‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (16)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (16)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

f) കുറ്റാരോപണം നടത്തുന്നതിന് തക്ക മറുപടി. ‘ശിക്ഷ വിധിക്കുന്നവൻ ആര് ? ക്രിസ്തു മരിച്ചവരിൽ മരിച്ചിട്ട് ഉയിർത്തെഴുനേറ്റവൻ തന്നെ’. (8:34)
g) ഏറ്റു പറച്ചിൽ ഉറപ്പിക്കപ്പെട്ടു. ‘ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുനേൽപ്പിച്ചു എന്ന് വിശ്വസിക്കുന്നു എങ്കിൽ (10:9)
h) ഉടമസ്ഥാവകാശം സ്വന്തമാക്കൽ ‘കർത്താവ് ആകേണ്ടതിനല്ലോ ക്രിസ്തു മരിക്കയും ഉയിർക്കയും ചെയ്തത്’ (14:9)
ക്രിസ്തു ആയിത്തീർന്നു
1) അവന്റെ മനുഷ്യത്വം സംബന്ധിച്ച് സ്ത്രീയുടെ സന്തതി ആയി തീർന്നു (ഗലാ : 4:4)
2) അവന്റെ വംശ പാരമ്പര്യം സംബന്ധിച്ച് അവൻ തന്റെ സഹോദരന്മാരോട് സദൃശ്യൻ ആയിത്തീർന്നു (എബ്രാ : 2:17)
3) അവന്റെ താദാത്മ്യം സംബന്ധിച്ച് അവൻ ദാസനായി തീർന്നു (ഫിലി : 2:7)
4) അവന്റെ താഴ്ച സംബന്ധിച്ച് അവൻ ദാസനായി തീർന്നു (ഫിലി : 2:7)
5) അവന്റെ അപകർഷം സംബന്ധിച്ച് അവൻ ശാപം ആയിത്തീർന്നു (ഗലാ : 3:18)
6) അവന്റെ ഉത്തരവാദിത്വം സംബന്ധിച്ച് അവൻ നമുക്ക് വേണ്ടി പാപം ആയിത്തീർന്നു. (2 കോരി :5:21)
അപ്പോസ്തോലന്റെ വാഞ്ച (1:8-15)
1:8 എന്റെ ദൈവത്തിന് സ്തോത്രം ചെയ്യുന്നു. പൗലോസിന്റെ ഹൃദയ വിശാലത ഇവിടെ കാണുക. റോമയിലുള്ളവർ തന്റെ ശുശ്രുഷയിൽ സത്യത്തിലേക്ക് വന്നവർ അല്ലെങ്കിലും അവരുടെ വിശ്വാസത്തിന്റെ അനുസരണമോർത്ത് സ്തോത്രം ചെയ്യുന്നു. അവരുടെ നല്ല വശം ഓർത്ത് ദൈവത്തെ സ്തുതിക്കുന്നു. ഇത് അപ്പോസ്തോലന്റെ പതിവാണ് (എഫേ : 1:15,18; ഫിലി :1:3-6; കോലോ :1:3-5; 1 തെസ്സ :1:2-4, 2 തെസ്സ :1:1-4)

Leave a Comment

Your email address will not be published. Required fields are marked *

four × 1 =

error: Content is protected !!