ കഴിയാതെ ജനം വലയുന്നു. ഇത് ഒരു ആഗോളപ്രതിഭാസമാണ്. ഉപഭോകൃതസംസ്കാരത്തിലേക്ക് സഭയെ പിശാച് വശീകരിക്കുന്നു. കല്യാണവും കച്ചേരിയും നടത്തുന്ന ഈവന്റ് മാനേജ്മെന്റുകളായി സഭകൾ അധഃപതിക്കുന്നു. അനാത്മീകരായ ഇടയന്മാർ ആട്ടിൻപറ്റത്തിന്റെ കുളമ്പ് പിളർക്കുകയും മാംസം തിന്നുകയും ചെയ്യുന്നു. തുമ്പുകെട്ട ഇടയന്മാർ ആടുകളെ കെട്ടഴിച്ചു വിടുന്നു. ജനം തിന്മാനും കുടിപ്പാനും ഇരുന്നു. കളിപ്പാൻ എഴുന്നേറ്റു എന്ന് വചനം പറയുന്നു.

ആലയത്തിൽ പോകുവാൻ ജനം മടിക്കുന്നു. ഓൺലൈൻ സഭകൾ, ഓൺലൈൻ ആരാധനകൾ എന്നിവയിലേക്ക് ജനം ആകൃഷ്ടരാകുന്നു. വേദപുസ്തകം കയ്യിലെടുക്കാതെ മൊബൈലിൽ മാന്തുന്ന പാസ്റ്റർമാർ ! ഇരുന്നു പ്രസംഗിച്ചാൽ കിടന്ന് കേൾക്കുന്ന വിശ്വാസികൾ ! ഒരു കാലത്ത് മുട്ടിന്മേലിരുന്ന് പ്രാർത്ഥിച്ചു തിരുവെഴുത്തു ധ്യാനിച്ച് കൃപ പ്രാപിച്ചിരുന്നവർ ഇന്ന് ഇന്റർനെറ്റിൽ കുരുങ്ങി കിടക്കുന്നു. പ്രാർത്ഥിപ്പാനോ വചനം പഠിപ്പാനോ സമയമില്ല. സാങ്കേതികവിദ്യ നല്ലത് തന്നെ; എന്നാൽ അതിൽ ആസക്തരാകുന്നത് പാപമാണ്. തമാശ വെബ്സൈറ്റുകളിലെ വളിച്ച തമാശ കൂടുതൽ പൊട്ടിക്കുന്നയാൾ വലിയ പ്രസംഗകനായി വാഴ്ത്തപ്പെടുന്നു. ഗൗരവമായി വചനം ശുശ്രുഷിക്കുന്നവരെ ആർക്കും വേണ്ട. ഇത്തരുണത്തിൽ നമുക്ക് ചെയ്യാവുന്നത് ശക്തമായി പ്രാർത്ഥിക്കുക, വചനം ധൈര്യത്തോടെ പ്രസംഗിക്കുക. കാലത്തിന്റെ ചുവരെഴുത്തു മനസ്സിലാക്കി സഭ ആലസ്യത്തിൽ നിന്ന് ഉണരേണം. ആധുനിക സഭ നേരിടുന്ന ഏറ്റം വലിയ പ്രതിസന്ധി കള്ളപ്രവാചകന്മാരും കള്ളയപ്പോസ്തോലന്മാരും ദുരുപദേഷ്ട്ടാക്കളും സഭയിൽ വർദ്ധിച്ചിരിക്കുന്നു എന്നതാണ്. രക്ഷിക്കപ്പെടാത്തവർ, അഭക്തന്മാർ, ദ്രവ്യാഗ്രഹികൾ, ദുരുപദേഷ്ട്ടാക്കൾ എന്നിവരെകൊണ്ട് ആത്മീയഗോളം നിറഞ്ഞിരിക്കുന്നു. പണത്തിന്റെ സ്വാധീനത്തിൽ എല്ലാ രംഗത്തും അവർ നിറഞ്ഞാടുകയാണ്. ചെപ്പടിവിദ്യകൾ കാട്ടി ജനത്തെ പാട്ടിലാക്കുന്നവരുടെ ഗ്ലാമറിന് മുൻപിൽ ജനം പകച്ചു നിൽക്കുന്നു. പെന്തെക്കോസ്തിന്റെ അടിസ്ഥാനം വചനത്തിന്റെ സത്യ വെളിപ്പാടാണ്. വിശുദ്ധന്മാർക്ക് ഒരിക്കലായിട്ട് ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന് വേണ്ടി നാം പോരാടേണം – യൂദാ : 1:3. പത്യോപദേശത്തിനായി നില കൊള്ളേണം. വിശുദ്ധിക്കും വചനത്തിനുമായി വിളിക്കപ്പെട്ടവർ പോരാട്ടം ശക്തിപ്പെടുത്തണം.

പ്രതിസന്ധികളുടെ മദ്ധ്യത്തിലും എന്തൊക്കെയാണ് നമ്മുടെ പ്രതീക്ഷകൾ ? നാം ശുഭാപ്തി വിശ്വാസികളായിരിക്കണം. സഭയ്ക്ക് കേട് വരുവാൻ ദൈവം അനുവദിക്കുകയില്ല. കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഇക്കാലത്തിലും ഒരു ശേഷിപ്പിനെ ദൈവം ഒരുക്കും. ബാലിന് മുഴങ്കാൽ മടക്കാത്ത ഏഴായിരത്തെ ദൈവം കരുതിയല്ലോ. സഭ അതിന്റെ പുറമോടി നിലനിർത്താനല്ല; മിഷൻ നിലനിർത്താനാണ് ഉദ്യമിക്കേണ്ടത്. പ്രൗഡിയെക്കുറിച്ച് വീമ്പിളക്കാനല്ല; ക്രൂശിന്റെ സാക്ഷ്യം പരമാവധിയാളുകളിലെത്തിക്കുവാനാണ് ശ്രമിക്കേണ്ടത്. സഭയിൽ അംഗങ്ങളുടെ എണ്ണം കൂട്ടുന്നതിലല്ല; ഓരോ വ്യക്തിയും ക്രൂശും വഹിച്ചുകൊണ്ട് ലോകത്തിലേക്ക് ഇറങ്ങി പോകുന്നതിലാണ് സഭയുടെ വിജയം. (Consumer Christianity should die and a more selfless discipleship should emerge). അംഗസംഖ്യ വർദ്ധിക്കുന്നത് നല്ലതു തന്നെ. എന്നാൽ എത്ര പേർ സത്യത്തിലും ആത്മാവിലും ആരാധിക്കുന്നത് എന്നതാണ് പ്രസക്തം. ദൈവത്തിങ്കൽ നിന്ന് എന്ത് കിട്ടും എന്ന ചിന്ത ഉപേക്ഷിച്ചു ദൈവത്തിന് നാം എന്ത് നൽകുന്നു എന്ന ചിന്തയിലേക്ക് വരണം. വലിയവന്റെ പേര് കൊത്തി വയ്ക്കുന്നതിലല്ല; എളിയവനെ ആദരിക്കുന്നതിൽ സഭ ഊറ്റം കൊള്ളണം. ആധുനിക സാങ്കേതിക വിദ്യകൾ സഭയുടെ ആത്മീകതയെ ഇല്ലാതാക്കുകയല്ല; സഭയെ കൂടുതൽ കരുത്തുറ്റതാക്കണം. അത് വിശ്വാസികളെ പിന്മാറ്റത്തിലേക്ക് നയിക്കുന്ന പിൻവാതിലായിട്ടല്ല; പുതിയ തലമുറയെ ആത്മീയതയിലേക്ക് അടുപ്പിക്കുന്ന മുൻവാതിലായിട്ട് പ്രവർത്തിക്കണം. 2020 നമുക്ക് നിരാശയല്ല കൂടുതൽ പ്രതീക്ഷകളും സാധ്യതകളുമാണ് നൽകുന്നത്. പ്രതികൂലം വർദ്ധിക്കുമ്പോൾ സഭയിൽ ഗുണപരമായ മാറ്റം കണ്ട് തുടങ്ങും. പ്രതിസന്ധികൾ വർദ്ധിച്ചേക്കാം; എന്നാൽ പരിശുദ്ധാത്മാവ് സഭയെ ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്യും.

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

18 − 1 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5606391
Total Visitors
error: Content is protected !!